#murder | ഭാര്യയ്ക്ക് ആണ്‍ സുഹൃത്തിനൊപ്പം പോകണമെന്ന് പറ‍ഞ്ഞു, മകളുടെ പരീക്ഷ കഴിയട്ടെയെന്ന് വ്യവസായി; കൊല, അറസ്റ്റ്

#murder | ഭാര്യയ്ക്ക് ആണ്‍ സുഹൃത്തിനൊപ്പം പോകണമെന്ന് പറ‍ഞ്ഞു, മകളുടെ പരീക്ഷ കഴിയട്ടെയെന്ന് വ്യവസായി; കൊല, അറസ്റ്റ്
Mar 3, 2024 02:18 PM | By Athira V

രാജ്കോട്ട്: www.truevisionnews.com ഭാര്യയെ കൊന്ന് ചിത്രങ്ങൾ സൊസൈറ്റി ​ഗ്രൂപ്പിൽ പങ്കുവെച്ച വ്യവസായി അറസ്റ്റിൽ. ​ഗുജറാത്തിലെ രാജ്കോട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. വ്യവസായിയായ ​ഗുരു ജിരോലിയാണ് ഭാര്യ അംബികയെ സംശയത്തിന്റെ പേരിൽ കൊന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം.

ആൺസുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഭാര്യയുടെ രക്തം പുരണ്ട ചിത്രങ്ങൾ സൊസൈറ്റി ​ഗ്രൂപ്പിൽ പങ്കുവെക്കുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പറഞ്ഞു.

​ഗുരു ജിരോലി തന്നെയാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിലും വിളിച്ചറിയിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 17 വർഷത്തോളമായി. 17ഉം 10 ഉം വയസുള്ള രണ്ടു മക്കളുണ്ട് ഇവർക്ക്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

സോലാപൂർ സ്വദേശികളായ ഇവർ രാജ്കോട്ടിൽ സ്ഥിര താമസമാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. സംഭവ ദിവസം പുലർച്ചെ രണ്ട് മണിയോടെ ജിറോളി ഭാര്യയുടെ തലയ്ക്ക് പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

പിന്നീട് രണ്ടു ദൃശ്യങ്ങൾ മൊബൈലിലെടുത്ത് റെസിഡൻ്റ്സ് ​ഗ്രൂപ്പിലിട്ടു.

ഈ വീഡിയോയിൽ കൊലപാതകത്തിന് മാപ്പ് പറയുന്നത് കാണാൻ കഴിയും. കാമുകനൊപ്പം പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ മകളുടെ പത്താം ക്ലാസ് പരീക്ഷ കഴിയട്ടെ എന്ന് താൻ പറഞ്ഞതായും പ്രതി പൊലീസിന് മൊഴി നൽകി.

ഭാര്യയെ കൊന്നതിൽ കുറ്റബോധമില്ലെന്നും ദു:ഖമില്ലെന്നും പ്രതി പറയുന്നു. ഫോണിലെ വീഡിയോകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു.

#husband #killed #his #wife #spread #photos #society #group #rajkott

Next TV

Related Stories
#rape |അഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തി

Apr 13, 2024 08:46 PM

#rape |അഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തി

സ്കൂളിൽ ഉച്ചയൂണിന്റെ സമയത്തായിരുന്നു അതിക്രമം....

Read More >>
#crime |സുഹൃത്തിനെ കൊന്ന് നരബലി നടത്തി യുവതി; സ്വപ്നത്തിൽ ദേവി ആവശ്യപ്പെട്ടെന്ന് മൊഴി

Apr 13, 2024 01:31 PM

#crime |സുഹൃത്തിനെ കൊന്ന് നരബലി നടത്തി യുവതി; സ്വപ്നത്തിൽ ദേവി ആവശ്യപ്പെട്ടെന്ന് മൊഴി

44 കാരനായ മഹേഷ് ഗുപ്തയുടെ മൃതദേഹമാണ് പ്രിയ എന്ന യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്....

Read More >>
#Murdercase | മുൻ കാമുകിയുടെ മക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പൊള്ളലേറ്റ പ്രതി ഗുരുതരാവസ്ഥയിൽ

Apr 13, 2024 12:53 PM

#Murdercase | മുൻ കാമുകിയുടെ മക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പൊള്ളലേറ്റ പ്രതി ഗുരുതരാവസ്ഥയിൽ

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വെങ്കിടേശനാണ് കൊലപാതകിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുക്കുകയും റിമാൻഡ് ചെയ്യുകയും...

Read More >>
#crime |റീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു

Apr 13, 2024 11:05 AM

#crime |റീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു

റീൽ‌സ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർ‌ക്കത്തിനിടെയാണ് ആക്രമണമുണ്ടായത്....

Read More >>
Top Stories