#questionpaperleaked | വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്ലസ് ടു ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പിൽ

#questionpaperleaked | വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്ലസ് ടു ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പിൽ
Feb 29, 2024 09:55 PM | By Athira V

ലഖ്‌നൗ: www.truevisionnews.com ഉത്തര്‍പ്രദേശിൽ വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ച. പ്ലസ് ടു ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ചോദ്യപേപ്പര്‍ വാട്‌സ്ആപ്പിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്താകുന്നത്.

ഇതേത്തുടര്‍ന്ന് മൂന്നംഗ സമിതിയെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി നിയോഗിച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

യുപി പബ്ലിക് സര്‍വീസ് കമ്മീഷൻ നടത്തിയ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്മെന്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്ലസ് ടു പരീക്ഷയുടെ ചോദ്യപ്പേപ്പറുകളും ചോര്‍ന്നിരിക്കുന്നത്.

ഫെബ്രുവരി 17, 18 തീയതികളിലാണ് ഉത്തർപ്ര​ദേശ് പബ്ലിക് സർവീസ് കമ്മീഷൻ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്തിയത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന് വ്യക്തമായതിന് പിന്നാലെ പരീക്ഷ റദ്ദാക്കിയിരുന്നു.

48 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ അപേക്ഷിക്കുകയും 43 ലക്ഷം പേർ എഴുതുകയും ചെയ്ത പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് പരീക്ഷ നടക്കുന്നതിന് മണിക്കൂറുകൾ മുൻപ് ചോര്‍ന്നതായി വിവരം പുറത്തായത്.

50,000 മുതൽ 2 ലക്ഷം രൂപ വരെ വിലയിൽ ചോദ്യപേപ്പർ ലഭ്യമായിരുന്നുവെന്നും ഉദ്യോഗാര്‍ത്ഥികൾ ആരോപിച്ചിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെയാകെ സമ്മര്‍ദ്ദത്തിലാക്കി ചോദ്യപ്പേപ്പര്‍ ചോര്‍ന്നിരിക്കുന്നത്.

#plus #two #exam #question #paper #leaked #uttarpradesh

Next TV

Related Stories
#DoctorMurder | യുവ ഡോക്ടറുടെ ബലാത്സം​ഗക്കൊല: ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

Sep 14, 2024 10:52 PM

#DoctorMurder | യുവ ഡോക്ടറുടെ ബലാത്സം​ഗക്കൊല: ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

കഴിഞ്ഞമാസം 9നാണ് യുവഡോക്ടറെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം...

Read More >>
#NarendraModi  | കോണ്‍ഗ്രസ് വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്നു, സംസ്ഥാനത്ത് വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിക്കണം - നരേന്ദ്ര മോദി

Sep 14, 2024 10:00 PM

#NarendraModi | കോണ്‍ഗ്രസ് വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്നു, സംസ്ഥാനത്ത് വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിക്കണം - നരേന്ദ്ര മോദി

ഹരിയാനയില്‍ വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിക്കണമെന്ന് അദ്ദേഹം...

Read More >>
#buildingcollapsed | മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Sep 14, 2024 09:57 PM

#buildingcollapsed | മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മൂന്നോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പോലീസ് നല്‍കുന്ന...

Read More >>
#case | ‘ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയണം’; അഭിഭാഷകയെ വിഡിയോ കോളിൽ വിവസ്ത്രയാക്കി ഭീഷണി

Sep 14, 2024 08:51 PM

#case | ‘ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയണം’; അഭിഭാഷകയെ വിഡിയോ കോളിൽ വിവസ്ത്രയാക്കി ഭീഷണി

കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിഡിയോ കോളിൽ നഗ്ന വിഡിയോ എടുത്ത് തട്ടിപ്പ്...

Read More >>
#exploded | ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു; 58-കാരന്റെ കൈവിരലുകൾ അറ്റു

Sep 14, 2024 07:58 PM

#exploded | ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു; 58-കാരന്റെ കൈവിരലുകൾ അറ്റു

പ്രദേശത്തുനിന്ന് സ്ഥിരമായി മാലിന്യങ്ങൾ നീക്കാറുണ്ടെന്നും എസ്എൻ ബാനർജി റോഡിലെ നടപ്പാതയിലാണ് ഉറങ്ങുന്നതെന്നും ബാപി ദാസ് അറിയിച്ചതായി പൊലീസ്...

Read More >>
#Marriagefraud | വിവാഹശേഷം സ്വകാര്യവീഡിയോ കാണിച്ച് ഭീഷണി, പണം തട്ടല്‍; ഇരയായത് 15-ഓളം സ്ത്രീകള്‍

Sep 14, 2024 07:51 PM

#Marriagefraud | വിവാഹശേഷം സ്വകാര്യവീഡിയോ കാണിച്ച് ഭീഷണി, പണം തട്ടല്‍; ഇരയായത് 15-ഓളം സ്ത്രീകള്‍

രണ്ടാംവിവാഹത്തിന് പരസ്യം നല്‍കിയാണ് ഇയാള്‍ സ്ത്രീകളെ ബന്ധപ്പെട്ടിരുന്നത്. പല പേരുകളിലാണ് വിവിധ വെബ്‌സൈറ്റുകളില്‍ പ്രതി രജിസ്റ്റര്‍...

Read More >>
Top Stories

Entertainment News