#Sugarcanejuice | കരിമ്പ് ജ്യൂസ് നല്ലതാണ്; എങ്ങനെയെന്ന് അറിയേണ്ടേ?

#Sugarcanejuice |  കരിമ്പ് ജ്യൂസ് നല്ലതാണ്; എങ്ങനെയെന്ന് അറിയേണ്ടേ?
Mar 15, 2024 07:49 AM | By Susmitha Surendran

(truevisionnews.com)   പൊതുവെ ജ്യൂസുകൾ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാൽ പതിവായി കഴിക്കുന്നുണ്ടെങ്കിൽ തണുപ്പും മധുരവും കുറച്ചേ ജ്യൂസ് കഴിക്കാവൂ.

ജ്യൂസുകളിൽ തന്നെ കരിമ്പ് ജ്യൂസ് ആണെങ്കിൽ മിക്കവരും ചൂട് താങ്ങാതാകുമ്പോഴാണ് വഴിയരികിൽ കാണുന്ന സ്റ്റാളിലേക്ക് വച്ചുപിടിക്കാറ്. എന്നാൽ ചൂട് ശമിപ്പിക്കാൻ മാത്രമല്ല കരിമ്പ് ജ്യൂസ്. ഇതിന് വേറെയും ആരോഗ്യഗുണങ്ങളുണ്ടെന്നാണ് വിദഗ്ധ‍ര്‍ പറയുന്നത്.

കരിമ്പ്, ഇഞ്ചി, ശര്‍ക്കര, പുതിനയില, ചെറുനാരങ്ങാനീര് എന്നിവയെല്ലാമാണ് പൊതുവെ കരിമ്പ് ജ്യൂസില്‍ ചേര്‍ക്കാറുള്ള ചേരുവകള്‍.

ഇവയെല്ലാം തന്നെ ശരീരത്തിന് ഗുണങ്ങളേകുന്ന ഘടകങ്ങളാണ്. ഏതായാലും നേരത്തേ സൂചിപ്പിച്ചത് പോലെ കരിമ്പ് ജ്യൂസിന് പ്രത്യേകമായി തന്നെ ചില ആരോഗ്യഗുണങ്ങളുണ്ട്. അവയേതെല്ലാമെന്ന് അറിയാം...

ഒന്ന്...

ചൂട് ശമിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായകമാണ്. ശരീരത്തിൽ നിര്‍ജലീകരണമുണ്ടാകുന്നത് തടയാനും ഇത് സഹായിക്കും.

പെട്ടെന്ന് ഉന്മേഷം വീണ്ടെടുക്കാനും പ്രയോജനപ്പെടുന്ന പാനീയമാണ് കരിമ്പ് ജ്യൂസ്. ഇതിലുള്‍പ്പെട്ടിരിക്കുന്ന ഇലക്ട്രോലൈറ്റ്സ് ആണ് ഇതിന് സഹായകമാകുന്നത്.

രണ്ട്...

കരിമ്പ് ജ്യൂസ് കഴിക്കുന്നത് കരളിനും നല്ലതാണ്. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് കരളിനെ ഇത് കൂടുതല്‍ സഹായിക്കുന്നു. ഒപ്പം തന്നെ രക്തശുദ്ധീകരണത്തിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.

മൂന്ന്...

ചില തരം ക്യാൻസറുകളെ ചെറുക്കാനും കരിമ്പ് സഹായകമാണത്രേ. കരിമ്പിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് ആണ് ഇതിന് സഹായകമാകുന്നത്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻര്‍, സ്തനാര്‍ബുദം എന്നിവയെ അകറ്റാനാണ് ഇത് പ്രയോജനപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

നാല്...

വയറിന്‍റെ ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കരിമ്പ് സഹായകമാണ്. കരിമ്പിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് ബാലൻസ് സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ ദഹനരസങ്ങളുടെ ഉത്പാദനവും ഇത് കൂട്ടുന്നു. ഇതോടെയാണ് വയറിന്‍റെ ആകെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ കരിമ്പിന് സാധിക്കുന്നത്.

#Sugarcane #juice #good #Don't #know #how?

Next TV

Related Stories
#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

Apr 27, 2024 07:50 PM

#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും....

Read More >>
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
Top Stories