#Hacked | ജഡ്ജിയുടെ ചേംബറിൽ‌ തള്ളിക്കയറാൻ ശ്രമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

#Hacked | ജഡ്ജിയുടെ ചേംബറിൽ‌ തള്ളിക്കയറാൻ ശ്രമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു
Mar 28, 2024 06:01 PM | By VIPIN P V

ചങ്ങനാശേരി:(truevisionnews.com) ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു.

ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടിൽ രമേശനെ (65) പൊലീസ് അറസ്‌റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്‌ഥൻ ജയനാണു പരുക്കേറ്റത്.

ബുധനാഴ്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജി‌സ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. ഒരു കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ തേടിയെത്തിയതാണ്.

രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോൾ കോടതിയിൽ എത്തിയ രമേശൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി വാക്കുതർക്കമുണ്ടായി.

പിന്നീട് ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു. ഇതു പൊലീസ് ഉദ്യോഗസ്‌ഥർ തടഞ്ഞു. രമേശിനെ കോടതിയിൽനിന്നു പുറത്താക്കി.

വൈകിട്ട് കയ്യിൽ കത്തിയും വെട്ടുകത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.

ഈ ശ്രമം തടയുന്നതിനിടെയാണ് ജയനു പരുക്കേറ്റത്. ഉടൻ തന്നെ മറ്റ് പൊലീസുകാർ രമേശനെ ബലപ്രയോഗത്തിലൂടെ കീഴടക്കി. ചങ്ങനാശേരി പൊലീസ് എത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

#Struggle #push #judge #chambers; #policeofficer#stopped #cut

Next TV

Related Stories
#SSLCResult2024 | എസ്എസ്എൽസി പരീക്ഷ ഫലമെത്തി: നാല്  മണിമുതൽ ഈ വെബ്സൈറ്റുകളിൽ ഫലമറിയാം; സേ പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ 6 വരെ

May 8, 2024 04:02 PM

#SSLCResult2024 | എസ്എസ്എൽസി പരീക്ഷ ഫലമെത്തി: നാല് മണിമുതൽ ഈ വെബ്സൈറ്റുകളിൽ ഫലമറിയാം; സേ പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ 6 വരെ

കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം...

Read More >>
#KPraveenKumar  | കോഴികോട്ട് ചിലര്‍ പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നു; വിമർശനവുമായി കെ പ്രവീണ്‍ കുമാര്‍

May 8, 2024 03:30 PM

#KPraveenKumar | കോഴികോട്ട് ചിലര്‍ പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നു; വിമർശനവുമായി കെ പ്രവീണ്‍ കുമാര്‍

ചേവായൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ചിലരാണ് വിട്ടു നിന്നത്. അവര്‍ക്കെതിരെ പാര്‍ട്ടിയില്‍ നടപടി ഉണ്ടാകും....

Read More >>
#kudumbashree | കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തി

May 8, 2024 03:02 PM

#kudumbashree | കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തി

അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി...

Read More >>
Top Stories