എറണാകുളം: www.truevisionnews.com പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യവുമായി എറണാകുളം ഡിസിസി പ്രതിഷേധ മാർച്ച്. 'ലാത്തി പിടിക്കുന്ന കയ്യും വെട്ടും തൊപ്പി വെയ്ക്കുന്ന തലയും വെട്ടും' എന്നാണ് പ്രവർത്തകർ മുദ്രാവാക്യത്തിൽ പരാമർശം നടത്തിയത്.
കോതമംഗലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം ഡിസിസി ക്ക് മുന്നിൽ ഇന്ന് പുലർച്ചെയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.
ഇന്നലെ കോതമംഗലം നഗരത്തിലുണ്ടായ സംഘർഷത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
പുലർച്ചെയോടെ ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പുലർച്ചെ രണ്ടരയോടെയാണ് ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചത്. എംഎൽഎ മാത്യു കുഴൽനാടനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.
ചായക്കടയിൽ നിൽക്കുകയായിരുന്ന എറണാകുളം ഡിസിസി പ്രസിഡന്റ്മുഹമ്മദ് ഷിയാസിനെ വലിച്ചിറക്കിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സമരപ്പന്തലില്‍ കയറി മാത്യു കുഴല്‍നാടന്‍ എംഎല്‍എയെയും അറസ്റ്റ് ചെയ്യുന്നു. പ്രതിഷേധമുയർത്തിയ പ്രവർത്തകരും പൊലീസുമായി സംഘർഷമുണ്ടായി. പൊലീസിന്റെ ജീപ്പും ബസിന്റെ ചില്ലും തകർത്തു. കസേരകളും കല്ലും വടിയും പൊലീസുകാർക്ക് നേരെ വലിച്ചെറിഞ്ഞു.
#dcc #march #with #abusive #slogan #against #police