Featured

#RadhikaKhera | കോൺഗ്രസ്‌ നാഷണൽ മീഡിയ കോ ഓർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ

National |
May 7, 2024 02:59 PM

റായ്പുര്‍: (truevisionnews.com) പാര്‍ടി അം​ഗത്വം രാജി വച്ചതിനു പിന്നാലെ കോൺഗ്രസ്‌ നാഷണൽ മീഡിയ കോ ഓർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ചേർന്നു.

ഡൽഹി പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നടൻ ശേഖർ സുമനും ബിജെപി അംഗത്വം എടുത്തു.

ഛത്തീസ്‌ഗഡിലെ പാർട്ടി ഘടകത്തിൽ നിന്ന് അനാദരവ് നേരിട്ടുവെന്ന് ആരോപിച്ചാണ് രാധിക കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ടത്.

ഇതിന് പിന്നാലെ കോണ്‍​ഗ്രസിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി അവർ രംഗത്തെത്തിയിരുന്നു. രാഹുല്‍ ​ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംസ്ഥാന കോണ്‍​ഗ്രസിന്റെ മീഡിയ ചെയര്‍മാനായ സുശീല്‍ ആനന്ദ് ശുഖ തനിക്ക് മദ്യം വാ​ഗ്ദാനം ചെയ്തെന്ന് രാധിക തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

മദ്യലഹരിയില്‍ സുശീല്‍ ഉള്‍പ്പെടെയുള്ള പാര്‍ടി പ്രവര്‍ത്തകരുടെ സംഘം മുറിയുടെ വാതിലില്‍ തട്ടിയിരുന്നു. സച്ചിന്‍ പൈലറ്റിനെയും ജയ്റാം രമേശിനെയും വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും രാധിക പറഞ്ഞു.

കഴിഞ്ഞ മാസം 30ന് പാര്‍ടി ഓഫീസില്‍വച്ച് സുശീലും രണ്ട് കോണ്‍​ഗ്രസ് വക്താക്കളും തന്നെ മുറിയില്‍ പൂട്ടിയിട്ട് മോശമായി പെരുമാറിയെന്നും രാധിക പറഞ്ഞു. കോണ്‍​ഗ്രസിന്റെ ഹിന്ദുവിരുദ്ധതയ്ക്കൊപ്പം നില്‍ക്കാത്തതിലാണ് പാര്‍ടി തന്നെ അവ​ഗണിച്ചതെന്ന് രാധിക നേരത്തേ ആരോപിച്ചിരുന്നു.

#Congress #National #MediaCoordinator #RadhikaKhera #BJP

Next TV

Top Stories