#accident |തിരക്കേറിയ വണ്‍വേ, യൂടേണ്‍ എടുത്ത ഇ റിക്ഷ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു, ദാരുണാന്ത്യം

#accident |തിരക്കേറിയ വണ്‍വേ, യൂടേണ്‍ എടുത്ത ഇ റിക്ഷ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു, ദാരുണാന്ത്യം
Apr 28, 2024 04:32 PM | By Susmitha Surendran

ദില്ലി: (truevisionnews.com)  തിരക്കേറിയ വണ്‍വേയിൽ ഇ-റിക്ഷ യൂ ടേണ്‍ എടുക്കുന്നതിനിടെ പിന്നിൽ നിന്നു വന്ന ബൈക്കിലിടിച്ച് മരണം.

ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. പാലത്തിലാണ് ഇ-റിക്ഷ പെട്ടെന്ന് യൂ ടേണ്‍ എടുത്തത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. ബൈക്ക് യാത്രികൻ റോഡിൽ വീഴുന്നത് കണ്ട് ഇ റിക്ഷ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.

തിരക്കേറിയ വണ്‍വേയിൽ റിക്ഷ യൂ ടേണ്‍ എടുക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ഓടിച്ചിരുന്ന ആകാശ് സിംഗ് (21) റോഡിൽ വീഴുകയായിരുന്നു.

അപകടം കണ്ട് നിർത്തിയ മറ്റ് യാത്രക്കാരാണ് ആകാശ് സിംഗിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തും മുൻപ് ആകാശ് മരിച്ചു.

ആകാശ് സിംഗിന്‍റെ പിതാവ് അശ്വനി സിംഗിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇ-റിക്ഷാ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആകാശ് ശനിയാഴ്ച ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

പ്രദേശത്തെ ഇ-റിക്ഷകൾ മിക്ക സമയത്തും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ചോദിച്ചാൽ സംഘം ചേർന്ന് ആക്രമിക്കാറുണ്ടെന്നാണ് പരാതി.

ഇ-റിക്ഷകള്‍ മലിനീകരണമുണ്ടാക്കുന്നില്ല. എന്നാൽ അതിനർത്ഥം റോഡിൽ ഇഷ്ടം പോലെ ഓടിക്കാം എന്നല്ല. ഇ-റിക്ഷകൾ തെറ്റായ വശം എടുക്കുന്നതും പെട്ടെന്ന് വളയുന്നതും പതിവാണെന്നും യാത്രക്കാർ പറയുന്നു.

#E-rickshaw #taking #U-turn #busy #oneway #hits #biker #tragicend

Next TV

Related Stories
#fire |നടുറോഡിൽ റോയൽ എൻഫീൽഡ് പൊട്ടിത്തെറിച്ചു; 10 പേർക്ക് പരിക്ക്

May 13, 2024 08:42 PM

#fire |നടുറോഡിൽ റോയൽ എൻഫീൽഡ് പൊട്ടിത്തെറിച്ചു; 10 പേർക്ക് പരിക്ക്

ബൈക്കിലെ തീകെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പത്ത് പേർക്കും പൊള്ളലേറ്റതെന്നാണ് വിവരം....

Read More >>
#hdrevanna |കര്‍ണാടകത്തിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് കോടതി

May 13, 2024 07:29 PM

#hdrevanna |കര്‍ണാടകത്തിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് കോടതി

ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ജാമ്യം...

Read More >>
 #RahulGandhi   | ഉടൻ വിവാഹമുണ്ടാകുമോ?, റായ്ബറേലിയിലെ വോട്ടർമാരുടെ ചോദ്യത്തിന് മറുപടി നൽകി രാഹുൽഗാന്ധി

May 13, 2024 05:32 PM

#RahulGandhi | ഉടൻ വിവാഹമുണ്ടാകുമോ?, റായ്ബറേലിയിലെ വോട്ടർമാരുടെ ചോദ്യത്തിന് മറുപടി നൽകി രാഹുൽഗാന്ധി

പ്രസംഗത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്നുള്ള ഉടൻ വിവാഹമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് രാഹുൽ മറുപടി...

Read More >>
#CBSEClassTenResult | സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 93.60

May 13, 2024 02:38 PM

#CBSEClassTenResult | സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 93.60

24,000 ത്തിലധികം വിദ്യാർത്ഥികൾ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍...

Read More >>
#NarendraModi | ​ഗുരുദ്വാര സന്ദർശിച്ച്, ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികള്‍ക്കൊപ്പം പ്രധാനമന്ത്രി

May 13, 2024 02:01 PM

#NarendraModi | ​ഗുരുദ്വാര സന്ദർശിച്ച്, ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികള്‍ക്കൊപ്പം പ്രധാനമന്ത്രി

നിജ്ജര്‍ കൊലപാതകത്തില്‍ സിഖ് സമുദായത്തിനുള്ളില്‍ അതൃപ്തി പ്രകടമാകുന്നതിന്‍റെയും പഞ്ചാബിലടക്കം മുന്നേറ്റം പ്രതീക്ഷിക്കുന്നതിന്‍റെയും...

Read More >>
Top Stories