#MURDERCASE | മകന്റെ മാനസികാരോഗ്യം ശ്രദ്ധിച്ചില്ല, 15കാരൻ വെടിവച്ച് കൊന്നത് നാലുപേരെ, മാതാപിതാക്കൾക്ക് 15 വർഷം തടവ് ശിക്ഷ

#MURDERCASE |  മകന്റെ മാനസികാരോഗ്യം ശ്രദ്ധിച്ചില്ല, 15കാരൻ വെടിവച്ച് കൊന്നത് നാലുപേരെ, മാതാപിതാക്കൾക്ക് 15 വർഷം തടവ് ശിക്ഷ
Mar 17, 2024 10:16 AM | By Athira V

മിഷിഗൺ: www.truevisionnews.com മിഷിഗണിലെ സ്കൂളിൽ നാല് പേരെ വെടിവെച്ച കൊലപ്പെടുത്തിയ 15 വയസുകാരന്റെ മാതാപിതാക്കളും കുറ്റക്കാരെന്ന് കോടതി. ഇരുവരെയും 15 വർഷം തടവിന് ശിക്ഷിച്ച കോടതി മക്കളുടെ ആക്രമണ സ്വഭാവങ്ങളിൽ മാതാപിതാക്കൾക്ക് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി.

കുട്ടിയുടെ സ്വഭാവത്തിലെ ആക്രമണ വാസനയ്ക്കും അവന് തോക്ക് നൽകിയതിലും മാതാപിതാക്കൾക്ക് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. 2021 ലാണ് അമേരിക്കയെ നടുക്കിയ സ്‌കൂൾ കൂട്ടക്കൊല നടന്നത്. അമേരിക്കയിൽ ആദ്യമായാണ് മകൻ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്നത്.

47കാരനായ ജെയിംസ് ക്രംബ്ലി 15കാരനായ മകന്റെ മാനസികാരോഗ്യത്തിന് ആവശ്യമായ ശ്രദ്ധ നൽകിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. വിദ്യാർത്ഥികൾ പ്രതികളാവുന്ന നിരവധി വെടിവയ്പ് സംഭവങ്ങൾ നടക്കുന്ന അമേരിക്കയിൽ വളരെ നിർണായകമാണ് കോടതിയുടെ തീരുമാനം.

ഏപ്രിൽ 9ന് 15കാരന്റെ രക്ഷിതാക്കളുടെ തടവ് ശിക്ഷ ആരംഭിക്കുമെന്നും കോടതി വിശദമാക്കി. സെമി ഓട്ടോമാറ്റിക് ഹാൻഡ് ഗൺ വച്ച് ഇവരുടെ മകൻ സ്കൂളിൽ ചെയ്ത അതിക്രമത്തിൽ 14നും 17നും ഇടയിൽ പ്രായമുള്ള നാല് വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു.

പരോൾ ഇല്ലാതെയാണ് മാതാപിതാക്കൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. തോക്ക് ഉപയോഗിച്ചുള്ള അതിക്രമ സംഭവങ്ങളെ ഒരു പരിധി വരെയെങ്കിലും നിയന്ത്രിക്കാൻ കേസിലെ വിധി നിർണായകമാവുമെന്നാണ് കൊല്ലപ്പട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വിലയിരുത്തുന്നത്.

ഈ കേസിൽ തീരുമാനം ഇരകളായവരുടെ ജീവൻ തിരികെ കൊണ്ടുവന്നില്ലെങ്കിലും സമാനമായ സംഭവങ്ങൾ തുടർന്ന് ഉണ്ടാവാതിരിക്കാൻ മുന്നറിയിപ്പ് നൽകുന്നതാണെന്നാണ് കോടതി വിലയിരുത്തിയത്. വെടിവയ്പ് നടന്ന ദിവസം പതിനഞ്ചുകാരന്റെ നോട്ട് ബുക്കിലെ അസ്വസ്ഥമാക്കുന്ന ചിത്രത്തേക്കുറിച്ച് സംസാരിക്കാനായി അധ്യാപിക വിളിച്ച മീറ്റിംഗിലും രക്ഷിതാക്കൾ പങ്കെടുത്തിരുന്നില്ല.

#parents #michigan #school #shooter #who #killed #four #students #convicted #involuntary #manslaughter

Next TV

Related Stories
#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

Apr 29, 2024 02:19 PM

#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

ഒടുവിൽ അക്രമികൾ സ്ഥലം വിട്ട​പ്പോഴാണ്, കുട്ടികൾ പള്ളിയിൽ നിന്ന് പുറത്തുകടന്ന് അയൽക്കാരെ...

Read More >>
#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

Apr 29, 2024 10:36 AM

#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്....

Read More >>
#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

Apr 29, 2024 07:49 AM

#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

എന്നാൽ കാമുകിയെ ആക്രമിക്കുന്നതിന് മുമ്പ് കൊല്ലുന്ന രീതിയെ കുറിച്ച് ഇയാൾ ​ഗൂ​ഗിളിൽ തിരഞ്ഞിരുന്നുവെന്ന് അന്വേഷണത്തിൽ...

Read More >>
#murder | മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും

Apr 29, 2024 07:16 AM

#murder | മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും

ആവടിയിലെ വീട്ടിൽ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവൻ വീട്ടിൽ സിദ്ധ ക്ലിനിക്...

Read More >>
#murder | ഭാര്യയെ കൊന്നു, ഇൻഷുറൻസ് തുക കൊണ്ട് സെക്സ് ഡോൾ വാങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് ശേഷം

Apr 28, 2024 11:03 PM

#murder | ഭാര്യയെ കൊന്നു, ഇൻഷുറൻസ് തുക കൊണ്ട് സെക്സ് ഡോൾ വാങ്ങി; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് ശേഷം

ക്രിസ്റ്റന്റെ ലൈഫ് ഇൻഷുറൻസ് തുക ഒരു സെക്‌സ് ഡോളിനായി ഉപയോഗിക്കുന്നുവെന്ന് കേട്ട് ഞെട്ടിപ്പോയെന്നാണ് ബന്ധുക്കൾ...

Read More >>
#Murder | കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു; പരുക്കേറ്റയാള്‍ ആശുപത്രിയില്‍

Apr 28, 2024 07:24 AM

#Murder | കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു; പരുക്കേറ്റയാള്‍ ആശുപത്രിയില്‍

ഇതിനൊടുവിലാണ് ഇന്ന് ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ്...

Read More >>
Top Stories