#bodyfound | കാണാതായ യുവതി മരിച്ച നിലയില്‍; ബിസിനസ്സ് പങ്കാളി കൊലപ്പെടുത്തിയതാണെന്ന് നിഗമനം

#bodyfound | കാണാതായ യുവതി മരിച്ച നിലയില്‍; ബിസിനസ്സ് പങ്കാളി കൊലപ്പെടുത്തിയതാണെന്ന് നിഗമനം
Feb 29, 2024 09:37 PM | By Athira V

ന്യൂഡല്‍ഹി: www.truevisionnews.com ഡല്‍ഹിയില്‍ നിന്നും ഫ്രെബുവരി 24ന് കാണാതായ യുവതിയെ നരേലയിലെ പ്ലേസ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നരേലയിലെ സ്വതന്ത്ര നഗര്‍ സ്വദേശിയായ വര്‍ഷ(32)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വര്‍ഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബിസിനസ്സ് പങ്കാളിയായ സോഹന്‍ ലാല്‍ ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ നിഗമനം.

സോഹനൊപ്പം ഗോണ്ട റോഡില്‍ ടിനി ഡ്രീം ബെറി എന്ന പേരില്‍ വര്‍ഷ ഒരു പ്ലേസ്‌കൂള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇത് പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.

ഫെബ്രുവരി 23ന് വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ പുറപ്പെട്ട വര്‍ഷയെ സോഹനൊപ്പമാണ് അവസാനം കണ്ടെതെന്ന് പിതാവ് വിജയ് കുമാറും പറഞ്ഞിരുന്നു.

ഫെബ്രുവരി 24-ന് വര്‍ഷയുടെ ഫോണിലേക്ക് വിജയ് കുമാര്‍ വിളിച്ചപ്പോള്‍ സോഹനായിരുന്നു ഫോണ്‍ എടുത്തിരുന്നത്. ഹർഷണയിലെ സോനിപത്തിൽ ഒരു റെയില്‍വേ സ്റ്റേഷനരികെയാണ് താന്‍ ഉള്ളതെന്നും ട്രെയിനിന് മുന്നില്‍ ചാടി താന്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.

പിന്നാലെ വിജയ് കുമാറിനെ ഇയാള്‍ വീഡിയോ കോളും ചെയ്തിരുന്നു. ഉടനെ വിജയ് ഹർഷണയില്‍ എത്തിയെങ്കിലും സോഹനെ ഇവിടെ കണ്ടെത്താനായില്ല. ഇതോടെ വിജയകുമാര്‍ മകളെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി.

യുവതിക്കായുള്ള അന്വേഷണത്തിനിടെ പ്ലേസ്‌കൂളിലും പോലീസ് പരിശോധിച്ചിരുന്നുവെങ്കിലും പൂട്ടികിടക്കുന്നതിനാല്‍ താഴത്തെ നിലയിലുള്ള ഓഫീസിലേക്ക് കടന്നിരുന്നില്ല.

സോഹന്റെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത് ഹരിയാണയിലെ ബറൗട്ടയിലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ സോഹനെയും വര്‍ഷയെയും കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഉടമസ്ഥനോട് പറഞ്ഞ് വിജയ് കുമാര്‍ പ്ലേസ്‌കൂളിന്റെ ഷട്ടര്‍ തുറന്ന് പരിശോധിച്ചത്.

ഇതിനിടെയാണ് ഡെസ്‌കിന്റെ പിറകില്‍ നിന്നും വര്‍ഷയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിനുചുറ്റും ഷാള്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഇതുപയോഗിച്ച് വര്‍ഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം.

#women #body #found #inside #delhi #playschool

Next TV

Related Stories
#suicide  |  ക്രിക്കറ്റ് താരം മേല്‍പ്പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി

Jul 27, 2024 11:12 AM

#suicide | ക്രിക്കറ്റ് താരം മേല്‍പ്പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി

മേല്‍പ്പാലത്തില്‍നിന്ന് ഒരാള്‍ ചാടുന്നതുകണ്ട വിവരം വഴിയാത്രക്കാരാണ് പോലീസില്‍ അറിയിച്ചത്....

Read More >>
#tamilnadugovernor | ‘ഒരേസമയം അധ്യാപകർ പല കോളജുകളിൽ പഠിപ്പിക്കുന്നു’: റിപ്പോർട്ട് തേടി തമിഴ്നാട് ഗവർണർ

Jul 27, 2024 10:49 AM

#tamilnadugovernor | ‘ഒരേസമയം അധ്യാപകർ പല കോളജുകളിൽ പഠിപ്പിക്കുന്നു’: റിപ്പോർട്ട് തേടി തമിഴ്നാട് ഗവർണർ

അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ എൻജിനീയറിങ് കോളജുകൾ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചു വിശദീകരണവും...

Read More >>
#ArjunMissing | ഷിരൂരിൽ രക്ഷാദൗത്യത്തിന് മുങ്ങൽ വിദഗ്ധരുടെ സംഘമെത്തി; പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി

Jul 27, 2024 10:33 AM

#ArjunMissing | ഷിരൂരിൽ രക്ഷാദൗത്യത്തിന് മുങ്ങൽ വിദഗ്ധരുടെ സംഘമെത്തി; പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി

മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഫ്ലോ​ട്ടി​ങ് പാ​ന്റൂ​ൺ (ച​ങ്ങാ​ട​ത്തി​ന് സ​മാ​ന​മാ​യ ഉ​പ​ക​ര​ണം)...

Read More >>
#ArjunMissing | അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് - മുഹമ്മദ് റിയാസ്

Jul 27, 2024 09:56 AM

#ArjunMissing | അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് - മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി തന്നെ കേന്ദ്ര സർക്കാറിന്റെ സഹായം തേടിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിച്ചു....

Read More >>
#ArjunMissing | അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങൽവിദ​ഗ്ധരും; ഉടുപ്പിയിൽ നിന്നുള്ള സംഘം ഷിരൂരിലേക്ക്

Jul 27, 2024 09:41 AM

#ArjunMissing | അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങൽവിദ​ഗ്ധരും; ഉടുപ്പിയിൽ നിന്നുള്ള സംഘം ഷിരൂരിലേക്ക്

ശനിയാഴ്ച ഉച്ചയ്ക്കുശേഷം പുതിയ സംവിധാനമുപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. അതേസമയം ഐബോഡ് ഡ്രോൺ ഉപയോഗിച്ച്...

Read More >>
 #landslides   |   മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സം ; ബെംഗളൂരു-മംഗളൂരു റൂട്ടിൽ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

Jul 27, 2024 09:12 AM

#landslides | മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സം ; ബെംഗളൂരു-മംഗളൂരു റൂട്ടിൽ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മണ്ണ് മാറ്റി തുടങ്ങി. ഇതുവഴി വേഗം കുറച്ച് ട്രെയിനുകൾ...

Read More >>
Top Stories