#suicide | വസ്ത്രവ്യാപാര സ്ഥാപന ഉടമയെ കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അസ്വാഭാവിക മരണത്തിന് കേസ്

#suicide  |  വസ്ത്രവ്യാപാര സ്ഥാപന ഉടമയെ  കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അസ്വാഭാവിക മരണത്തിന് കേസ്
Feb 29, 2024 08:36 PM | By Susmitha Surendran

ചേര്‍ത്തല: (truevisionnews.com)   വസ്ത്രവ്യാപാര സ്ഥാപന ഉടമയായ വീട്ടമ്മ സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. 

ചേര്‍ത്തല എക്സറെ കവലക്ക് സമീപം ലാഥെല്ല സ്ഥാപന ഉടമ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡില്‍ കാളികുളം രാജിറാം വീട്ടില്‍ രാജി മഹേഷിനെ(45)യാണ് സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി കടയടച്ച് വീട്ടില്‍ പോയ രാജി തിരികെ കടയിലേക്ക് വരികയായിരുന്നു. രാത്രി വൈകിയും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് റാം മോഹന്‍ തിരക്കിയെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കുടുംബവഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഭര്‍ത്താവിനും മകള്‍ക്കും മൃതദേഹം വിട്ടുകൊടുത്തു.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ്: റാം മോഹന്‍(മര്‍ച്ചന്റ് നേവി). ബംഗളൂരുവില്‍ വിദ്യാര്‍ഥിയായ മീര ഏക മകളാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056.

#incident #owner #clothing #business #found #dead #shop #Case #unnatural #death

Next TV

Related Stories
#KaloorAccident | കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

Jan 2, 2025 11:05 PM

#KaloorAccident | കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

സ്റ്റേജ് നിര്‍മിക്കാന്‍ സംഘാടകര്‍ അനുമതി വാങ്ങിയില്ലെന്ന ആരോപണവും ശക്തമായി. ഇക്കാര്യം സ്ഥിരീകരിച്ച് ജിസിഡിഎ രംഗത്തെത്തിയിരുന്നു. ഇതിന്...

Read More >>
#theft  | കണ്ണൂരിൽ  സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയിൽ

Jan 2, 2025 10:54 PM

#theft | കണ്ണൂരിൽ സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയിൽ

കണ്ണൂർ പുതിയ ബസ്റ്റാൻ്റിലെ മൊണാലിസ ഫാൻസി കടയിലും മൊബൈൽ ഫോൺമോഷണം...

Read More >>
#Theft | ക്ഷേത്രങ്ങളിൽ തിരക്കിനിടെ മാലമോഷണം; മൂന്ന് സ്ത്രീകൾ പിടിയിൽ

Jan 2, 2025 10:08 PM

#Theft | ക്ഷേത്രങ്ങളിൽ തിരക്കിനിടെ മാലമോഷണം; മൂന്ന് സ്ത്രീകൾ പിടിയിൽ

കേരളത്തിലെ ഇരുപതോളം സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ ഇവര്‍ക്കെതിരെയുള്ളതായി പൊലീസ്...

Read More >>
#arrest | കുറ്റ്യാടിയിൽ പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ കാറുമായി പോയി; പിന്തുടർന്ന് രക്ഷപ്പെടുത്തിയത് രക്ഷിതാക്കൾ

Jan 2, 2025 10:03 PM

#arrest | കുറ്റ്യാടിയിൽ പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ കാറുമായി പോയി; പിന്തുടർന്ന് രക്ഷപ്പെടുത്തിയത് രക്ഷിതാക്കൾ

ഇന്ന് ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം....

Read More >>
#accident | സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിന്നിൽ നിന്നും സ്വകാര്യ ബസ് ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

Jan 2, 2025 10:01 PM

#accident | സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിന്നിൽ നിന്നും സ്വകാര്യ ബസ് ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റോഡരികിൽ നിര്‍ത്തിയശേഷം വലതുവശത്തേക്ക് സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുകയായിരുന്നു...

Read More >>
Top Stories