#murderattempt | യുവാവിനെ സംഘം ചേർന്ന് വധിക്കാൻ ശ്രമം: കേസിൽ അച്ഛനും മകനും അറസ്റ്റിൽ

#murderattempt | യുവാവിനെ സംഘം ചേർന്ന് വധിക്കാൻ ശ്രമം: കേസിൽ അച്ഛനും മകനും അറസ്റ്റിൽ
Mar 18, 2024 10:53 PM | By VIPIN P V

വടക്കാഞ്ചേരി (തൃശൂർ): (truevisionnews.com) കിരാലൂരിൽ യുവാവിനെ സംഘം ചേർന്ന് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കിരാലൂർ ചിരിയങ്കണ്ടത്ത് ബാബു (53), മകൻ രാഹുൽ (22) എന്നിവരാണ് പിടിയിലായത്.

കിരാലൂർ ചീരൻ വീട്ടിൽ ജോയ്സണെ(31)യാണ് പ്രതികൾ ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

മാർഗതടസമായി വഴിയിൽ നിർത്തിയ ബൈക്ക് മാറ്റാൻ ജോയ്സൺ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്.

സംഘം ചേർന്ന് മരവടികൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ ജോയ്സൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് എരുമപ്പെട്ടി എസ്.ഐ യു.മഹേഷിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കേസിലെ മറ്റുപ്രതികൾ ഒളിവിലാണ്. പ്രതികൾ വധശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ നേരത്തെ ഉൾപ്പെട്ടിട്ടുള്ളവരാണ്.

എ.എസ്.ഐ എ.വി.സജീവ്, സി.പി.ഒമാരായ കെ.സഗുൺ, രാഹുൽദാസ്, ജിനോ സെബാസ്റ്റ്യൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

#Attempt #youth #gang: #Father #son #arrested #case

Next TV

Related Stories
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

Apr 29, 2024 08:45 PM

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories