#accident | സൂചനാ ബോർഡിൽതട്ടി ബൈക്കിൽ നിന്ന് തെറിച്ചുവീണു; എതിരെവന്ന കാർ കയറിയിറങ്ങി യുവാവ് മരിച്ചു

#accident | സൂചനാ ബോർഡിൽതട്ടി ബൈക്കിൽ നിന്ന് തെറിച്ചുവീണു; എതിരെവന്ന കാർ കയറിയിറങ്ങി യുവാവ് മരിച്ചു
Mar 27, 2024 01:21 PM | By VIPIN P V

കൊല്ലം: (truevisionnews.com) കൊട്ടിയത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൊട്ടിയം തഴുത്തല സുനിൽ ഭവനിൽ സുനിൽ ക്ലീറ്റസ് (38) ആണ് മരിച്ചത്.

റോഡിന് കുറുകെ കലുങ്ക് നിർമ്മിക്കുന്നതിനെടുത്ത കുഴിയുടെ സമീപം വച്ചിരുന്ന മുന്നറിയിപ്പ് ബോർഡിൽ തട്ടി റോഡിലേയ്ക്ക് തെറിച്ചുവീണ സുനിലിന്റെ ശരീരത്തിലൂടെ എതിരെ വന്ന കാർ കയറിയിറങ്ങുകയായിരുന്നു.

തഴുത്തല വൈദ്യശാല മുക്കിനടുത്ത് ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.

കൊട്ടിയം ഭാഗത്തു നിന്നും ബുള്ളറ്റിൽ വന്ന സുനിൽ ക്ലീറ്റസിൻ്റെ ബൈക്ക് സൂചക ബോർഡിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ സുനിലിൻ്റെ മുകളിലൂടെ എതിരെ വന്ന ആഡംബര കാർ കയറിയിറങ്ങി.

കാറിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ സുനിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൊട്ടിയം നിത്യസഹായ മാതാ ദേവാലയത്തിൻ്റെ സെമിത്തേരിയിൽ നടക്കും. ഭാര്യ രേഷ്മ. മക്കൾ. ഷെറിൻ, ഷെറീന. കൊട്ടിയം പോലീസ് കേസെടുത്തു.

#Hit #signboard #fell #bike; #young #man #died #getting #oncoming #car

Next TV

Related Stories
#electionofficerpost |  17 മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍... അര്‍ദ്ധരാത്രിയില്‍ പൂര്‍ത്തീകരിച്ച വോട്ടെടുപ്പ്,  അനുഭവം

Apr 29, 2024 03:34 PM

#electionofficerpost | 17 മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍... അര്‍ദ്ധരാത്രിയില്‍ പൂര്‍ത്തീകരിച്ച വോട്ടെടുപ്പ്, അനുഭവം

തിരഞ്ഞെടുപ്പ് കമ്മീഷനും അതില്‍ കുറെയൊക്കെ ശരിവയ്ക്കുന്നു. പ്രധാനമായും രണ്ടു കാരണങ്ങളാണ്‌ ഇരു കൂട്ടരും പറഞ്ഞത്....

Read More >>
#drowned |സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തിയ 25കാരി പെരിയാറിൽ മുങ്ങിമരിച്ചു

Apr 29, 2024 03:18 PM

#drowned |സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തിയ 25കാരി പെരിയാറിൽ മുങ്ങിമരിച്ചു

പുഴയിൽ മുങ്ങിത്താഴ്ന്ന ജോമോളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല....

Read More >>
#highheat | ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടാൻ നിർദ്ദേശം

Apr 29, 2024 02:40 PM

#highheat | ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടാൻ നിർദ്ദേശം

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മേയ് 3 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും...

Read More >>
#VTBalram | ‘സീബ്ര ലൈനിൽ കെ എസ് ആർ ടി സി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ? -വി ടി ബൽറാം

Apr 29, 2024 02:08 PM

#VTBalram | ‘സീബ്ര ലൈനിൽ കെ എസ് ആർ ടി സി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ? -വി ടി ബൽറാം

സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്...

Read More >>
#AryaRajendran | മേയറുടെ വാദം പൊളിയുന്നു, കെഎസ്‍ആർടിസി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു

Apr 29, 2024 02:03 PM

#AryaRajendran | മേയറുടെ വാദം പൊളിയുന്നു, കെഎസ്‍ആർടിസി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു

പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ...

Read More >>
Top Stories