#breakfast | പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ ദിവസമേ കളറാകും

 #breakfast  | പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ ദിവസമേ കളറാകും
Mar 25, 2024 08:53 AM | By Aparna NV

(truevisionnews.com) ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ആരോ​ഗ്യകരവും പോഷക​ഗുണമുള്ളതുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. കാരണം, അവ ഉൻമേഷവും ഊർജ്ജവും നിലനിർത്താൻ സഹായിക്കുന്നു. പ്രാതലിൽ ഇത്തരം ഭഷണങ്ങൾ ഉൾപ്പെടുത്തിയാൽ നമ്മുടെ ഒരു ദിവസം തന്നെ കളറായി തുടങ്ങാം

 ഓട്‌സ്; ഓട്‌സാണ്  ആദ്യത്തെ ഭക്ഷണമെന്ന് പറയുന്നത്. ഓട്‌സിൻ്റെ ഉയർന്ന ഫൈബർ ഉള്ളടക്കവും പ്രീബയോട്ടിക് ഗുണങ്ങളും ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. ഓട്‌സ് പതിവായി കഴിക്കുന്നത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലവിസർജ്ജനം എളുപ്പമാക്കാനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.

വാഴപ്പഴം; വാഴപ്പഴമാണ് മറ്റൊരു ഭക്ഷണം. നാരുകളും പൊട്ടാസ്യവും അടങ്ങിയ വാഴപ്പഴം ഊർജ്ജത്തിന്റെ തോത് ഉയർത്താൻ സഹായിക്കും. അതിനാൽ രാവിലെ വാഴപ്പ‌ഴം പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇവ ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.

ഇഡ്ഡ്ലി ; ഏറെ പോഷക​ഗുണമുള്ളതും അതൊടൊപ്പം ആരോ​ഗ്യകരവുമായ ഭക്ഷണമാണ് ഇഡ്ഡ്ലി. ഇഡ്ഡലി പ്രഭാതഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ ഇവ ദഹനത്തിന് ഏറെ ഗുണപ്രദമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഇഡ്ഡലി കഴിക്കുന്നത് നല്ലതാണ്.

മുട്ട ; പ്രോട്ടീനുകളാൽ സമ്പന്നമാണ് മുട്ട. കൂടാതെ ഇതിൽ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, കൊളീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാൽ രാവിലെ മുട്ട കഴിക്കുന്നത് ഒരു ദിവസത്തെ ഊർജ്ജം നിലനിർത്താൻ ഗുണകരമാണ്. പ്രാതലിൽ മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുന്നതിന് ​ഗുണം ചെയ്യും.

പയർ​വർഗങ്ങൾ; നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പയർ​വർഗങ്ങൾ. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ ലഭിക്കാൻ പയർ​വർഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഫൈബർ ധാരാളം അടങ്ങിയ പയർ​വർഗങ്ങൾ പതിവായി കഴിക്കുന്നതു വയറിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.

#breakfast

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories