#BCCI | ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കി

#BCCI | ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കി
Feb 28, 2024 08:08 PM | By VIPIN P V

മുംബൈ : (truevisionnews.com) ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കി. ഗ്രേഡ് ബിയിലായിരുന്നു ശ്രേയസ്. കിഷന്‍ സി ഗ്രേഡിലും.

ഇരുവരേയും കോണ്‍ട്രാക്റ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരും ബിസിസിഐ നിര്‍ദേശിച്ച പ്രകാരം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നില്ല. ഇരുവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

ഇരുവരും രഞ്ജി ട്രോഫി കളിച്ചിരുന്നില്ല. അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ സി ഗ്രേഡില്‍ തുടരും. യശസ്വി ജയ്‌സ്വാള്‍, രജത് പടിദാര്‍ തുടങ്ങിയവര്‍ക്ക് ആദ്യമായി കോണ്‍ട്രാക്റ്റ് ലഭിച്ചു. ഇരുവരും സിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

എന്നാല്‍ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ എന്നിവരെ പരിഗണിച്ചില്ല. ധരംശാല ടെസ്റ്റിന് ശേഷം ഇരുവരേയും ഉള്‍പ്പെടുത്തിയേക്കും. എ+ ഗ്രേഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏഴ് കോടി രൂപ പ്രതിഫലം ലഭിക്കും.

എയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടിയും ബിയിലെ താരങ്ങള്‍ക്ക് മൂന്ന് കോടിയുമാണ് പ്രതിഫലം. സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടിയാണ് പ്രതിഫലം. കെ എല്‍ രാഹുല്‍, മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

നാല് ഗ്രേഡുകളിലായി തരംതിരിച്ച മുപ്പത് ഇന്ത്യന്‍ താരങ്ങളാണ് പട്ടികയിലുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ കൂടാതെ വിരാട് കോലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവര്‍ മാത്രമാണ് എ+ ഗ്രേഡില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങള്‍.

അതേസമയം, പരുക്കിനെത്തുടര്‍ന്ന് അടുത്തിടെ നിരവധി കളികള്‍ നഷ്ടമായ രാഹുല്‍, സിറാജ്, ഗില്‍ എന്നിവരെ കൂടാതെ മുഹമ്മദ് ഷമി, ആര്‍ അശ്വിന്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ എ ഗ്രേഡിലാണ്.

സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ബി ഗ്രേഡിലാണ്. നേരത്തെ, എ ഗ്രേഡിലുണ്ടായിരുന്ന താരമാണ് അക്‌സര്‍.

15 താരങ്ങളാണ് സി ഗ്രേഡിലുള്ളത്. റിങ്കു സിംഗ്, തിലക് വര്‍മ, റുതുരാജ് ഗെയ്കവാദ്, ശാര്‍ദുല്‍ താക്കൂര്‍, ശിവം ദുബെ, രവി ബിഷ്ണോയ്, ജിതേഷ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, കെഎസ് ഭരത്, പ്രസിദ്ധ് കൃഷ്ണ, അവേഷ് ഖാന്‍, രജത് പടിദാര്‍ എന്നിവര്‍ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടും.

#BCCI #drops #Indian #players #IshanKishan, #ShreyasIyer #from #annual #contracts

Next TV

Related Stories
#AnandKrishnan | അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി കൊച്ചിയുടെ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും; ആനന്ദ് കളിയിലെ താരം

Sep 7, 2024 08:46 PM

#AnandKrishnan | അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി കൊച്ചിയുടെ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും; ആനന്ദ് കളിയിലെ താരം

ഈ മികവിനെ തേടി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമെത്തി. മറുവശത്ത് കരുതലോടെ ബാറ്റ് ചെയ്ത ജോബിനും അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി...

Read More >>
#RahulDravid | രാഹുൽ ദ്രാവിഡ് തിരികെ രാജസ്ഥാൻ റോയൽസിലേക്ക്; മുഖ്യപരിശീലകനാകും

Sep 4, 2024 03:25 PM

#RahulDravid | രാഹുൽ ദ്രാവിഡ് തിരികെ രാജസ്ഥാൻ റോയൽസിലേക്ക്; മുഖ്യപരിശീലകനാകും

നേരത്തെ ഇരുവരും ക്രിക്കറ്റ് അക്കാദമിയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ശ്രീലങ്കയുടെ മുൻ താരം കുമാർ സംഗക്കാര ടീം ഡയറക്ടറാ‍യി തുടരുമെന്നാണ്...

Read More >>
#shikhardhawan | 'ഗബ്ബര്‍' കളമൊഴിഞ്ഞു; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

Aug 24, 2024 09:51 AM

#shikhardhawan | 'ഗബ്ബര്‍' കളമൊഴിഞ്ഞു; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം...

Read More >>
#ShakibAlHasan | ബംഗ്ലാദേശ് ക്രിക്കറ്റർ ഷാക്കിബുൽ ഹസനെതിരെ കൊലക്കുറ്റത്തിന് കേസ്

Aug 23, 2024 07:40 PM

#ShakibAlHasan | ബംഗ്ലാദേശ് ക്രിക്കറ്റർ ഷാക്കിബുൽ ഹസനെതിരെ കൊലക്കുറ്റത്തിന് കേസ്

ശൈഖ് ഹസീനയുടെ അടുത്ത അനുയായിയായിരുന്ന നസ്മുള്‍ ഹസ്സന്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് ഫാറുഖ് അഹമ്മദ് പ്രസിഡന്റായി...

Read More >>
#KLRahul | 'എനിക്കൊരു പ്രഖ്യാപനം നടത്താനുണ്ട്'; ഇൻസ്റ്റഗ്രാമിൽ കോളിളക്കം സൃഷ്ടിച്ച് കെ.എൽ. രാഹുലിന്റെ പോസ്റ്റ്

Aug 23, 2024 12:54 PM

#KLRahul | 'എനിക്കൊരു പ്രഖ്യാപനം നടത്താനുണ്ട്'; ഇൻസ്റ്റഗ്രാമിൽ കോളിളക്കം സൃഷ്ടിച്ച് കെ.എൽ. രാഹുലിന്റെ പോസ്റ്റ്

എന്നാല്‍, ഇത് വ്യാജ പോസ്റ്റാണെന്നാണ് വ്യക്തമാകുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ സ്റ്റോറിയില്‍ അത്തരത്തിലൊരു...

Read More >>
 #milanrathnayake | 41 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് മിലന്‍ രത്നായകെ, മറികടന്നത് ഇന്ത്യൻ താരത്തെ

Aug 22, 2024 10:08 AM

#milanrathnayake | 41 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് മിലന്‍ രത്നായകെ, മറികടന്നത് ഇന്ത്യൻ താരത്തെ

ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 113-7ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും ക്യാപ്റ്റൻ ധനഞ്ജയ ഡിസില്‍വയും(74) മിലന്‍ രത്നായകെയും...

Read More >>
Top Stories