#Siddharthdeath | സിദ്ധാര്‍ഥന്റെ മരണം: ആരെയും സംരക്ഷിക്കില്ല, എസ്എഫ്‌ഐ ആയാലും മുഖം നോക്കാതെ നടപടിയെന്ന് എംവി ഗോവിന്ദന്‍

#Siddharthdeath | സിദ്ധാര്‍ഥന്റെ മരണം: ആരെയും സംരക്ഷിക്കില്ല, എസ്എഫ്‌ഐ ആയാലും മുഖം നോക്കാതെ നടപടിയെന്ന് എംവി ഗോവിന്ദന്‍
Mar 5, 2024 08:43 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

പ്രതികള്‍ എസ്എഫ്‌ഐ ആയാലും മുഖം നോക്കാതെ നടപടി എടുക്കണം എന്നാണ് നിലപാട്. എസ്എഫ്‌ഐയും അതാണ് പറഞ്ഞത്. സംഭവത്തില്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇതിന്റെ പേരില്‍ എസ്എഫ്‌ഐയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ അതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയ ഡീന്‍ എം.കെ നാരായണനും അസി. വാര്‍ഡന്‍ ഡോ. കാന്തനാഥനും ഇന്ന് വിസിക്ക് വിശദീകരണം നല്‍കും.

ഹോസ്റ്റലിലും ക്യാമ്പസിലും ഉണ്ടായ സംഭവങ്ങള്‍ എന്തുകൊണ്ട് അറിഞ്ഞില്ല എന്നതാണ് നോട്ടീസിലെ ചോദ്യം. ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുന്‍പ് കാരണം ബോധിപ്പിക്കാനായിരുന്നു നിര്‍ദേശം. ഇരുവരുടേയും അഭ്യര്‍ത്ഥന മാനിച്ച് രാവിലെ പത്തര വരെ സമയം നീട്ടി നല്‍കി.

വിശദീകരണത്തിന് അനുസരിച്ചാകും ഇരുവര്‍ക്കും എതിരായ നടപടി. നിലവില്‍ കേസിലെ എല്ലാ പ്രതികളും റിമാന്‍ഡിലാണ്. ഇവരില്‍ കൂടുതല്‍ പേരെ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തുടര്‍ച്ചയായി ഉണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.

ഇതിനിടെ പൂക്കോട് സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനെതിരെ മന്ത്രി ശിവന്‍കുട്ടി രംഗത്തെത്തി.

പരീക്ഷാ സമയത്ത് സമരം പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. കെഎസ്യു ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണം. ഇതിനായി കോണ്‍ഗ്രസ് നേതൃത്വം ഇടപെടണം.

വിദ്യാര്‍ത്ഥികള്‍ക്ക് സൈ്വര്യമായി പരീക്ഷ എഴുതാന്‍ പൊലീസ് സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ബന്ദ് പരീക്ഷകളെ ബാധിക്കില്ലെന്ന് കെഎസ്‌യു പറഞ്ഞു.

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, സര്‍വകലാശാല തല പരീക്ഷകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയതായാണ് കെ.എസ്.യു അറിയിച്ചത്.

#Siddharthdeath: #MVGovindan #says #spared, #even #SFI, #action #taken #regardless

Next TV

Related Stories
#advveenasnair | 'ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

Oct 18, 2024 09:19 AM

#advveenasnair | 'ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

പരാതിയുടെ മെറിറ്റ് ചർച്ച ചെയ്യുന്നതിനു പകരം പാർട്ടിക്കെതിരെ പ്രവർത്തിച്ചു എന്ന് വരുത്തിത്തീർത്ത് മിണ്ടാതെയാക്കിയെന്നും വീണ...

Read More >>
#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

Oct 18, 2024 08:54 AM

#phonetheft | അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്...

Read More >>
#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

Oct 18, 2024 08:50 AM

#arrest | കോഴിക്കോട് പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസ്; യുവാവ് അറസ്റ്റിൽ

സ്വർണം കണ്ടപ്പോൾ തന്നെ സ്‌ഥാപനത്തിൽ ഉള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം...

Read More >>
#naveenbabusuicide |  കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

Oct 18, 2024 08:35 AM

#naveenbabusuicide | കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്‌...

Read More >>
#ppdivya | നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും -പി.പി.ദിവ്യ

Oct 18, 2024 08:10 AM

#ppdivya | നവീൻ ബാബുവിൻ്റെ വേർപാടിൽ വേദനയുണ്ട്, തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും -പി.പി.ദിവ്യ

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്സ്ഥാനത്ത് നിന്നും മാ റ്റാനുള്ള പാർട്ടിയുടെ തീരുമാനം...

Read More >>
Top Stories