#arynasabalenka | വനിതാ ടെന്നീസ് സൂപ്പ‌ർ താരത്തിന്‍റെ കാമുകൻ മരിച്ച നിലയില്‍

#arynasabalenka | വനിതാ ടെന്നീസ് സൂപ്പ‌ർ താരത്തിന്‍റെ കാമുകൻ മരിച്ച നിലയില്‍
Mar 20, 2024 03:33 PM | By Athira V

മിയാമി: ( www.truevisionnews.com ) ബെലാറസ് ടെന്നീസ് താരം അര്യാന സബലെങ്കയുടെ കാമുകനും നാഷണല്‍ ഐസ് ഹോക്കി താരവുമായ കോണ്‍സ്റ്റാന്റീൻ കോള്‍സോവിനെ(42) കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

രണ്ട് തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള സബലെങ്ക മയാമി ഓപ്പണില്‍ കളിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് കാമുകന്‍ ആത്മഹത്യ ചെയ്തത്.

യുഎസിലെ മയാമിലിയുള്ള സെന്‍റ് റെജിസ് ബാല്‍ ഹാര്‍ബര്‍ റിസോര്‍ട്ടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയാണ് കോള്‍സോവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യ തന്നെയാന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനമെങ്കിലും മരണകാരണം അറിവായിട്ടില്ല. സംഭവത്തില്‍ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ബെലാറസ് ഹോക്കി ഫെഡറേഷനും കോള്‍സോവിന്‍റെ മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ബെലാറസിലെ ദേശീയ ഹോക്കി ലീഗില്‍ പീറ്റ്സ്ബെര്‍ഗ് പെന്‍ഗ്വിൻസിന്‍റെ താരമായിരുന്നു കോള്‍സോവ്.

2002, 2010 ശൈത്യകാല ഒളിംപിക്സിലും ബെലാറസിനായി കളിച്ചിട്ടുണ്ട്. 2016ല്‍ വിരമിച്ച കോള്‍സോവ് പിന്നീട് റഷ്യയിലെ കോണ്ടിനെന്‍റല്‍ ഹോക്കി ലീഗില്‍ അസിസ്റ്റന്‍റ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു.

2020ല്‍ ആദ്യ ഭാര്യ ജൂലിയയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയശേഷമാണ് കോള്‍സോവ് സബലെങ്കയുമായി പ്രണത്തിലായത്. ആദ്യ ഭാര്യയില്‍ കോള്‍സോവിന് മൂന്ന് മക്കളുണ്ട്. സബലെങ്കയുടെ പിതാവ് സെര്‍ജിയും ഐസ് ഹോക്കി താരമായിരുന്നു. 2019ല്‍ 43-ാം വയസിലാണ് സെര്‍ജി മരിച്ചത്.

2023ല്‍ ആദ്യമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ സബലെങ്ക ഈ വര്‍ഷം ജനുവരിയിലും ഈ നേട്ടം ആവര്‍ത്തിച്ചിരുന്നു. വനിതകളുടെ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ സബലെങ്ക.

വ്യാഴാഴ്ച മയാമി ഓപ്പണില്‍ മത്സരിക്കുന്ന സബലെങ്കയ്ക്ക് ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചിരുന്നു. രണ്ടാം റൗണ്ടില്‍ സ്പെയിനിന്‍റെ പൗള ബഡോസയെയാണ് സബലെങ്കക്ക് നേരിടാനുള്ളത്.

#arynasabalenka #boy #friend #konstantin #koltsov #commits #suicide

Next TV

Related Stories
#ivanvukomanovic | പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

May 7, 2024 09:25 AM

#ivanvukomanovic | പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

കഴിഞ്ഞ ഏപ്രിൽ 26നാണ് ബ്ലാസ്റ്റേഴ്‌സുമായി വേർപിരിഞ്ഞെന്ന് ഇവാൻ പ്രഖ്യാപിച്ചത്. മൂന്ന് സീസണിൽ ടീമിനെ മികച്ച നിലയിലെത്തിച്ച ശേഷമായിരുന്നു ക്ലബ്...

Read More >>
#T20WorldCup2024 | ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി; ജഴ്സിയിൽ 'ഓറഞ്ചിൻ്റെ' പുതുമ, സമ്മിശ്ര പ്രതികരണം

May 6, 2024 08:57 PM

#T20WorldCup2024 | ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി; ജഴ്സിയിൽ 'ഓറഞ്ചിൻ്റെ' പുതുമ, സമ്മിശ്ര പ്രതികരണം

ഹെലികോപ്ടറിൽ ഇന്ത്യൻ ജഴ്സി പ്രദർശിപ്പിക്കുകയാണ്. ഒരു രാജ്യം ഒരു ജഴ്സി എന്നാണ് പുതിയ കുപ്പായത്തെ അഡിഡാസ്...

Read More >>
#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

May 5, 2024 12:50 PM

#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

​നേരത്തെ ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരായ താരങ്ങളുടെ സമരത്തിന്റെ ഭാ​ഗമായി പത്മശ്രീ അടക്കമുള്ള അവാർഡുകൾ തിരികെ നൽകി...

Read More >>
#ipl2024 | ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്; രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ

May 5, 2024 10:49 AM

#ipl2024 | ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്; രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ

സീസണിലാദ്യമായി ചെന്നൈക്കായി പന്തെറിഞ്ഞ ശിവം ദുബെ ആകട്ടെ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ ജോണി ബെയര്‍സ്റ്റോയെ മടക്കി ഞെട്ടിച്ചെങ്കിലും പിന്നീട് 14...

Read More >>
#ISL2024 | ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈ സിറ്റി എഫ്സിയ്ക്ക്; ഫൈനലിൽ മോഹൻ ബഗാനെ വീഴ്ത്തിയത് 3-1ന്

May 4, 2024 10:01 PM

#ISL2024 | ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈ സിറ്റി എഫ്സിയ്ക്ക്; ഫൈനലിൽ മോഹൻ ബഗാനെ വീഴ്ത്തിയത് 3-1ന്

രണ്ടാം പകുതിയിൽ മുംബൈ കളം നിറഞ്ഞു, 53ആം മിനിട്ടിൽ പെരേര ഡിയാസിലൂടെ ഒരു ഗോൾ തിരിച്ചടിച്ച മുംബൈ 81ആം മിനിട്ടിൽ ബിപിൻ സിംഗിലൂടെ...

Read More >>
#IvanVukomanović | ‘നിങ്ങളെനിക്ക് കുടുംബവും വീടുമായിരുന്നു’; രാജിക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി വുകോമാനോവിച്ച്

May 4, 2024 07:55 PM

#IvanVukomanović | ‘നിങ്ങളെനിക്ക് കുടുംബവും വീടുമായിരുന്നു’; രാജിക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി വുകോമാനോവിച്ച്

ജീവിതത്തിൽ മുന്നോട്ട് പോകുന്നതിനായി നമുക്ക് ചിലപ്പോൾ ചില തീരുമാനമെടുക്കേണ്ടി വരും. എന്നെ സംബന്ധിച്ചും ക്ലബിനെ സംബന്ധിച്ചും രാജിവെക്കാനുള്ള...

Read More >>
Top Stories