#WPL2024 | വനിതാ ഐപിഎല്ലിൽ ബാംഗ്ലൂരിന് ചരിത്രത്തിലെ ആദ്യ കിരീടം; ഡല്‍ഹിയെ വീഴ്ത്തിയത് എട്ട് വിക്കറ്റിന്

#WPL2024 | വനിതാ ഐപിഎല്ലിൽ ബാംഗ്ലൂരിന് ചരിത്രത്തിലെ ആദ്യ കിരീടം; ഡല്‍ഹിയെ വീഴ്ത്തിയത് എട്ട് വിക്കറ്റിന്
Mar 17, 2024 10:51 PM | By VIPIN P V

ദില്ലി: (truevisionnews.com) ആവേശം അവസാന ഓവറിലേക്ക് നീണ്ട വനിതാ ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹിയെ എട്ട് വിക്കറ്റിന് വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കന്നി കിരീടം.

ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ആതിഥേയരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ബാംഗ്ലൂര്‍ ആദ്യ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ ലക്ഷ്യത്തിലെത്തി.

സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 18.3 ഓവറില്‍ 113 ന് ഓള്‍ ഔട്ട്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 19.3 ഓവറില്‍ 115-2.

32 റണ്‍സെടുത്ത സോഫി ഡിവൈനും 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും 35 റണ്‍സുമായി പുറത്താകാതെ നിന്ന എല്ലിസ് പെറിയും 14 പന്തില്‍ 17 റണ്‍സടിച്ച റിച്ച ഘോഷുമാണ് ബാംഗ്ലൂരിന്‍റെ വിജയം അനായാസമാക്കിയത്. ഡല്‍ഹിക്കായി മലയാളി താരം മിന്നുമണി ഒരു വിക്കറ്റെടുത്തു.

പതിനഞ്ച് വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിയുടെ പുരുഷ ടീമിന് കഴിയാത്ത നേട്ടമാണ് രണ്ടാം സീസണില്‍ തന്നെ വനിതാ ടീം സ്വന്തമാക്കിയത്.

കരുതലോടെ തുടക്കം

ചെറിയ വിജയലക്ഷ്യത്തിലേക്ക് കരുതലോടെയാണ് ബാംഗ്ലൂര്‍ തുടങ്ങിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ സാഹസത്തിനൊന്നു മുതിരാതെ എട്ടോവറില്‍ ബാഗ്ലൂര്‍ 49 റണ്‍സെടുത്തു. 27 പന്തില്‍ 32 റണ്‍സെടുത്ത സോഫി ഡിവൈനിനെ മടക്കിയ ശിഖ പാണ്ഡെയയാണ് ബാംഗ്ലൂരിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

വണ്‍ ഡൗണായി എത്തിയ എല്ലിസ് പെറി താളം കണ്ടെത്താന്‍ സമയമെടുക്കുകയും ക്യാപ്റ്റന്‍ സ്മൃതി മന്ദാന കരുതലോടെ കളിക്കുകയും ചെയ്തതോടെ മധ്യ ഓവറുകളില്‍ ബാംഗ്ലൂര്‍ മെല്ലെപ്പോക്കായി.

നാലോവറോളം ബൗണ്ടറികളൊന്നും വന്നില്ല. ഒടുവില്‍ അരുന്ധതി റെഡ്ഡിയുടെ ഓവറില്‍ രണ്ട് ബൗണ്ടറി നേടി പെറിയും മന്ദാനയും കെട്ടുപൊട്ടിച്ചെന്ന് കരുതിയെങ്കിലും തന്‍റെ ആദ്യ ഓവറില്‍ തന്നെ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ വീഴ്ത്തി മലയാളി താരം മിന്നുമണി മിന്നി.

39 പന്തില്‍ 31 റണ്‍സെടുത്ത മന്ദാനയെ മിന്നുമണിയുടെ പന്തില്‍ അരുന്ധതി റെഡ്ഡി ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീടെത്തിയ റിച്ച ഘോഷ് പെറിക്ക് പിന്തുണ നല്‍കിയതോടെ ബാംഗ്ലൂരിന്‍റെ സമ്മര്‍ദ്ദമകന്നു.

മിന്നി മലയാളികള്‍

ബാംഗ്ലൂരിനായി പന്തെറിഞ്ഞ തിരുവനന്തപുരംകാരി ആശാ ശോഭന മൂന്നോവറില്‍ 14 റണ്‍സിന് രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ വയനാട്ടുകാരി മിന്നു മണി ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും തന്‍റെ ആദ്യ ഓവറില്‍ തന്നെ ആര്‍സിബി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ പുറത്താക്കി തിളങ്ങി.

രണ്ടോവറില്‍ 12 റണ്‍സിന് ഒരു വിക്കറ്റാണ് മിന്നുമണി വീഴ്ത്തിയത്. നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഡല്‍ഹിക്ക് ഓപ്പണിംഗ് വിക്കറ്റില്‍ ഷഫാലി വര്‍മയും ക്യാപ്റ്റന്‍ മെഗ് ലാനിങും ചേര്‍ന്ന് ഡല്‍ഹിക്ക് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്.

ഏഴോവറില്‍ ഇരുവരും ചേര്‍ന്ന് 64 റണ്‍സടിച്ചു. 27 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 44 റണ്‍സടിച്ച ഷഫാലിയായിരുന്നു കൂടുതല്‍ ആക്രമിച്ചു കളിച്ചത്.

എന്നാല്‍ എട്ടാം ഓവറിലെ ആദ്യ പന്തില്‍ മോളിനെക്സിനെ സിക്സിന് പറത്താനുള്ള ഷഫാലിയുടെ ശ്രമം സ്ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ വാറെഹാമിമിന്‍റെ കൈകളിലൊതുങ്ങിയതോടെ ഡല്‍ഹിയുടെ തകര്‍ച്ച തുടങ്ങി.

അതേ ഓവറില്‍ ജെമീമ റോഡ്രിഗസിനെയും അടുത്ത പന്തില്‍ അലീസ് ക്യാപ്സിയെയും ക്ലീന്‍ ബൗള്‍ഡാക്കി മോളിനെക്സ് ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് ഡല്‍ഹിക്ക് പിന്നീട് കരകയറാനായില്ല.

മരിസാനെ കാപ്പിനെയും ജെസ് ജോനാസെനെയും വീഴ്ത്തി മലയാളി താരം ആശാ ശോഭനയും ഡല്‍ഹിയുടെ നടുവൊടിച്ചു.

മിന്നു മണിയെ(5) ശ്രേയങ്ക പാട്ടീല്‍ വീഴ്ത്തിയതോടെ 64-0ല്‍ നിന്ന് ഡല്‍ഹി 87-7ലേക്ക് അവിശ്വസനീയമായി തകര്‍ന്നടിഞ്ഞു. പിന്നീട് രാധാ യാദവും(12) ഡല്‍ഹിയെ 100 കടത്തിയതിന് പിന്നാലെ മോലിനെക്സിന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി.

അരുന്ധതി റെഡ്ഡിയും ശിഖ പാണ്ഡെയും(5*) ചേര്‍ന്ന് ഡല്‍ഹിയെ 113 റണ്‍സിലെത്തിച്ചു.

49 റണ്‍സെടുക്കുന്നതിനിടെയാണ് ഡല്‍ഹിക്ക് അവസാന 10 വിക്കറ്റുകളും നഷ്ടമായത്. ഡല്‍ഹിക്കായി സോഫി മോളിനെക്സ് നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ശ്രേയങ്ക പാട്ടീല്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റും ആശ ശോഭന മൂന്നോവറില്‍ 14 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു.


#Bangalore's #first title #women's #IPL; #Delhi #defeated #eight #wickets

Next TV

Related Stories
#ipl2024 | വിവാദ പുറത്താകലിന് പിന്നാലെ സഞ്ജുവിന് പിടി വീണു; അംപയറോട് തര്‍ക്കിച്ചതിന് മാച്ച് റഫറി ഈടാക്കിയത് കനത്ത പിഴ

May 8, 2024 11:20 AM

#ipl2024 | വിവാദ പുറത്താകലിന് പിന്നാലെ സഞ്ജുവിന് പിടി വീണു; അംപയറോട് തര്‍ക്കിച്ചതിന് മാച്ച് റഫറി ഈടാക്കിയത് കനത്ത പിഴ

ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും 20 ഓവറില്‍ എട്ട്...

Read More >>
#ShakibAlHasan | സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കഴുത്തിനുപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍

May 7, 2024 10:00 PM

#ShakibAlHasan | സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കഴുത്തിനുപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍

ബംഗ്ലാദേശിനുവേണ്ടി 67 ടെസ്റ്റുകളും 247 ഏകദിനങ്ങളും 117 ടി20കളും കളിച്ചിട്ടുണ്ട്. 2006-ല്‍ ദേശീയ ജഴ്‌സിയില്‍ അരങ്ങേറിയ താരം 18 വര്‍ഷമായി...

Read More >>
#ipl2024 | പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ

May 7, 2024 04:42 PM

#ipl2024 | പത്താനും ഹര്‍ഭജനും പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരും, ധോണി ഒമ്പതാം നമ്പറില്‍ ഇറങ്ങാനുള്ള കാരണം വ്യക്തമാക്കി ചെന്നൈ

കഴിഞ്ഞ വര്‍ഷവും പരിക്ക് വകവെക്കാതെ ചെന്നൈയെ നയിച്ച ധോണി ഐപിഎല്ലിനുശേഷം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഡെവോണ്‍ കോണ്‍വെ പരിക്കു മൂലം സീസണില്‍...

Read More >>
#ivanvukomanovic | പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

May 7, 2024 09:25 AM

#ivanvukomanovic | പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്

കഴിഞ്ഞ ഏപ്രിൽ 26നാണ് ബ്ലാസ്റ്റേഴ്‌സുമായി വേർപിരിഞ്ഞെന്ന് ഇവാൻ പ്രഖ്യാപിച്ചത്. മൂന്ന് സീസണിൽ ടീമിനെ മികച്ച നിലയിലെത്തിച്ച ശേഷമായിരുന്നു ക്ലബ്...

Read More >>
#T20WorldCup2024 | ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി; ജഴ്സിയിൽ 'ഓറഞ്ചിൻ്റെ' പുതുമ, സമ്മിശ്ര പ്രതികരണം

May 6, 2024 08:57 PM

#T20WorldCup2024 | ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി; ജഴ്സിയിൽ 'ഓറഞ്ചിൻ്റെ' പുതുമ, സമ്മിശ്ര പ്രതികരണം

ഹെലികോപ്ടറിൽ ഇന്ത്യൻ ജഴ്സി പ്രദർശിപ്പിക്കുകയാണ്. ഒരു രാജ്യം ഒരു ജഴ്സി എന്നാണ് പുതിയ കുപ്പായത്തെ അഡിഡാസ്...

Read More >>
#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

May 5, 2024 12:50 PM

#BajrangPunia | ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍; നടപടി ഉത്തേജക വിരുദ്ധ സമിതിയുടേത്

​നേരത്തെ ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരായ താരങ്ങളുടെ സമരത്തിന്റെ ഭാ​ഗമായി പത്മശ്രീ അടക്കമുള്ള അവാർഡുകൾ തിരികെ നൽകി...

Read More >>
Top Stories