പട്ടാമ്പി (പാലക്കാട്): (truevisionnews.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
14-കാരിയെ ഉപദ്രവിച്ച കേസിലാണ് ചെര്‍പ്പുളശ്ശേരി എലിയപ്പറ്റകുളം നിവാസില്‍ രാജനെ(40) പട്ടാമ്പി അതിവേഗ പോക്‌സോ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രബാബു ശിക്ഷിച്ചത്.
പിഴസംഖ്യ ഇരയ്ക്ക് നല്‍കാനും കോടതി വിധിച്ചു. 2023-ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ചെര്‍പ്പുളശ്ശേരി പോലീസില്‍ പരാതി ലഭിച്ചത്.
ചെര്‍പ്പുളശ്ശേരി സബ്ബ് ഇന്‍സ്പെക്ടര്‍ ബി. പ്രമോദാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷന്‍ അസി. സബ് ഇന്‍സ്പെക്ടര്‍ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു.
#Sexualassault #minor #girl; #Ten #years #rigorous #imprisonment #for #accused
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)