#goldrate | സ്വർണവില കുറഞ്ഞു, പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ; വിപണി നിരക്ക് അറിയാം

#goldrate |  സ്വർണവില കുറഞ്ഞു, പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ; വിപണി നിരക്ക് അറിയാം
May 9, 2024 11:05 AM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com)   സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്.

ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞിട്ടുണ്ട്. ഇന്നലെയും 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 53000 ത്തിന് താഴേക്കെത്തി.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ് നാല്‌ ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില കുറഞ്ഞത്.

സ്വർണവിലയിൽ നേരിയ ഇടിവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. നാളെ അക്ഷയ തൃതീയ ആയതിനാൽ വില കുറയുന്നത് ഉപഭോക്താക്കളിൽ പ്രതീക്ഷ നൽകുന്നുണ്ട്.

ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ സ്വർണവില ഉയരുകയായിരുന്നു. അമേരിക്കയിലുണ്ടാകുന്ന തൊഴിലവസരങ്ങളിലെ ദുർബലമായ വളർച്ചയെത്തുടർന്ന് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നതിനാൽ സ്വർണ്ണ വില ഉയർന്നു.

എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി നേരിയ ഇടിവുണ്ട് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 6615 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞ് 5505 രൂപയായി.

വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 88 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

#price #gold #state #decreased #today.

Next TV

Related Stories
#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

May 20, 2024 09:55 AM

#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ്...

Read More >>
#brutallybeaten | പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ക്രൂര മര്‍ദ്ദനം

May 20, 2024 09:47 AM

#brutallybeaten | പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ക്രൂര മര്‍ദ്ദനം

സ്റ്റേഷനില്‍ ലഭിച്ച പരാതി അന്വേഷിക്കാനായി പോയപ്പോഴാണ് മൂന്ന് പൊലീസുകാരെ ഒരു സംഘം ക്രൂരമായി...

Read More >>
#attack | യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നാലാം പ്രതി രാഹുലും പിടിയിൽ

May 20, 2024 09:37 AM

#attack | യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നാലാം പ്രതി രാഹുലും പിടിയിൽ

മർദനത്തിൽ അരുണിന്റെ വലതുചെവിയുടെ ഡയഫ്രം പൊട്ടി കേൾവിശക്തി...

Read More >>
#Crime | കാനഡയിൽ ഭാര്യയെ കൊന്ന് നേരെ ഇന്ത്യയിലേക്ക്, എല്ലാം ചൂതാട്ടത്തിന്റെ പേരിൽ? പ്രതിയെ തേടി കേരള പൊലീസും

May 20, 2024 09:31 AM

#Crime | കാനഡയിൽ ഭാര്യയെ കൊന്ന് നേരെ ഇന്ത്യയിലേക്ക്, എല്ലാം ചൂതാട്ടത്തിന്റെ പേരിൽ? പ്രതിയെ തേടി കേരള പൊലീസും

മൂന്നു വർഷം മുമ്പായിരുന്നു ഡോണയുടെയും ലാലിന്‍റെയും. ഡോണയും ലാലും കാനഡയിൽ തന്നെയാണ് പഠിച്ചത്. ഇരുവരും പരിചയക്കാരായതിനാൽ വിവാഹം...

Read More >>
#surrendered | 'മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം'; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

May 20, 2024 09:05 AM

#surrendered | 'മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം'; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. ഏഴു മണിയോടെയാണ് പോലീസ് സ്റ്റേഷനിൽ...

Read More >>
Top Stories