#attack | മസ്റ്ററിങ് നടന്നില്ല; മദ്യപിച്ചെത്തിയയാൾ ജീവനക്കാരന്റെ തലയിൽ ബിയർക്കുപ്പികൊണ്ട് അടിച്ചു

#attack | മസ്റ്ററിങ് നടന്നില്ല; മദ്യപിച്ചെത്തിയയാൾ ജീവനക്കാരന്റെ തലയിൽ ബിയർക്കുപ്പികൊണ്ട് അടിച്ചു
Mar 16, 2024 08:24 AM | By Susmitha Surendran

മാന്നാർ: (truevisionnews.com)    മദ്യപിച്ചെത്തിയയാൾ റേഷൻകടയിൽ മസ്റ്ററിങ് നടക്കാഞ്ഞതിൽ ക്ഷുഭിതനായി ജീവനക്കാരന്റെ തലയിൽ ബിയർക്കുപ്പികൊണ്ട് അടിച്ചു.

കുട്ടമ്പേരൂർ 1654-ാം നമ്പർ സർവീസ് സഹകരണബാങ്കിന്റെ കീഴിലുള്ള എ.ആർ.ഡി. 59-ാം നമ്പർ റേഷൻകടയിലെ സെയിൽസ്മാൻ വലിയകുളങ്ങര മണലിൽ കാട്ടിൽ ശശിധരൻ നായർ (59)ക്കാണ് മർദ്ദനമേറ്റത്.

ഇതുസംബന്ധിച്ച് കുട്ടമ്പേരൂർ ചെമ്പകമഠത്തിൽ സനലി(43) നെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം.

വെള്ളിയാഴ്ച രാവിലെമുതൽ മസ്റ്ററിങ്ങിൽ പാകപ്പിഴകളുണ്ടായിരുന്നു. നാലുമണിക്ക് റേഷൻകടതുറന്ന് ഏതാനും മഞ്ഞക്കാർഡുകാരുടെ മസ്റ്ററിങ് ചെയ്തുകൊണ്ടിരുന്നപ്പോൾ പിങ്ക് കാർഡുമായി എത്തിയ സനൽ മസ്റ്ററിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു.

അടുത്തദിവസംവരാൻ ജീവനക്കാരൻ പറഞ്ഞപ്പോൾ ക്ഷുഭിതനായി പുറത്തുപോയ ഇയാൾ പിന്നീട് മദ്യപിച്ചുകൊണ്ട് തിരികെ വരുകയും കൈയിലുണ്ടായിരുന്ന മദ്യക്കുപ്പികൊണ്ട് ശശിധരൻ നായരുടെ തലയ്ക്കടിക്കുകയുമായിരുന്നു.

പരിക്കേറ്റ ശശിധരൻ നായരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് വൈദ്യപരിശോധനയ്ക്കു ഹാജരാക്കി.

#Mustering #did #not #take #place #drunk #man #hit #employee #head #beer #bottle

Next TV

Related Stories
#electionofficerpost |  17 മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍... അര്‍ദ്ധരാത്രിയില്‍ പൂര്‍ത്തീകരിച്ച വോട്ടെടുപ്പ്,  അനുഭവം

Apr 29, 2024 03:34 PM

#electionofficerpost | 17 മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍... അര്‍ദ്ധരാത്രിയില്‍ പൂര്‍ത്തീകരിച്ച വോട്ടെടുപ്പ്, അനുഭവം

തിരഞ്ഞെടുപ്പ് കമ്മീഷനും അതില്‍ കുറെയൊക്കെ ശരിവയ്ക്കുന്നു. പ്രധാനമായും രണ്ടു കാരണങ്ങളാണ്‌ ഇരു കൂട്ടരും പറഞ്ഞത്....

Read More >>
#drowned |സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തിയ 25കാരി പെരിയാറിൽ മുങ്ങിമരിച്ചു

Apr 29, 2024 03:18 PM

#drowned |സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തിയ 25കാരി പെരിയാറിൽ മുങ്ങിമരിച്ചു

പുഴയിൽ മുങ്ങിത്താഴ്ന്ന ജോമോളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല....

Read More >>
#highheat | ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടാൻ നിർദ്ദേശം

Apr 29, 2024 02:40 PM

#highheat | ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടാൻ നിർദ്ദേശം

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മേയ് 3 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും...

Read More >>
#VTBalram | ‘സീബ്ര ലൈനിൽ കെ എസ് ആർ ടി സി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ? -വി ടി ബൽറാം

Apr 29, 2024 02:08 PM

#VTBalram | ‘സീബ്ര ലൈനിൽ കെ എസ് ആർ ടി സി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ? -വി ടി ബൽറാം

സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്...

Read More >>
#AryaRajendran | മേയറുടെ വാദം പൊളിയുന്നു, കെഎസ്‍ആർടിസി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു

Apr 29, 2024 02:03 PM

#AryaRajendran | മേയറുടെ വാദം പൊളിയുന്നു, കെഎസ്‍ആർടിസി ബസിന് മുന്നിൽ കാര്‍ കുറുകെയിട്ടു

പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ...

Read More >>
Top Stories