#arrest | മൂന്ന് പേരുടെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; ആറ് പ്രതികൾ അറസ്റ്റിൽ

#arrest | മൂന്ന് പേരുടെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; ആറ് പ്രതികൾ അറസ്റ്റിൽ
Mar 26, 2024 05:45 PM | By VIPIN P V

മംഗളൂരു: (truevisionnews.com) ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത ബെൽത്തങ്ങാടി സ്വദേശികളായ മൂന്ന് പേരുടെ മൃതദേഹങ്ങൾ തുമകൂരുവിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചുരുളഴിയുന്നത് നിധി തേടിയവരുടെ ദാരുണാന്ത്യം.

ബെൽത്തങ്ങാടി ടി.ബി ക്രോസ് റോഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ. ഷാഹുൽ (45), മഡ്ഡട്ക്കയിലെ സി. ഇസ്ഹാഖ് (56), ഷിർലാലുവിലെ എം. ഇംതിയാസ് (34) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയത്.

സംഭവത്തിൽ തുമകൂരു പുട്ടസ്വാമയ്യ പാളയയിലെ കെ. മധു (34), സാന്തെപേട്ടയിലെ വി. നവീൻ(24), വെങ്കിടേഷ് പുരയിലെ എ. കൃഷ്ണ(22), ഹോംബയ്യണപാളയയിലെ എൻ. ഗണേശ്(19), കാളിദാസ നഗറിലെ എം. സൈമൺ (18), നാഗണ്ണ പാളയയിലെ യു. കിരൺ (23) എന്നിവരെ അറസ്റ്റ് ചെയ്തതായി തുമകൂരു ജില്ല പൊലീസ് സൂപ്രണ്ട് കെ.വി. അശോക് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

തുമകൂരു കുച്ചാംഗി തടാകത്തിലേക്ക് തള്ളിയിട്ട നിലയിലായിരുന്നു റഫീഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാർ. ബെൽത്തങ്ങാടി സ്വദേശികളായ മൂന്നുപേരെയും പ്രതികൾ സംഭവ ദിവസം ബീരണക്കല്ല് മലയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് എസ്.പി പറഞ്ഞു.

അവിടെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ കാറിലിട്ട ശേഷം വാഹനത്തിന് തീകൊളുത്തി.

പിന്നീട് തടാകത്തിൽ തള്ളി തെളിവുകൾ നശിപ്പിക്കുകയായിരുന്നു. തടാകത്തിൽ കത്തിയ കാർ കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

മരിച്ചവരെ ഏഴ് മാസത്തോളമായി തുമകൂരു ശിരാഗട്ടെയിലെ പാട്ടരാജു എന്ന രാജുവിനൊപ്പം(35) കാണാറുണ്ടെന്ന നാട്ടുകാരുടെ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

രാജുവിനെയും കൂട്ടാളി വാസി ഗംഗാരാജുവിനേയും (35) ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

നിധി എടുത്തു നൽകാം എന്ന് വിശ്വസിപ്പിച്ച് പാട്ടരാജുവും കൂട്ടാളിയും ബെൽത്തങ്ങാടി സ്വദേശികളിൽനിന്ന് പല തവണകളായി ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു.

ആറ് മാസം കഴിഞ്ഞിട്ടും നിധി കിട്ടാത്തതിനെത്തുടർന്ന് പണം തിരിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

തന്നില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതോടെ മൂവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജില്ല പൊലീസ് സൂപ്രണ്ട് പറഞ്ഞു.

#incident #where #bodies #three #people #found #burnt #car; #Six #accused #arrested

Next TV

Related Stories
#Murder | കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു; പരുക്കേറ്റയാള്‍ ആശുപത്രിയില്‍

Apr 28, 2024 07:24 AM

#Murder | കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു; പരുക്കേറ്റയാള്‍ ആശുപത്രിയില്‍

ഇതിനൊടുവിലാണ് ഇന്ന് ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ്...

Read More >>
#Murdercase | ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ

Apr 28, 2024 06:02 AM

#Murdercase | ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ

ഇത് ഓംപ്രകാശ് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്...

Read More >>
#MURDER | മസ്ജിദിനുള്ളിൽ കയറി 30-കാരനായ പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ

Apr 27, 2024 01:54 PM

#MURDER | മസ്ജിദിനുള്ളിൽ കയറി 30-കാരനായ പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ

പള്ളിയിലെ പ്രധാന മൗലാന മുഹമ്മദ് സാഹിറിന്റെ മരണശേഷമാണ് മാഹിറിനെ മുഖ്യ...

Read More >>
#Murder | സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കം; രണ്ട് പേരെ കുത്തിക്കൊന്നു, പ്രതികൾ പിടിയിൽ

Apr 27, 2024 10:49 AM

#Murder | സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കം; രണ്ട് പേരെ കുത്തിക്കൊന്നു, പ്രതികൾ പിടിയിൽ

ഇതിനെ തുർന്നുണ്ടായ തർക്കത്തിനൊടുവിലാണ് പ്രതികൾ ഇരുവരെയും കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും സിസിടിവി ദൃശ്യങ്ങൾ...

Read More >>
#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

Apr 27, 2024 10:43 AM

#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

ജയിലിലായിരിക്കെ സഹാനിയുമായി വേർപിരിഞ്ഞ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം ചെയ്യുകയും ഇവർക്ക് ഒരു കുഞ്ഞുണ്ടാവുകയും...

Read More >>
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
Top Stories