#babydeath | 11 മാസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് പേരും നിരന്തരം ഉപദ്രവിച്ചു; ഒഴിവാക്കാൻ കാമുകൻ ആവശ്യപ്പെട്ടതായി ശ്രീപ്രിയ

#babydeath | 11 മാസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് പേരും നിരന്തരം ഉപദ്രവിച്ചു; ഒഴിവാക്കാൻ കാമുകൻ ആവശ്യപ്പെട്ടതായി ശ്രീപ്രിയ
Mar 2, 2024 10:38 PM | By VIPIN P V

മലപ്പുറം: (truevisionnews.com) മലപ്പുറം തിരൂരിൽ കൊല്ലപ്പെട്ട 11മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ കാമുകനും കാമുകന്റെ അച്ഛനമ്മമാരും ചേർന്ന് മുമ്പും ഉപദ്രവിച്ചിരുന്നതായി മൊഴി.

കുഞ്ഞിനെ ഒഴിവാക്കാൻ കാമുകൻ ജയസൂര്യ നിരന്തരം ആവശ്യപ്പെട്ടിരുന്നതയും അമ്മ ശ്രീപ്രിയ പോലീസിന് മൊഴി നൽകി. അതേ സമയം അറസ്റ്റിലായ ശ്രീപ്രിയയുള്‍പ്പെടെ നാലു പ്രതികളേയും തിരൂര്‍ കോടതി റിമാന്‍റ് ചെയ്തു.

തമിഴ്നാട് കടലൂർ സ്വദേശിയായ ശ്രീപ്രിയ ഭർത്താവിനെ ഉപേക്ഷിച്ചു പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞുമായി കാമുകനായ ജയസൂര്യക്കൊപ്പം തിരുരിൽ എത്തിയത് മുതൽ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്.

കുഞ്ഞിനെ ഒഴിവാക്കാൻ ജയസൂര്യയും അച്ഛൻ കുമാറും അമ്മ ഉഷയും ചേർന്ന് നിരന്തരം ശ്രീപ്രിയയോട് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ പലപ്പോളും മൂന്നു പേരും ചേർന്ന് ക്രൂരമായി മർദ്ദിച്ചിരുന്നെന്നാണ് ചോദ്യം ചെയ്യലിൽ ശ്രീപ്രിയ പോലീസിനോട് പറഞ്ഞത്.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഒരിക്കൽ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആശുപത്രി അധികൃതർക്ക് സംശയമൊന്നും തോന്നിയില്ല. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് മാറ്റിയെങ്കിലും നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങി കുഞ്ഞിനെ തിരികെ കൊണ്ടു വരികയായിരുന്നു.

ഇതിനുശേഷമാണ് രണ്ടു മാസം മുമ്പ് കുഞ്ഞിനെ ഇവർ മർദ്ദിച്ച് കൊലപ്പെടുത്തിയത്. കാമുകന്റെ നിർദേശ പ്രകാരം കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ശ്രീപ്രിയ ഒറ്റക്ക് തിരുരിൽ നിന്നും ട്രെയിൻ കയറി. സേലത്ത് എത്തിച്ച് മൃതദേഹം ഉപേക്ഷിക്കാൻ ആയിരുന്നു ജയസൂര്യ ആവശ്യപ്പെട്ടതെങ്കിലും തൃശ്ശൂരിൽ ഇറങ്ങിയശേഷം മൃതദേഹം അടങ്ങിയ ബാഗ് ഓടയിൽ തള്ളുകയായിരുന്നു.

പിന്നീട് തിരൂരിലേക്ക് ശ്രീപ്രിയ മടങ്ങിയെത്തിയ ശേഷം ഇവർ അടുത്ത സ്ഥലത്തേക്ക് താമസം മാറി. ജയസൂര്യയുടെ സഹോദരിമാർ ഉൾപ്പെടെ പുതിയ സ്ഥലത്ത് താമസിക്കാൻ എത്തിയിരുന്നു.

ശ്രീപ്രിയ, കാമുകൻ ജയസൂര്യ, കാമുകന്റെ അച്ഛനമ്മമാരായ കുമാർ, ഉഷ എന്നിവർക്കെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തിരൂർ പുല്ലൂരിൽ വെച്ച് ശ്രീപ്രിയയെ ബന്ധുക്കൾ കണ്ടു മുട്ടിയതിനെതുടർന്നാണ് അരും കൊലയുടെ വിവരങ്ങൾ പുറം ലോകമറിഞ്ഞത്.

കുഞ്ഞിനെ കുറിച്ച് അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടി ശ്രീപ്രിയ പറഞ്ഞതോടെ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോളാണ് കൊലപാതക വിവരം ഇവർ പോലീസിനോട് പറഞ്ഞത്.

#month-#old #baby #repeatedly #abused #trio; #Sripriya #said #boyfriend #asked #her #leave

Next TV

Related Stories
#bodyfound  | കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; വിദേശത്തുനിന്നെത്തിയത് മൂന്ന് മാസം മുൻപ്

Apr 20, 2024 11:12 PM

#bodyfound | കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; വിദേശത്തുനിന്നെത്തിയത് മൂന്ന് മാസം മുൻപ്

ഏതാനും ദിവസങ്ങളായി ഫോൺ എടുക്കാത്തതും പുറത്ത് കാണാത്തതിനെയും തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം...

Read More >>
#KKRama | വാര്‍ത്താ സമ്മേളനം ഷാഫി പറമ്പിലിനെതിരെന്ന രീതിയില്‍ വ്യാജ പ്രചാരണം; കെ കെ രമയുടെ പരാതിയില്‍ കേസെടുത്തു

Apr 20, 2024 10:57 PM

#KKRama | വാര്‍ത്താ സമ്മേളനം ഷാഫി പറമ്പിലിനെതിരെന്ന രീതിയില്‍ വ്യാജ പ്രചാരണം; കെ കെ രമയുടെ പരാതിയില്‍ കേസെടുത്തു

വ്യത്യസ്ത ചിന്തകള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് വഴി മതസ്പര്‍ധ ഉണ്ടാക്കിയെന്നായിരുന്നു എല്‍ഡിഎഫ് നേതാവ് പനോളി വത്സന്‍ നല്‍കിയ...

Read More >>
#homevote | കണ്ണൂരിലെ വീട്ടിലെ വോട്ട്; 106കാരിയെ സിപിഎമ്മുകാര്‍ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിച്ചെന്ന് പരാതി

Apr 20, 2024 10:39 PM

#homevote | കണ്ണൂരിലെ വീട്ടിലെ വോട്ട്; 106കാരിയെ സിപിഎമ്മുകാര്‍ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിച്ചെന്ന് പരാതി

താൻ വീട്ടിലില്ലാത്ത സമയത്ത് സിപിഎം പ്രവർത്തക കല്യാണിയെ സമ്മർദത്തിലാക്കി വോട്ടുചെയ്യിച്ചെന്ന് ചെറുമകളും പരാതി...

Read More >>
#keralarain | കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ ഇടിമിന്നൽ മഴ! തലസ്ഥാനവും കോഴിക്കോടുമടക്കം അഞ്ച് ജില്ലകളിൽ സാധ്യത

Apr 20, 2024 09:32 PM

#keralarain | കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ ഇടിമിന്നൽ മഴ! തലസ്ഥാനവും കോഴിക്കോടുമടക്കം അഞ്ച് ജില്ലകളിൽ സാധ്യത

ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#KMuraleedharan | പൂരം അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണം കെ മുരളീധരൻ

Apr 20, 2024 08:32 PM

#KMuraleedharan | പൂരം അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണം കെ മുരളീധരൻ

രാത്രി പൂരവും പകൽ വെടിക്കെട്ടും എന്ന അവസ്ഥയിലേക്ക് തൃശൂർ പൂരത്തെ കൊണ്ടെത്തിച്ചതിന് ഉത്തരവാദി സംസ്ഥാന സർക്കാർ തന്നെയാണ്. മന്ത്രിയെക്കാൾ മേലെയാണോ...

Read More >>
#GKrishnakumar | തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരിക്ക്

Apr 20, 2024 08:06 PM

#GKrishnakumar | തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരിക്ക്

പ്രചരണത്തിനിടെ സമീപത്ത് നിന്നവരുടെ കൈ കണ്ണില്‍ തട്ടി പരുക്ക്...

Read More >>
Top Stories