#arrest | ഈസ്റ്ററും വിഷുവും ലക്ഷ്യമിട്ട് തെങ്ങിൻ പൂക്കുല ചാരായം; രണ്ടുപേർ അറസ്റ്റിൽ

#arrest |  ഈസ്റ്ററും വിഷുവും ലക്ഷ്യമിട്ട് തെങ്ങിൻ പൂക്കുല ചാരായം; രണ്ടുപേർ അറസ്റ്റിൽ
Mar 29, 2024 07:41 AM | By Susmitha Surendran

തൃശൂർ: (truevisionnews.com)   ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി.

തൃശ്ശൂർ ചൊവ്വൂർ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നാണ് 60ലിറ്റർ ചാരായം ചേർപ്പ് എക്സൈസ് പിടികൂടിയത്. ചൊവ്വൂർ സ്വദേശി പാറക്കോവിൽ ജിജോ മോൻ (40), പുത്തൂർ സ്വദേശി യദുകൃഷ്ണൻ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു ലിറ്ററിന് 1500 രൂപക്കാണ് ചാരായം വിറ്റിരുന്നത്. 90000 രൂപയുടെ ചാരായമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയത്.

ഈസ്റ്റർ, വിഷു എന്നീ വിശേഷ ദിവസങ്ങളിലും ഇലക്ഷൻ കാലത്തും വില്പനക്കായി കരുതി സൂക്ഷിച്ചു വച്ചിരുന്ന ചാരായമാണ് പിടികൂടിയത്. തെങ്ങിൻ പൂക്കുലയും ഔഷധ കൂട്ടും ഇട്ടു വാറ്റിയ വീര്യം കൂടിയ ചാരായമാണ് പ്രതികളിൽ നിന്നും പിടികൂടിയത്.

ഇത്തരത്തിൽ വറ്റിയ ചാരായത്തിന് വൻ ഡിമാൻഡ് ആണ്. ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എപി പ്രവീൺകുമാർ, ടിഎസ് സുരേഷ്‌കുമാർ പ്രിവെൻറ്റീവ് ഓഫീസർ മാരായ വിആർ ജോർജ്, കെജി സന്തോഷ്ബാബു, എംകെ കൃഷ്ണപ്രസാദ് പിബി സിജോമോൻ, വിവി കൃഷ്ണകുമാർ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രസീത ഡ്രൈവർ ഷൈജു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

#Excise #caught #two #people #60 #liters #coconutliquor

Next TV

Related Stories
#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു

Apr 28, 2024 05:52 PM

#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു

ഹൈവേ പൊലീസ് എത്തി റോഡിൽ നിന്നു ബസ്സുകൾ മാറ്റിയിടീച്ചു. കെ പി റോഡിൽ മത്സര ഓട്ടവും അപകടങ്ങളും പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന്...

Read More >>
#AryaRajendran | കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന്‍റെ തുടക്കം; ആരോപണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ

Apr 28, 2024 05:45 PM

#AryaRajendran | കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന്‍റെ തുടക്കം; ആരോപണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ

അതേസമയം, മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണെന്നും കെഎസ്ആര്‍ടിസി ഡ്രൈവർ യദു...

Read More >>
#deliverydeath | പ്രസവത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി

Apr 28, 2024 05:08 PM

#deliverydeath | പ്രസവത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി

പ്രസവത്തിന് മൂന്ന് ദിവസം മുൻപ് യുവതിക്ക് യൂറിനൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വർധിച്ചുവെന്നും അവർ...

Read More >>
#accident |  ബസ് ഓട്ടോയിൽ ഇടിച്ച് അപകടം; 22കാരന് ദാരുണാന്ത്യം

Apr 28, 2024 04:25 PM

#accident | ബസ് ഓട്ടോയിൽ ഇടിച്ച് അപകടം; 22കാരന് ദാരുണാന്ത്യം

മലപ്പുറം എടവണ്ണപ്പാറയിലാണ്...

Read More >>
Top Stories