#shafiparambil | ‘മീനാക്ഷി ഗുരുക്കളുടെ അനുഗ്രഹം തേടി’; മീനാക്ഷിയമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

#shafiparambil |  ‘മീനാക്ഷി ഗുരുക്കളുടെ അനുഗ്രഹം തേടി’; മീനാക്ഷിയമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ
Mar 28, 2024 02:01 PM | By Athira V

( www.truevisionnews.com ) പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിലെ മണ്ഡല പര്യടനവുമായി ബന്ധപ്പെട്ട് പത്മശ്രീ മീനാക്ഷിയമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു ഷാഫി പറമ്പിൽ.

എട്ടാം വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ലെന്നും ഷാഫി പറഞ്ഞു. കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്.

അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും. മീനാക്ഷി ഗുരുക്കളുടെ കളരി സന്ദർശിച്ച് അനുഗ്രഹം തേടിയെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/watch/?v=1085430449401866

പത്താം ക്ലാസ്സോടെ സ്കൂൾ പഠനം നിർത്തിയ മീനാക്ഷിയമ്മ 17 -ാം വയസിൽ ഗുരുവായ രാഘവനെ വിവാഹം കഴിച്ചു. അതോടെ കളരി ജീവിതമായി. കടത്തനാട്ട് ക്ഷേത്രങ്ങളിൽ കളരി അഭ്യാസങ്ങളിൽ ഒന്നിച്ചു പങ്കെടുത്തു.

അങ്ങനെയവർ ചുവട് പിഴക്കാത്ത കളരി ദമ്പതികളായി. ഭർത്താവിന്‍റെ മരണത്തോടെ കളരിയുടെ ചുമതല ഏറ്റെടുത്തു. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി കളരിപ്രദർശങ്ങൾ നടത്തി വരുന്നുണ്ട്.

ആയിരക്കണക്കിന് പെൺകുട്ടികൾ ഇവിടെ കളരിപഠനം പൂർത്തിയാക്കിയിട്ടുണ്ട്. മീനാക്ഷി അമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്.

ആൺ മക്കളാണ് മറ്റിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വടകര നഗരസഭയുടെ കീഴിൽ സ്‌കൂളുകളിൽ ‘ആർച്ച’ എന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുമ്പോൾ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്

8 വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ല. ഇതാണ് പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കൾ. കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്. അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും. മീനാക്ഷി ഗുരുക്കളുടെ കളരി സന്ദർശിച്ച് അനുഗ്രഹം തേടി.

#shafiparambil #kalari #meenakshiyamma #vatakara

Next TV

Related Stories
#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

Apr 27, 2024 08:48 AM

#ShafiParambil |വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ, പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

സിപിഎമ്മിനകത്തെ ക്രിമിനൽ സംഘം വോട്ടെടുപ്പിനിടെ അക്രമം നടത്തിയെന്നും ഷാഫി തലശേരിയിൽ ...

Read More >>
#LokSabhaElection2024 |പോളിംഗ് ശതമാനം കുത്തനെയിടിഞ്ഞു; 2024ലെ കണക്കുകള്‍ കേരളത്തില്‍ ആരെ തുണയ്ക്കും, ആരെ പിണക്കും?

Apr 27, 2024 08:14 AM

#LokSabhaElection2024 |പോളിംഗ് ശതമാനം കുത്തനെയിടിഞ്ഞു; 2024ലെ കണക്കുകള്‍ കേരളത്തില്‍ ആരെ തുണയ്ക്കും, ആരെ പിണക്കും?

2019 പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവ് വോട്ടുകളാണ് ഇക്കുറി സംസ്ഥാനത്ത് പോള്‍ ചെയ്‌തത്....

Read More >>
#ShafiParambil | സിപിഐഎമ്മിന് പരാജയം ഉറപ്പിച്ചതിന്റെ അസ്വസ്ഥത - ഷാഫി പറമ്പിൽ

Apr 26, 2024 10:21 PM

#ShafiParambil | സിപിഐഎമ്മിന് പരാജയം ഉറപ്പിച്ചതിന്റെ അസ്വസ്ഥത - ഷാഫി പറമ്പിൽ

സിപിഐഎം അക്രമത്തിനാണ് ശ്രമിക്കുന്നതെന്നും ഇതുകൊണ്ടെന്നും ജയിക്കാൻ കഴിയില്ലന്നും ഷാഫി...

Read More >>
#LokSabhaElection2024 |വടകരയിൽ രാത്രി വൈകിയും പോളിങ് തുടരുന്നു; മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര

Apr 26, 2024 08:42 PM

#LokSabhaElection2024 |വടകരയിൽ രാത്രി വൈകിയും പോളിങ് തുടരുന്നു; മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര

നിലവിലെ സാഹചര്യത്തിൽ പോളിങ് പൂർത്തിയാകുവാൻ പത്തുമണി...

Read More >>
#fakevote | ആൾമാറാട്ടം; തൂണേരിയിൽ കള്ളവോട്ടിന് ശ്രമിച്ച യുവാവ് പിടിയിൽ

Apr 26, 2024 06:57 PM

#fakevote | ആൾമാറാട്ടം; തൂണേരിയിൽ കള്ളവോട്ടിന് ശ്രമിച്ച യുവാവ് പിടിയിൽ

വിദേശത്ത് ജോലി ചെയ്യുന്ന തയ്യുള്ളതിൽ അസിനാസ് എന്ന ആളുടെ വോട്ടാണ് ആൾമാറാട്ടത്തിലൂടെ ചെയ്യാൻ...

Read More >>
Top Stories