#attack | യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ

#attack | യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ
May 7, 2024 02:51 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com)  തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്.

ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തി ബഹളം വച്ച ശേഷമാണ് ഇയാൾ റോഡിൽ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തിയ ജോജോ ബഹളം വെച്ചതിനെ തുടർന്ന് ബൈക്ക് വാങ്ങിവെച്ച് പൊലീസുകാർ മടക്കി അയച്ചു.

തുടർന്ന് തിരുവല്ല ന​ഗരത്തിലെ പ്രധാന റോഡിലേക്കെത്തിയ ഇയാൾ ഇരുചക്രവാഹനത്തിലെത്തിയ പെൺകുട്ടിയെ കാണുകയും അവരെ വലിച്ചു താഴെയിടുകയുമാണുണ്ടായത്.

ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളെന്ന് പൊലീസ് വ്യക്തമാക്കി. ജോജോയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു.

അതേ സമയം പ്രതി ജോജോയെ പൊലീസ് വാഹനത്തിൽ വെച്ച് യുവതിയുടെ ബന്ധുക്കൾ കൈയ്യേറ്റം ചെയ്തു.

#Attack #youngwoman #Pulled #from #twowheeler #thrown #down #Accused #custody

Next TV

Related Stories
#Gangattack | പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം; മൂന്ന് പേർ പിടിയിൽ

May 19, 2024 05:32 PM

#Gangattack | പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം; മൂന്ന് പേർ പിടിയിൽ

ഈ ഫോൺ പൊലീസിൽ ഏൽപ്പിച്ചത് മർദ്ദനമേറ്റ അരുൺ പ്രസാദായിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിനെ ആക്രമിച്ച കൃഷ്ണപുരം...

Read More >>
#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

May 19, 2024 04:22 PM

#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ...

Read More >>
#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

May 19, 2024 04:13 PM

#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

രാവിലെ 9.30ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

May 19, 2024 03:56 PM

#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ്...

Read More >>
Top Stories