#Siddharthsuicide | സിദ്ധാർത്ഥന്റെ ആത്മഹത്യ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും

#Siddharthsuicide | സിദ്ധാർത്ഥന്റെ ആത്മഹത്യ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും
Feb 29, 2024 06:35 AM | By VIPIN P V

(truevisionnews.com) പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ആത്മഹത്യയിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. പ്രതിപട്ടികയിലുൾപ്പെട്ട പതിനെട്ടു പേർക്ക് പുറമെ അഞ്ചുപേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ഇതിൽ രണ്ട് പേർ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്തതായാണ് പോലീസിന്റെ സംശയം. സിദ്ധാർത്ഥിനെ മർദിക്കുന്നതിന് മുൻപ് കൃത്യമായ ഗൂഡാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഫെബ്രുവരി 15 ന് വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ വിളിച്ചു വരുത്തിയ സഹപാഠി രഹൻ ബിനോയ്‌ ഉൾപ്പെടെ ഇന്നലെ അറസ്റ്റിലായിരുന്നു.

രഹനെ വിശ്വസിച്ച് ക്യാമ്പസിലേക്ക് തിരിച്ചെത്തിയ വിദ്യാർത്ഥിയെ എസ് എഫ് ഐ നേതാക്കൾ ഉൾപ്പെടെ സംഘം ചേർന്ന് മർദ്ധിക്കുകയായിരുന്നു.

ക്യാമ്പസ് യൂണിയൻ നേതാക്കൾ ഉൾപ്പെടെ അറസ്റ്റിലായ കേസിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എബിവിപി യും, കെ എസ് യു വും ഇന്ന് സർവകലാശാലയ്ക്ക് മുന്നിൽ ഉപവാസ സമരം നടത്തും.

#Siddharthsuicide; #More #arrests #made #today

Next TV

Related Stories
Top Stories










Entertainment News