#SamsungGalaxyA15 | പുതിയ ഗ്യാലക്സി എ15 5-ജിയുമായി സാംസങ്

#SamsungGalaxyA15 | പുതിയ ഗ്യാലക്സി എ15 5-ജിയുമായി സാംസങ്
Mar 4, 2024 08:38 PM | By VIPIN P V

(truevisionnews.com) ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് പുതിയ ഗ്യാലക്സി എ15 5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു.

ഗ്യാലക്സി എ15 സ്മാര്‍ട്ട്ഫോണിന്റെ പുതിയ സ്റ്റോറേജ് വേരിയന്റാണ് ആകര്‍ഷകമായ വിലയില്‍ വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നത്. 6 ജി.ബി.റാമും 128 ജി.ബി.സ്റ്റോറേജുമുള്ള പുതിയ ഗ്യാലക്സി എ 15 5ജി ഓഫറുകളോടെ 16499 രൂപയ്ക്ക് ലഭ്യമാകും.

ഇതോടെ ഗ്യാലക്സി എ15 5ജിയുടെ കൂടുതല്‍ ആകര്‍ഷകമായ വകഭേദങ്ങളാണ് വിപണിയില്‍ ലഭ്യമാകുന്നത്. എട്ട് ജി.ബി. റാമും 256 ജി.ബി. സ്റ്റോറേജും, എട്ട് ജി.ബി.റാമും 128 ജി.ബി. സ്റ്റോറേജുമുള്ള ഫോണുകള്‍ നിലവില്‍ ലഭ്യമാണ്.

ബ്ലൂ ബ്ലാക്ക്, ബ്ലൂ, ലൈറ്റ് ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാണ്. പ്രീമിയം ലുക്ക് നല്‍കുന്ന ഡിസൈനാണ് ഫോണിന്റെ പ്രത്യേകതകളിലൊന്ന്. ഗ്ലാസെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആകര്‍ഷകമാണ് ബാക്ക് പാനല്‍.

സൈഡ് പാനല്‍ ഡിസൈനും ഫ്ളാറ്റ് ലീനിയര്‍ ക്യാമറയും ഫോണിന് കൂടുതല്‍ ഗ്രിപ്പ് നല്‍കുന്നതിനൊപ്പം ആകര്‍ഷകത്വവും വര്‍ധിപ്പിക്കുന്നു. 6.5 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഗ്യാലക്സി എ15 5ജിയുടേത്.

കൂടുതല്‍ മികവാര്‍ന്ന അനുഭവം പകരുന്ന വിഷന്‍ ബുസ്റ്റര്‍ , 90ഹെര്‍ട്സ് (എച്ച്.ഇസഡ്) റിഫ്രഷ്റേറ്റ്, കണ്ണിന് സുഖകരമായ ലോ ബ്ലൂ ലൈറ്റ് ഡിസ്പ്ലേ എന്നിവയെല്ലാം ഗ്യാലക്സി എ15 5ജിയുടെ മികവ് കൂട്ടുന്ന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

50എം.പി.ട്രിപ്പിള്‍ ക്യാമറയാണ് ഗ്യാലക്സി എ15 5ജിയുടേത്. വീഡിയോ പകര്‍ത്തുമ്പോള്‍ കൂടുതല്‍ മികവും ക്ലാരിറ്റിയും ഉറപ്പുവരുത്തുന്നതിന് വീഡിയോ ഡിജിറ്റല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (വി.ഡി.ഐ.എസ്.) സംവിധാനമുണ്ട്.

സെല്‍ഫിയുടെ ആകര്‍ഷകത്വം ഉറപ്പുവരുത്താന്‍ 13എം.പി.ഫ്രണ്ട് ക്യാമറയ്ക്കാകും. മൊബൈല്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നോക്സ് സെക്യൂരിറ്റി പ്ലാറ്റ്ഫോമിലാണ് ഗ്യാലക്സി എ15 5ജിയും വരുന്നത്. ഓട്ടോ ബ്ലോക്കര്‍, പ്രൈവസി ഡാഷ്ബോര്‍ഡ്, സാംസങ് പാസ്‌കീ തുടങ്ങിയ സെക്യൂരിറ്റി സംവിധാനങ്ങളുമുണ്ട്.

നോക്സ് വോള്‍ട്ട് ചിപ്സെറ്റ് ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നു. പിന്‍ നമ്പറിന്റെയും പാസ് വേഡിന്റെയും പാറ്റേണിന്റെയും സുരക്ഷ, ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ ഭീഷണികളില്‍ നിന്നുള്ള സുരക്ഷ എന്നിവയെല്ലാം ഗ്യാലക്സി എ15 5ജി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ഗ്യാലക്സി എ15 5ജിയില്‍ നാലുതലമുറ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ലഭ്യമാണ്. അതായത് വരുന്ന നാലുവര്‍ഷത്തേക്ക് ഫോണുമായി ബന്ധപ്പെട്ട് വരുന്ന പുതിയ ഫീച്ചറുകളെല്ലാം ഉപഭോക്താക്കള്‍ക്ക് അപ്ഡേറ്റ് ചെയ്യാനാകും.

അഞ്ചുവര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഗ്യാലക്സി എ15 5ജി ഉറപ്പുനല്‍കുന്നു. ലാപ്ടോപ്പിലേക്കും ടാബിലേക്കും മറ്റൊരു ഫോണിലേക്കും, അവ ദൂരെയാണെങ്കില്‍ പോലും, എളുപ്പത്തില്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യാനാകും.

സാംസങ് വാലറ്റ് സംവിധാനവും ഗ്യാലക്സി എ15 5ജിയിലുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 6100+ പ്രൊസസറാണ് ഗ്യാലക്സി എ15 5ജിയിലേത്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സാംസങ് എ15 5ജിയുടെ ബാറ്ററി ചാര്‍ജ്.

5000 എംഎഎച്ചാണ് ബാറ്ററിയുടെ ശേഷി. ഉപഭോക്താവിന്റെ ഉപയോഗത്തിനനുസരിച്ച് കൂടുതല്‍ ബാറ്ററി ലൈഫ് ഉറപ്പുനല്‍കുന്ന അഡാപ്റ്റീവ് പവര്‍ സേവിങ് മോഡ്, ഫാസ്റ്റ് ചാര്‍ജിങ് എന്നിവയും മികവ് ഉറപ്പുനല്‍കുന്ന ഘടകങ്ങളാണ്.

#Samsung #new #Galaxy15 5G

Next TV

Related Stories
#iPhone | ഐഫോണുകളുടെ വില കുറഞ്ഞു; അറിയാം കൂടുതല്‍ വിവരങ്ങള്‍

Jul 27, 2024 01:18 PM

#iPhone | ഐഫോണുകളുടെ വില കുറഞ്ഞു; അറിയാം കൂടുതല്‍ വിവരങ്ങള്‍

പിന്നീട് പ്രാദേശികമായി ഐഫോണ്‍ 15ന്റെ നിര്‍മാണ് പെഗാട്രോണിന്റെ നിയന്ത്രണത്തിലാണ്...

Read More >>
#telegram | ടെലഗ്രാമില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു; മുന്നറിയിപ്പുമായി ഗവേഷകര്‍

Jul 26, 2024 03:36 PM

#telegram | ടെലഗ്രാമില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു; മുന്നറിയിപ്പുമായി ഗവേഷകര്‍

സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് മുമ്പ് തന്നെ ഹാക്കര്‍മാര്‍ അത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി...

Read More >>
#lunarsoil | ചന്ദ്രന്റെ മറുഭാ​ഗത്തെ മണ്ണിലും ജലാംശം; ചാങ് ഇ-5 കൊണ്ടുവന്ന മണ്ണില്‍ ചൈനീസ് ​ഗവേഷകരുടെ നിർണായക കണ്ടെത്തൽ

Jul 25, 2024 02:05 PM

#lunarsoil | ചന്ദ്രന്റെ മറുഭാ​ഗത്തെ മണ്ണിലും ജലാംശം; ചാങ് ഇ-5 കൊണ്ടുവന്ന മണ്ണില്‍ ചൈനീസ് ​ഗവേഷകരുടെ നിർണായക കണ്ടെത്തൽ

ജൂലൈ 16-ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള നേച്ചർ അസ്ട്രോണമി ജേണലിൽ ഫലം‌ പ്രസിദ്ധീകരിച്ചുവെന്ന് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട്...

Read More >>
#Whatsapp | ഇനി മൊബൈൽ നമ്പർ വേണ്ട; പുതിയ ഫീച്ചർ പുറത്തിറക്കാൻ വാട്സ്ആപ്പ്

Jul 22, 2024 03:44 PM

#Whatsapp | ഇനി മൊബൈൽ നമ്പർ വേണ്ട; പുതിയ ഫീച്ചർ പുറത്തിറക്കാൻ വാട്സ്ആപ്പ്

ഇപ്പോഴിതാ ആപ്പിന്റെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കുന്ന അപ്ഡേറ്റിന് കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്....

Read More >>
#twowheelermileage | ബൈക്ക് മൈലേജ് ഉടനടി കൂടും! ഇതാ ചില പൊടിക്കൈകൾ

Jul 20, 2024 09:37 PM

#twowheelermileage | ബൈക്ക് മൈലേജ് ഉടനടി കൂടും! ഇതാ ചില പൊടിക്കൈകൾ

മുൻ ടയറിലെ വായു 22 പിഎസ്ഐ മുതൽ 29 പിഎസ്ഐ വരെയും പിന്നിലെ ടയറിൽ 30 പിഎസ്ഐ മുതൽ 35 പിഎസ്ഐ വരെയുമാണ് എന്നാണ്...

Read More >>
#Windows | ലോകം നിശ്ചലം: പണിമുടക്കി വിൻഡോസ്; കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു

Jul 19, 2024 01:50 PM

#Windows | ലോകം നിശ്ചലം: പണിമുടക്കി വിൻഡോസ്; കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു

വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്നമാണ് വ്യാപക പ്രതിസന്ധിക്ക്...

Read More >>
Top Stories