#siddharth|എന്തിന് അവർ കൂട്ടത്തോടെ സിദ്ധാർത്ഥൻ മരിച്ച ദിവസം സിനിമയ്ക്കും ഉത്സവത്തിനും പോയി ?

#siddharth|എന്തിന് അവർ കൂട്ടത്തോടെ സിദ്ധാർത്ഥൻ മരിച്ച ദിവസം സിനിമയ്ക്കും ഉത്സവത്തിനും പോയി ?
Mar 28, 2024 08:07 AM | By Meghababu

കൽപറ്റ :(truevisionnews.com)  ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ മരിച്ച ദിവസം ഹോസ്റ്റൽ അന്തേവാസികളടക്കം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതിൽ ദുരൂഹത.

സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ട 18ന് വിദ്യാർഥികൾ കൂട്ടത്തോടെ ബത്തേരിയിലും കൽപറ്റയിലും സിനിമയ്ക്കു പോയെന്നും, കുറച്ചുപേർ തലശ്ശേരിയിലെയും കണ്ണൂരിലെയും ഉത്സവങ്ങൾക്കു പോയെന്നുമാണ് ആന്റി റാഗിങ് സ്ക്വാഡിനു ലഭിച്ച മൊഴി.

സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിൽ, ഹോസ്റ്റലിൽ നിന്ന് അന്തേവാസികളെ ബോധപൂർവം മാറ്റിനിർത്താനായിരുന്നോ ഈ നടപടിയെന്ന സംശയമാണുയരുന്നത്.

സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നു കാണിക്കാൻ സിനിമാ ടിക്കറ്റ് വരെ സൂക്ഷിച്ച പ്രതികളുമുണ്ട്.

സിദ്ധാർഥൻ ശുചിമുറിയിലേക്കു നടന്നുപോകുന്നതു കണ്ടതായി ഒരാൾ മാത്രമേ മൊഴി നൽകിയിട്ടുള്ളൂ. 18ന് രാവിലെ മുതൽ സിദ്ധാർഥൻ ഡോർമിറ്ററിയിലെ കട്ടിലിൽ പുതപ്പു തലയിലൂടെ മൂടിയ നിലയിൽ കിടക്കുന്നതു കണ്ടുവെന്ന മൊഴിയാണു മറ്റുള്ളവരെല്ലാം നൽകിയത്.

ഇതും ദുരൂഹത വർധിപ്പിക്കുന്നു. സംഭവത്തിനുശേഷം ഹോസ്റ്റലിലെ പാചകക്കാരിലൊരാൾ രാജിവച്ചു. സിദ്ധാർഥനു നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളുടെ ദൃശ്യങ്ങൾ വിദ്യാർഥികൾ ഫോണിൽ പകർത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

#collectively #go #cinema and #festival #day #Siddharth #died?

Next TV

Related Stories
#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

Apr 28, 2024 10:59 PM

#Attack | ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

രാജിയെ കയ്യേറ്റം ചെയ്തു. ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകൾ...

Read More >>
#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

Apr 28, 2024 10:52 PM

#brutalbeating |പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

പിന്നീട് പിതാവ് മരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നും സന്ദേശത്തില്‍...

Read More >>
#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

Apr 28, 2024 10:14 PM

#BasheerFaizi | 'വടകരയിലെ വർഗീയ വിവാദം: വെടിമരുന്നുകൾ നുള്ളി വിതറുന്നു’ -ആരോപണങ്ങൾക്കെതിരെ സമസ്ത നേതാവ്

വർഗീയതയും ഫാഷിസവും സംഘപരിവാരത്തിന്റ മാത്രം അവകാശമല്ല എന്ന് ബോധ്യപ്പെടുത്തുന്ന എഴുത്തുകൾ....

Read More >>
#Sexualassault  |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ  അറസ്റ്റില്‍

Apr 28, 2024 10:02 PM

#Sexualassault |പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ അറസ്റ്റില്‍

2021-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ്...

Read More >>
#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

Apr 28, 2024 08:58 PM

#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം...

Read More >>
#haritakarmasena |'എസ്ഐ അധിക്ഷേപിച്ചു, ബൂത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചു'; പരാതിയുമായി ഹരിത കർമ്മ സേനാംഗങ്ങൾ

Apr 28, 2024 08:53 PM

#haritakarmasena |'എസ്ഐ അധിക്ഷേപിച്ചു, ബൂത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചു'; പരാതിയുമായി ഹരിത കർമ്മ സേനാംഗങ്ങൾ

ഹരിത കർമ്മ സേനാംഗങ്ങൾ കൂട്ടമായി നൂറനാട് പോലീസ് സ്റ്റേഷനിലെത്തി എസ് ഐ ഗോപാലകൃഷ്ണനെതിരെ പരാതി...

Read More >>
Top Stories