#complaint | പരാമർശം സ്ഥാനാർഥിക്ക് ക്ഷീണമുണ്ടാക്കി'; പി.സി ജോർജിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി തുഷാർ വെള്ളാപ്പള്ളി

#complaint | പരാമർശം സ്ഥാനാർഥിക്ക് ക്ഷീണമുണ്ടാക്കി'; പി.സി ജോർജിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി തുഷാർ വെള്ളാപ്പള്ളി
Mar 4, 2024 10:56 AM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ പി.സി ജോർജിനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി.

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ ആൻറണിക്കെതിരെയുള്ള പി.സി ജോർജിന്റെ പരാമർശം ക്ഷീണമുണ്ടാക്കിയെന്ന് കാണിച്ചാണ് ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നദ്ദക്ക് അദ്ദേഹം പരാതി നൽകിയത്.

വിഷയത്തിൽ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങൾ ആവശ്യപ്പെടും. അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥിയെന്നും അദ്ദേഹം പത്തനംതിട്ടയിൽ അറിയപ്പെടാത്തയാളാണെന്നും കേരളവുമായി ബന്ധമില്ലാത്തയാളാണെന്നും പി.സി ജോർജ് പറഞ്ഞിരുന്നു.

'ഡൽഹിയിൽ മാത്രം പ്രവർത്തിച്ചിരുന്ന അനിൽ ആന്റണി എന്ന പയ്യനാണ് പത്തനംതിട്ടയിൽ മത്സരിക്കുന്നത്. ഇനി പരിചയപ്പെടുത്തി എടുക്കണം.. എ.കെ. ആൻറണിയുടെ മകനെന്ന ഒരു ഗുണമുണ്ട്. പക്ഷേ, ആൻറണി കോൺഗ്രസാണ്.

അപ്പന്റെ പിന്തുണയില്ലെന്നതാണ് പ്രശ്നം. ഞാൻ പത്തനംതിട്ടയിൽ മത്സരിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചു. അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെ. എനിക്ക് ഇതിന്റെ ആവശ്യമില്ല.

പത്തനംതിട്ടയിൽ മത്സരിക്കേണ്ടെന്ന തീരുമാനം എന്റേതാണ്. ഏകകണ്ഠമായി എന്റെ പേര് വന്നാൽ മാത്രമേ മത്സരിക്കൂ എന്ന് അറിയിച്ചിരുന്നു..'പി.സി ജോർജ് പറഞ്ഞു.

#remark #made #candidate #tired'; #TusharVellappally #filed #complaint #against #PCGeorge t#central #leadership

Next TV

Related Stories
‘ഭാവിയിൽ കേരളത്തിന്‌ വനിതാ മുഖ്യമന്ത്രി വരും, സിപിഐഎം വനിതകൾക്ക് പരിഗണന നൽകുന്ന പാർട്ടി’ -കെ.കെ ശൈലജ

Mar 8, 2025 08:15 AM

‘ഭാവിയിൽ കേരളത്തിന്‌ വനിതാ മുഖ്യമന്ത്രി വരും, സിപിഐഎം വനിതകൾക്ക് പരിഗണന നൽകുന്ന പാർട്ടി’ -കെ.കെ ശൈലജ

എന്നും വനിതകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് സിപിഐഎം എന്നും കെ കെ ശൈലജ...

Read More >>
യുവ നേതൃ നിര; സനോജും വസീഫും ജെയ്ക്കും സംസ്ഥാന കമ്മിറ്റിയിലേക്ക്

Mar 6, 2025 11:36 AM

യുവ നേതൃ നിര; സനോജും വസീഫും ജെയ്ക്കും സംസ്ഥാന കമ്മിറ്റിയിലേക്ക്

75 വയസ്സെന്ന പ്രായപരിധിയുടെ പേരില്‍ സംസ്ഥാന സമിതിയില്‍ നിന്ന് 15 പേരോളം ഒഴിവാകാനുള്ള സാധ്യതയേറെയാണ്. ആരോഗ്യ പ്രശ്‌നങ്ങളടക്കം മുന്‍നിര്‍ത്തി മറ്റ്...

Read More >>
'പ്രായപരിധി സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം'; എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി പ്രകാശ് കാരാട്ട്

Mar 5, 2025 02:45 PM

'പ്രായപരിധി സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം'; എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി പ്രകാശ് കാരാട്ട്

മദ്യപിക്കുന്ന ആളുകൾ അല്ല പാർട്ടി ആഗ്രഹിക്കുന്ന കേഡർമാർ, പാർട്ടിയുടെ ഭരണഘടനയിൽ ഉള്ളതാണ് പറഞ്ഞതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ...

Read More >>
കോൺഗ്രസ് ബന്ധമെന്ന് ആരോപണം; പഞ്ചായത്തംഗത്തെ പുറത്താക്കി ബിജെപി

Mar 5, 2025 08:24 AM

കോൺഗ്രസ് ബന്ധമെന്ന് ആരോപണം; പഞ്ചായത്തംഗത്തെ പുറത്താക്കി ബിജെപി

നേതൃത്വത്തിലെ ചിലരുടെ അഴിമതികൾക്കെതിരെ നിലപാടെടുത്തതാണ് തനിക്കെതിരായ നടപടിക്ക് പിന്നിലെന്നായിരുന്നു മഹേഷ് ഭട്ടിന്റെ...

Read More >>
തന്നെ ഒറ്റപ്പെടുത്താൻ നീക്കം, ഹൈക്കമാന്‍ഡ് യോഗത്തിൽ വികാരാധീനനായി സുധാകരൻ

Feb 28, 2025 08:12 PM

തന്നെ ഒറ്റപ്പെടുത്താൻ നീക്കം, ഹൈക്കമാന്‍ഡ് യോഗത്തിൽ വികാരാധീനനായി സുധാകരൻ

തനിക്കും വിഡി സതീശനും ഇടയിൽ ഒരു പ്രശ്നവുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ യോഗത്തിൽ...

Read More >>
തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

Feb 28, 2025 06:22 PM

തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

രാജന്‍ മാസ്റ്റര്‍ മന്ത്രി എ കെ ശശീന്ദ്രന്റെ നോമിനിയും സുരേഷ് ബാബു പി സി ചാക്കോയുടെയും...

Read More >>
Top Stories