#IPL2024 | ധോണിയെ സാക്ഷി നിര്‍ത്തി റുതുരാജിന്‍റെ തീരുമാനം; ജഡ്ഡു നില്‍ക്കൂ, സമീര്‍ കളിക്കട്ടെ

#IPL2024 | ധോണിയെ സാക്ഷി നിര്‍ത്തി റുതുരാജിന്‍റെ തീരുമാനം; ജഡ്ഡു നില്‍ക്കൂ, സമീര്‍ കളിക്കട്ടെ
Mar 27, 2024 08:09 PM | By VIPIN P V

ചെന്നൈ: (truevisionnews.com) റാഷിദ് ഖാനെതിരെ ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സമീര്‍ റിസ്വി ഐപിഎല്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു.

19-ാം ഓവറിലാണ് റിസ്വി ക്രീസിലെത്തുന്നത്. നേരിട്ട ആദ്യ പന്തിന് പിന്നാലെ അതേ ഓവറിലെ അവസാന പന്തും താരം സിക്‌സും നേടിയിരുന്നു.

അവസാന ഓവറില്‍ റിസ്വി മടങ്ങുമ്പോള്‍ ആറ് പന്തില്‍ 14 റണ്‍സായിരുന്നു സമ്പാദ്യം.

എന്തായാലും താരം ചെന്നൈയ്‌ക്കൊപ്പമുള്ള അരങ്ങേറ്റം ഗംഭീരമാക്കി. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള 20കാരന്റെ അടിസ്ഥാന വില 20 ലക്ഷമായിരുന്നു.

8.40 കോടിക്കാണ് ചെന്നൈ താരത്തെ ടീമിലെത്തിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആറാമനായിട്ടാണ് റിസ്വി ക്രീസിലെത്തുന്നത്.

അതായത് രവീന്ദ്ര ജഡേജയ്ക്കും എം എസ് ധോണിക്കും മുകളില്‍. ശിവം ദുബെ പുറത്താകുന്ന സാഹചര്യത്തില്‍ സാധാരണയായി ക്രീസിലെത്തുന്നത് ജഡേജയാണ്.

എന്നാല്‍ അമ്പരപ്പിച്ചുകൊണ്ട് റിസ്വി ക്രീസിലെത്തിയത്. റിസ്വിയെ ഇറക്കാനുളള തീരുമാനമെടുത്തത് പുതിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദും.

ആ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജഡേജയാണ് ഇറങ്ങാനിരിക്കുന്നത്. എന്നാല്‍ റുതുരാജ് തടയുകയും റിസ്വിയോട് ഇറങ്ങാന്‍ പറയുകയുമായിരുന്നു.

ഒരു റുതുരാജ് മാസ്റ്റര്‍ സ്‌ട്രോക്ക്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 63 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം.

എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്.

ശിവം ദുെബ (51), റുതുരാജ് ഗെയ്കവാദ് (46), രചിന്‍ രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്സാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

റാഷിദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനാണ് സാധിച്ചത്. ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

#Ruturaj #decision #Dhoni #witness; #Shut #Jaddu #let #Sameer #play

Next TV

Related Stories
#ParisOlympics2024 | ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

Jul 26, 2024 12:12 PM

#ParisOlympics2024 | ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

കായിക താരങ്ങള്‍ക്ക് പുറമെ 3000ത്തോളം കലാകാരൻമാരും ഉദ്ഘാടന-സമാപന ചടങ്ങുകളുടെ ഭാഗമാകും. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും...

Read More >>
#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

Jul 24, 2024 08:47 AM

#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

അണ്ടർ 23 കളിക്കാരാണ്‌ അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ...

Read More >>
#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

Jul 22, 2024 03:08 PM

#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ​ഗോൾ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാൾ...

Read More >>
#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

Jul 20, 2024 07:53 PM

#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അറ്റ്കിന്‍സണും ഷൊയ്ബ് ബഷീറും രണ്ട് വിക്കറ്റ് വീതം...

Read More >>
#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

Jul 17, 2024 01:27 PM

#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

2001 നും 2004 നും ഇടയിൽ ഗാലെ ക്രിക്കറ്റ് ക്ലബിനായി നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു. 2000-ൽ ശ്രീലങ്കയുടെ അണ്ടര്‍ 19...

Read More >>
#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

Jul 16, 2024 01:53 PM

#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

സിംബാബ്‌വെ പരമ്പര കളിച്ച ടീമില്‍ നിന്നും ചില താരങ്ങളും ട്വന്റി 20 ടീമിലെത്തിയേക്കുമെന്നാണ്...

Read More >>
Top Stories