#israel |അൽശിഫയിൽ മൃതദേഹങ്ങൾക്ക് മുകളിലൂടെ ഇസ്രായേൽ ടാങ്കും ബുൾഡോസറും ഓടിച്ച് കയറ്റി

#israel |അൽശിഫയിൽ മൃതദേഹങ്ങൾക്ക് മുകളിലൂടെ ഇസ്രായേൽ ടാങ്കും ബുൾഡോസറും ഓടിച്ച് കയറ്റി
Mar 26, 2024 11:19 AM | By Susmitha Surendran

ഗസ്സ: (truevisionnews.com)   ഒരാഴ്ചയായി ഇസ്രായേൽ നരനായാട്ട് തുടരുന്ന ഗസ്സയിലെ അൽശിഫ ആശുപത്രിയിൽനിന്ന് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ.

കണ്ണിൽകണ്ടവരെ വെടിവെച്ചു വീഴത്തിയ ഇസ്രായേൽ സേന, മൃതദേഹങ്ങൾക്ക് മുകളിലൂടെ യുദ്ധ ടാങ്കുകളും കവചിത ബുൾഡോസറുകളും കയറ്റിയിറക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

അൽശിഫ മെഡിക്കൽ കോംപ്ലക്സിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾക്കും നിർത്തിയിട്ട ആംബുലൻസുകൾക്കും മുകളിലൂടെ ടാങ്കുകളും ബുൾഡോസറും ഓടിക്കുന്നത് കണ്ടതായി ആശുപത്രിയിൽ അഭയം പ്രാപിച്ച ദൃക്‌സാക്ഷിയായ ജമീൽ അൽ അയൂബി പറഞ്ഞു.

ആശുപത്രി മുറ്റത്തുണ്ടായിരുന്ന സാധാരണക്കാരുടെ വണ്ടികളും ആംബുലൻസുകളും തകർത്തതായും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ കൊലപ്പെടുത്തിയ നാല് ഫലസ്തീനികളുടെയെങ്കിലും മൃതദേഹങ്ങൾ ഇപ്രകാരം ചതച്ചരച്ച് വികൃതമാക്കിയതായി അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലും പരിസരത്തുമുള്ള സൈന്യം നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും ബാക്കിയുള്ളവരെ തെക്കൻ ഗസ്സയിലേക്ക് ഇറക്കി വിട്ടതായും അൽശിഫ ആശുപത്രിക്ക് സമീപം താമസിക്കുന്ന ആബിദ് റദ്‍വാൻ പറഞ്ഞു.

ഇസ്രായേൽ സേനയുടെ അതിക്രമത്തിന് ശേഷം മൃതദേഹങ്ങൾ തെരുവുകളിൽ ചിതറിക്കിടക്കുകയാണെന്നും നിരവധി വീടുകൾ ഇടിച്ചു നിരപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽശിഫയിൽ സ്ത്രീകളെ ബലാത്സംഗം ചെയ്തതായി ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ബലാത്സംഗം, പട്ടിണി, പീഡനം എന്നിവക്ക് സ്ത്രീകൾ വിധേയരായതായി ദൃക്‌സാക്ഷിയായ ജമീല അൽ-ഹിസി പറഞ്ഞു.

നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ അതിക്രമം ഒമ്പതാം ദിവസമായ ഇന്നും തുടരുകയാണ്.

ഇസ്രായേൽ സൈനികർ ആശുപത്രിയിലും പരിസരത്തുമായി 170 ലധികം ഫലസ്തീനികളെ കൊല്ലുകയും മാധ്യമപ്രവർത്തകരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 800 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അഞ്ചുമാസത്തിനിടെ നാലാം തവണയാണ് അൽശിഫയിൽ അതിക്രമം അഴിച്ചുവിടുന്നത്. 

#Israel #tanks # bulldozers #drove #over #bodies #AlShifa

Next TV

Related Stories
#aressted|യുദ്ധവിരുദ്ധ പ്രക്ഷോഭം: യുഎസിൽ ഇന്ത്യൻ വിദ്യാർഥിനി അറസ്റ്റിൽ

Apr 27, 2024 07:43 AM

#aressted|യുദ്ധവിരുദ്ധ പ്രക്ഷോഭം: യുഎസിൽ ഇന്ത്യൻ വിദ്യാർഥിനി അറസ്റ്റിൽ

രാവിലെയാണു നൂറിലേറെ വിദ്യാർഥികൾ സമരപ്പന്തൽ കെട്ടി പലസ്തീൻ അനുകൂല ധർണ...

Read More >>
#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന്  ദാരുണാന്ത്യം

Apr 26, 2024 11:11 AM

#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ്...

Read More >>
#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

Apr 25, 2024 01:23 PM

#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തലയിലും മറ്റും ബാന്‍ഡേജ് കെട്ടിയിട്ടാണ് അദ്ദേഹം കിടക്കുന്നത്. ഹരാരെയിലെ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയ്ക്ക്...

Read More >>
#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

Apr 25, 2024 12:13 PM

#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

വീഡിയോ ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരു സ്ത്രീ വാഹനത്തിനു ചുറ്റും നടന്നുകൊണ്ട് അതിന് മുകളിൽ ഒരു ദ്രാവകം ഒഴിക്കുന്നതും ശേഷം തീ ഇടുന്നതും...

Read More >>
#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

Apr 25, 2024 06:07 AM

#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക്...

Read More >>
Top Stories