#KSudhakaran | കെ സുധാകരനെ റോഡിൽ തടഞ്ഞുനിർത്തി യു ഡി എഫ് പ്രവർത്തകർ

#KSudhakaran |  കെ സുധാകരനെ റോഡിൽ തടഞ്ഞുനിർത്തി യു ഡി എഫ് പ്രവർത്തകർ
Mar 16, 2024 01:18 PM | By Meghababu

ശ്രീകണ്ഠപുരം :(truevisionnews.com)  സിറ്റിങ്‌ എംപിയും യുഡിഎഫ്‌ കണ്ണൂർ മണ്ഡലം സ്ഥാനാർഥിയുമായ കെ സുധാകരനെ യുഡിഎഫ്‌ പ്രവർത്തകർ തടഞ്ഞു. വളക്കൈ കൊയ്യത്ത്‌ വ്യാഴം രാത്രിയിലാണ്‌ സ്വന്തം പ്രവർത്തകർ തന്നെ  തടഞ്ഞുനിർത്തി വാഗ്‌ദാനം പാലിക്കാത്തതിലുള്ള രോഷം പ്രകടിപ്പിച്ചത്‌.

പ്രദേശത്തെ റോഡ് ഗതാഗതയോഗ്യമാക്കാമെന്ന്‌ കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയിൽ സുധാകരൻ നാട്ടുകാർക്ക്‌ ഉറപ്പുനൽകിയിരുന്നെങ്കിലും അഞ്ചുവർഷം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ല.

ഇതിലുള്ള കടുത്ത പ്രതിഷേധമാണ്‌ വീണ്ടും വോട്ടു ചോദിക്കാനെത്തിയ സുധാകരനോട്‌ പ്രവർത്തകർ പ്രകടിപ്പിച്ചത്‌. വ്യാഴം രാത്രി എട്ടോടെയാണ്‌ സുധാകരനും സജീവ്‌ ജോസഫും രണ്ടു കാറുകളിലായെത്തിയത്‌. മുന്നിൽ പൈലറ്റ്‌ വാഹനവുമുണ്ടായിരുന്നു.

സ്ഥാനാർഥിയുടെ വരവ്‌ മുൻകൂട്ടി മനസ്സിലാക്കിയ അമ്പതോളം കോൺഗ്രസ്‌, ലീഗ്‌ പ്രവർത്തകർ സ്ഥലത്ത്‌ തടിച്ചുകൂടി. സ്ഥാനാർഥിയും സംഘവുമെത്തിയതോടെ തടഞ്ഞുവച്ച്‌ പ്രതിഷേധിക്കുകയായിരുന്നു.

പ്രാദേശിക നേതാക്കൾ ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഏറെനേരം പ്രതിഷേധിച്ചു. തങ്ങൾ യുഡിഎഫ്‌ പ്രവർത്തകരാണെന്നും എതിരാളികളെല്ലന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.

# UDF #Activists #Stop #KSudhakaran #Road

Next TV

Related Stories
#goldrate | സംസ്ഥാനത്ത് ഇന്ന്   സ്വർണവില കുറഞ്ഞു

Feb 20, 2024 11:40 AM

#goldrate | സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 45,880...

Read More >>
Top Stories