#IPL2024| സിക്‌സര്‍ പറത്തി വരവറിയിച്ച് സമീര്‍ റിസ്‌വി:ആശ്ചര്യത്തോടെ നോക്കി ധോണി

#IPL2024| സിക്‌സര്‍ പറത്തി വരവറിയിച്ച് സമീര്‍ റിസ്‌വി:ആശ്ചര്യത്തോടെ നോക്കി ധോണി
Mar 27, 2024 02:53 PM | By Aparna NV

ചെന്നൈ: (truevisionnews.com) ഐപിഎലില്‍ ആദ്യമായി ബാറ്റിങിനായി ഇറങ്ങുന്നു. ആദ്യ ഓവര്‍ തന്നെ നേരിടേണ്ടത് അപകടകാരിയായ ബൗളര്‍ റാഷിദ്ഖാനെ. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവതാരം സമീര്‍ റിസ്‌വിക്ക് ഇതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല.

നേരിട്ട ആദ്യ പന്തില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിന്റെ അഫ്ഗാന്‍ ബൗളര്‍ റാഷിദ്ഖാനെ ലെഗ് സൈഡിലൂടെ സിക്‌സര്‍ പറത്തി താരം വരവറിയിച്ചു. അവസാന പന്തില്‍ സ്റ്റെപ്ഔട്ട് ചെയ്തുവന്ന് ലോങ് ഓഫീലൂടെ പന്തിനെ വീണ്ടും ഗ്യാലറിയിലെത്തിച്ചു.

ഡ്രസിങ് റൂമിലിരുന്ന് മഹേന്ദ്ര സിങ് ധോണിപോലും ആശ്ചര്യത്തോടെയാണ് 20 കാരന്റെ ബാറ്റിങ് പ്രകടനം വീക്ഷിച്ചത്. 19ാം ഓവറിലാണ് അഫ്ഗാന്‍ സ്പിന്നറെ രണ്ട് തവണ സിക്‌സര്‍ പറത്തിയത്. അവസാന ഓവറില്‍ കത്തികയറിയ താരം 6 പന്തില്‍ 14 റണ്‍സാണ് നേടിയത്.

ചെന്നൈ ഇന്നിങ്‌സ് 200 കടത്തിയതും സമീര്‍ റിസ്‌വിയുടെ ഫിനിഷിങ് മികവിലായിരുന്നു. നേരത്തെതന്നെ താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍മാത്രം തിളങ്ങിയ താരത്തെ ലേലത്തില്‍ വന്‍തുക മുടക്കിയാണ് സിഎസ്‌കെ കൂടാരത്തിലെത്തിച്ചത്.ഇതോടെയാണ് യുപി താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

ഉജ്ജ്വല പ്രകടനത്തോടെ ചെന്നൈയുടെ ഫിനിഷറുടെ റോളില്‍ താരം സീറ്റുറപ്പിച്ചു കഴിഞ്ഞു. തല ധോണിയടക്കമുള്ള താരങ്ങള്‍ നില്‍ക്കെയാണ് യുവതാരത്തിന് സ്ഥാനകയറ്റം നല്‍കി ബാറ്റിങിനിറങ്ങാന്‍ അവസരമൊരുക്കിയത്. മത്സരത്തില്‍ ഗുജറാത്തിനെതിരെ 63 റണ്‍സിന് വലിയ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്

#ipl #SameerRizvi #greeted #by #hitting #six #Dhoni #surprised

Next TV

Related Stories
#PRSreejesh | ഹോക്കി അസോസിയേഷന് ഏകോപനം ഇല്ല; ഒരുമിച്ചു നിന്നാലേ എന്തും നേടാനാകൂ - പി ആർ ശ്രീജേഷ്

Sep 8, 2024 03:34 PM

#PRSreejesh | ഹോക്കി അസോസിയേഷന് ഏകോപനം ഇല്ല; ഒരുമിച്ചു നിന്നാലേ എന്തും നേടാനാകൂ - പി ആർ ശ്രീജേഷ്

താൻ നാട്ടിലെത്തുമ്പോൾ റോഡിലാണ് ട്രെയിനിങ് ചെയ്യുന്നത്. ചെറിയ കുട്ടികൾക്ക് അത് പറ്റില്ല. കുട്ടികൾക്ക് കളിക്കാനായി ഒരു സ്റ്റേഡിയം അത്യാവശ്യമാണ്....

Read More >>
#MoeenAli | ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍നിന്ന് പുറത്ത്; രാജ്യാന്തര ക്രിക്കറ്റ് മതിയാക്കി സൂപ്പർതാരം

Sep 8, 2024 01:04 PM

#MoeenAli | ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍നിന്ന് പുറത്ത്; രാജ്യാന്തര ക്രിക്കറ്റ് മതിയാക്കി സൂപ്പർതാരം

രാജ്യത്തിനായി 68 ടെസ്റ്റ് മത്സരങ്ങളും 138 ഏകദിനങ്ങളും 92 ടി20 മത്സരങ്ങളും...

Read More >>
#AnandKrishnan | അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി കൊച്ചിയുടെ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും; ആനന്ദ് കളിയിലെ താരം

Sep 7, 2024 08:46 PM

#AnandKrishnan | അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി കൊച്ചിയുടെ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും; ആനന്ദ് കളിയിലെ താരം

ഈ മികവിനെ തേടി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമെത്തി. മറുവശത്ത് കരുതലോടെ ബാറ്റ് ചെയ്ത ജോബിനും അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി...

Read More >>
#RahulDravid | രാഹുൽ ദ്രാവിഡ് തിരികെ രാജസ്ഥാൻ റോയൽസിലേക്ക്; മുഖ്യപരിശീലകനാകും

Sep 4, 2024 03:25 PM

#RahulDravid | രാഹുൽ ദ്രാവിഡ് തിരികെ രാജസ്ഥാൻ റോയൽസിലേക്ക്; മുഖ്യപരിശീലകനാകും

നേരത്തെ ഇരുവരും ക്രിക്കറ്റ് അക്കാദമിയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ശ്രീലങ്കയുടെ മുൻ താരം കുമാർ സംഗക്കാര ടീം ഡയറക്ടറാ‍യി തുടരുമെന്നാണ്...

Read More >>
#shikhardhawan | 'ഗബ്ബര്‍' കളമൊഴിഞ്ഞു; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

Aug 24, 2024 09:51 AM

#shikhardhawan | 'ഗബ്ബര്‍' കളമൊഴിഞ്ഞു; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം...

Read More >>
#ShakibAlHasan | ബംഗ്ലാദേശ് ക്രിക്കറ്റർ ഷാക്കിബുൽ ഹസനെതിരെ കൊലക്കുറ്റത്തിന് കേസ്

Aug 23, 2024 07:40 PM

#ShakibAlHasan | ബംഗ്ലാദേശ് ക്രിക്കറ്റർ ഷാക്കിബുൽ ഹസനെതിരെ കൊലക്കുറ്റത്തിന് കേസ്

ശൈഖ് ഹസീനയുടെ അടുത്ത അനുയായിയായിരുന്ന നസ്മുള്‍ ഹസ്സന്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് ഫാറുഖ് അഹമ്മദ് പ്രസിഡന്റായി...

Read More >>
Top Stories

Entertainment News