#drivinglicense |ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; തുടർച്ചയായ 5ാം ദിവസം; തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം

#drivinglicense |ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; തുടർച്ചയായ 5ാം ദിവസം; തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം
May 9, 2024 11:50 AM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com)  ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണം ഉത്തരവ് പിൻവലിക്കണമെന്നാവശ്യവുമായി മോട്ടോർ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടരുന്നു.

ഇന്ന് തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം നടന്നു. തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടിൽ 21 പേർക്ക് സ്ലോട്ട് നൽകിയിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് ആരും ടെസ്റ്റിന് എത്തിയില്ല.

സർക്കുലർ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് സമിതി പറയുന്നത്. ഇന്നലെ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തിയവർക്കെതിരെയും പ്രതിഷേധമുണ്ടായി.

സമരത്തിൽ നിന്നും പിന്മാറിയ സിഐടിയുവിനെതിരെ സമരസമിതി രംഗത്തെത്തി. സമരത്തിൽ സിഐടിയുവിൻ്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം.

ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം നിൽക്കുകയാണ്. സിഐടിയുവിനെ മാത്രം സർക്കാർ എങ്ങനെ ചർച്ചക്ക് വിളിക്കുമെന്ന് ഐഎന്‍ടിയുസി നേതൃത്വം ചോദിച്ചു. പ്രശ്നം രൂക്ഷമായി തുടരുമ്പോൾ ഗതാഗതമന്ത്രി വിദേശത്തുമാണ്.

15 വർഷത്തിന് ശേഷമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് പാടില്ലെന്ന നിർദ്ദേശവും, ഇരട്ട് ക്ലച്ചും ബ്രേക്കും ഒഴിവാക്കണമെന്ന് നിർദ്ദേശവും ഉള്‍പ്പെടെ ഫെബ്രുവരി മാസത്തിലുള്ള സർക്കുലർ പിൻവിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടിലെന്നാണ് സമിതി പറയുന്നത്.

സംയുക്ത സമരത്തിൽ നിന്നും പിൻമാറിയ സിഐടിയ മറ്റ് സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ഓരോ ദിവസം സ്ലോട്ട് നഷ്ടമാകുന്നവർക്ക് മാസങ്ങള്‍ക്ക് ശേഷമായിരിക്കും പുതിയ ടെസ്റ്റിന് അവസരം ലഭിക്കുന്നത്.

ലേണേഴ്സ് കഴിഞ്ഞാൽ ആറ് മാസത്തിനുള്ളിൽ ടെസ്റ്റ് ജയിച്ചിരിക്കണം. സമരം നീണ്ടുപോയാൽ സമയപരിധിക്കുള്ളിൽ ഇവർക്ക് ടെസ്റ്റിൽ പങ്കെടുക്കാകുമോയെന്നും സംശയമാണ്.

#Driving #license #test #disrupted #today #5th #consecutive #day #Protests #Thalassery #Mukkat

Next TV

Related Stories
#wallcollapsed  | മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണു; ഗൃഹപ്രവേശന ചടങ്ങിനിടെ രണ്ടുപേർക്ക് പരിക്ക്

May 20, 2024 12:54 PM

#wallcollapsed | മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണു; ഗൃഹപ്രവേശന ചടങ്ങിനിടെ രണ്ടുപേർക്ക് പരിക്ക്

കുട്ടികളുൾപ്പെടെ നിരവധിയാളുകൾ നേരത്തെ ഭക്ഷണംകഴിച്ചുമടങ്ങിയതിനാൽ വലിയ അപകടമാണ്...

Read More >>
#KRajan | മഴ മുന്നൊരുക്കം: എല്ലാ കളക്ട്രേറ്റുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങി, ആശങ്ക വേണ്ടെന്ന് മന്ത്രി

May 20, 2024 12:38 PM

#KRajan | മഴ മുന്നൊരുക്കം: എല്ലാ കളക്ട്രേറ്റുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങി, ആശങ്ക വേണ്ടെന്ന് മന്ത്രി

ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ്‌ 22 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ...

Read More >>
#explosion | കുറ്റ്യാടി തളീക്കരയിൽ ഉഗ്രസ്ഫോടനം; ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

May 20, 2024 12:32 PM

#explosion | കുറ്റ്യാടി തളീക്കരയിൽ ഉഗ്രസ്ഫോടനം; ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തളീക്കര കായക്കൊടി റോഡിൽ...

Read More >>
#OrganTrafficking | അവയവക്കടത്ത് കേസ്; പ്രതിയുടെ വിരലടയാളം ശേഖരിച്ചു, മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധന

May 20, 2024 12:32 PM

#OrganTrafficking | അവയവക്കടത്ത് കേസ്; പ്രതിയുടെ വിരലടയാളം ശേഖരിച്ചു, മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധന

നാമ മാത്രമായ തുക ദാതാവിന് നൽകി സ്വീകർത്താവിൽ നിന്ന് ഇരട്ടി തുക കൈപ്പറ്റിയാണ് മാഫിയ സംഘങ്ങൾ ലാഭം കൊയ്യുന്നത്. തത്കാലത്തേക്ക് താമസിച്ചൊഴിഞ്ഞ...

Read More >>
#murdercase | കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

May 20, 2024 12:25 PM

#murdercase | കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

പ്രതി പലപ്രാവശ്യം സമാനരീതിയിൽ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നതായും അദ്ദേഹം...

Read More >>
#Masalabondcase | ഐസക്കിനെതിരായ മസാലബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

May 20, 2024 12:18 PM

#Masalabondcase | ഐസക്കിനെതിരായ മസാലബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

അതിനു ശേഷവും ഇ.ഡി ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. താൻ ഇ.ഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ചതാണെന്നുമാണ്...

Read More >>
Top Stories