#murderattempt | യുവാവിനെ സംഘം ചേർന്ന് വധിക്കാൻ ശ്രമം: കേസിൽ അച്ഛനും മകനും അറസ്റ്റിൽ

#murderattempt | യുവാവിനെ സംഘം ചേർന്ന് വധിക്കാൻ ശ്രമം: കേസിൽ അച്ഛനും മകനും അറസ്റ്റിൽ
Mar 18, 2024 10:53 PM | By VIPIN P V

വടക്കാഞ്ചേരി (തൃശൂർ): (truevisionnews.com) കിരാലൂരിൽ യുവാവിനെ സംഘം ചേർന്ന് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കിരാലൂർ ചിരിയങ്കണ്ടത്ത് ബാബു (53), മകൻ രാഹുൽ (22) എന്നിവരാണ് പിടിയിലായത്.

കിരാലൂർ ചീരൻ വീട്ടിൽ ജോയ്സണെ(31)യാണ് പ്രതികൾ ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

മാർഗതടസമായി വഴിയിൽ നിർത്തിയ ബൈക്ക് മാറ്റാൻ ജോയ്സൺ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്.

സംഘം ചേർന്ന് മരവടികൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. പരിക്കേറ്റ ജോയ്സൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് എരുമപ്പെട്ടി എസ്.ഐ യു.മഹേഷിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കേസിലെ മറ്റുപ്രതികൾ ഒളിവിലാണ്. പ്രതികൾ വധശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ നേരത്തെ ഉൾപ്പെട്ടിട്ടുള്ളവരാണ്.

എ.എസ്.ഐ എ.വി.സജീവ്, സി.പി.ഒമാരായ കെ.സഗുൺ, രാഹുൽദാസ്, ജിനോ സെബാസ്റ്റ്യൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

#Attempt #youth #gang: #Father #son #arrested #case

Next TV

Related Stories
#VSivankutty | സ്‌കൂൾ തുറക്കൽ: ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി,'ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ നൽകണം'

May 16, 2024 08:11 PM

#VSivankutty | സ്‌കൂൾ തുറക്കൽ: ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി,'ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ നൽകണം'

ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തോടൊപ്പം കുട്ടികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിനും പരിപാടികള്‍...

Read More >>
#rationshop | റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തനസമയം

May 16, 2024 08:01 PM

#rationshop | റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തനസമയം

രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻകടകൾ...

Read More >>
#DEATH | തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണ് വയോധികന് ദാരുണാന്ത്യം

May 16, 2024 07:45 PM

#DEATH | തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണ് വയോധികന് ദാരുണാന്ത്യം

ഒമ്പതുങ്ങലിലെ സ്വകാര്യ പറമ്പില്‍ തെങ്ങ് മുറിക്കുന്നതിനിടെയാണ്...

Read More >>
#arrest | വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജവാർത്ത പ്രചരിപ്പിച്ച നാദാപുരം സ്വദേശി അറസ്റ്റിൽ

May 16, 2024 07:40 PM

#arrest | വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജവാർത്ത പ്രചരിപ്പിച്ച നാദാപുരം സ്വദേശി അറസ്റ്റിൽ

സംഭവസ്ഥലത്തുണ്ടായിരുന്ന ഉളിയിൽ സ്വദേശി കെ.സി. സുരേഷ്ബാബു നൽകിയ പരാതിയിലാണ്...

Read More >>
#arrest | 'പ്രശ്നം പറഞ്ഞ് തീർക്കാം', പിണങ്ങിക്കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് ഭർത്താവ്, അറസ്റ്റ്

May 16, 2024 07:20 PM

#arrest | 'പ്രശ്നം പറഞ്ഞ് തീർക്കാം', പിണങ്ങിക്കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് ഭർത്താവ്, അറസ്റ്റ്

ബൈക്കിൽ വനത്തിലേക്ക് കൊണ്ട് പോയശേഷം ചുറ്റികയും വെട്ടുകത്തിയും കൊണ്ട്...

Read More >>
Top Stories