കോഴിക്കോട്: www.truevisionnews.com 'നാടിനൊപ്പം നന്മയോടൊപ്പം' എന്ന മുദ്രാവാക്യവുമായി വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും യുഡിഎഫ് ന്‍റെ ചരിത്രപരമായ ദൗത്യത്തെ കുറിച്ച് സംവദിക്കാനുമായി എം.കെ രാഘവന്‍ എംപി നയിക്കുന്ന ജനഹൃദയ യാത്ര മാര്‍ച്ച് ഒന്ന് മുതല്‍ ഒമ്പതു വരെ.

കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലായി പര്യടനം നടത്തുന്ന യാത്ര ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനമുന്നേറ്റമായ് മാറും.
മാര്‍ച്ച് ഒന്നിന് കൊടുവള്ളി നിയോജകമണ്ഡലത്തിലെ പര്യടനം മുന്‍ കെപിസിസി പ്രസിഡന്‍റും മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗവുമായ രമേശ് ചെന്നിത്തല കട്ടിപ്പാറയില്‍ ഉദ്ഘാടനം ചെയ്യും.
മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് എം.എ റസാഖ് മാസര്‍, ഡിസിസി പ്രസിഡന്‍റ് അഡ്വ.കെ പ്രവീണ്‍ കുമാര്‍, പി പ്രദീപ് കുമാര്‍, പി.എന്‍ ജോര്‍ജ്, അഷ്രഫ് മണക്കടവ് ഉള്‍പ്പെടെ യുള്ള യുഡിഎഫ് നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും.
കോളിക്കല്‍, തച്ചം പൊയില്‍, താമരശ്ശേരി, കൂടത്തായി, ഓമശ്ശേരി ടൗണ്‍, മാനിപുരം, കരുവന്‍പൊയില്‍, കൊടുവള്ളി, വട്ടോളി, കച്ചേരിമുക്ക്, പൈമ്പാലശ്ശേരി, ചെറുവലത്ത് താഴം എന്നിവിടങ്ങളില്‍ പര്യടനം നടത്തി നരിക്കുനിയില്‍ വൈകിട്ട് ഏഴ് മണിക്ക് സമാപിക്കും.
സമാപന സമ്മേളനം ഡോ.എം.കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു, നേതാക്കളായ റിജില്‍ മാക്കുറ്റി, ആഷിക് ചെലവൂര്‍ എന്നിവര്‍ സംബന്ധിക്കും.
മാര്‍ച്ച് രണ്ടിന് ജനഹൃദയ യാത്ര ബാലുശ്ശേരി നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും. കൂരാച്ചുണ്ടില്‍ സണ്ണി ജോസഫ് എംഎല്‍എ യാത്ര ഉദ്ഘാടനം ചെയ്യും. സമാപ്ന സമ്മേളനം വൈകിട്ട് 06.30 ന് അത്തോളി അങ്ങാടിയില്‍ രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്യും.
മാര്‍ച്ച് മൂന്നിന് കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തുന്ന യാത്ര രാവിലെ കാരന്തൂരില്‍ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകിട്ട് ഏഴിന് പന്തീരാങ്കാവില്‍ എഐസിസി സെക്രട്ടറി പി.സി. വിഷ്ണു നാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മാര്‍ച്ച് അഞ്ചിന് എലത്തൂര്‍ നിയോജകമണ്ഡലത്തിലെ പര്യടനം രാവിലെ ഒമ്പതിന് പുതിയാപ്പയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജയന്ത് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 05.30 ന് സമാപന സമ്മേളനം കക്കോടി ബസാറില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.
മാര്‍ച്ച് ആറിന് ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ പര്യടനം രാവിലെ ഒമ്പതിന് ബേപ്പൂരില്‍ ഉമ്മര്‍ പാണ്ടിക ശാല ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 05.30 ന് രാമനാട്ടുകരയില്‍ സമാപന സമ്മേളനം എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 7 ന് കോഴിക്കോട് നോര്‍ത്തിലെ പര്യടനം മൂഴിക്കലില്‍ കെ.സി അബു ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 8 ന് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പര്യടനത്തിന്‍റെ അവസാന ദിനമായ മാര്‍ച്ച് 9 ന് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ പര്യടനം രാവിലെ 9 ന് കോവൂരില്‍ കെപിസിസി ജന.സെക്രട്ടറി അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്യും വൈകുന്നേരം ചക്കും കടവില്‍ നടക്കുന്ന സമാപന സമ്മേളനം കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ, ടി സിദ്ധീഖ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന സമാപന സമ്മേളനങ്ങളില്‍ മറ്റു യുഡിഎഫ് നേതാക്കളും സംബന്ധിക്കും. ഒന്നരപതിറ്റാണ്ടു കാലത്തിനിടയില്‍ കോഴിക്കോടിന്‍റെ മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ക്ക് നിദാനമായ് എം.കെ രാഘവന്‍ മാറിയെന്നത് കേവലം ആലങ്കാരിക പ്രയോഗമല്ല.
യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് തന്നെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടി ക്രമങ്ങള്‍ക്ക് തുടക്കമിടാന്‍ എംപിക്ക് സാധിച്ചു. ദക്ഷിണേന്ത്യയില്‍ തന്നെ റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യമായ് എസ്കലേറ്റര്‍ സ്ഥാപിച്ചതും എല്ലാ പ്ലാറ്റ്ഫോമിലും ലിഫ്റ്റ് സൗകര്യം കൊണ്ടുവന്നതുമായിരുന്നു തുടക്കം.
പിന്നീട് ഘട്ടംഘട്ടമായ് നടന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എംപിയുടെ നിരന്തരമായ ഇടപെടല്‍ കാരണമായി. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി തറക്കല്ലിട്ട 473 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് യാഥാര്‍ത്ഥ്യമാവുന്നത്. ഇപ്പോഴത്തെ ചില രാജ്യസഭാംഗങ്ങള്‍ ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനെതിരെ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചുവരെ നടത്തി പദ്ധതി 7 വര്‍ഷം വൈകിപ്പിച്ചത് കോഴിക്കോട്ടുകാര്‍ മറക്കില്ല.
473 കോടിയുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായും വലിയ മാറ്റങ്ങളാണ് കോഴിക്കോട് സ്റ്റേഷനില്‍ ഉണ്ടായതെന്ന് കാണാം. ചരിത്രത്തില്‍ ആദ്യമായി യുഡിഎഫ് ഭരിച്ച കാലത്ത് സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം നേടിയെടുത്ത് രണ്ട് കോടി രൂപയുടെ പ്ലാറ്റ് ഫോം റൂഫിങ് പൂര്ത്തിയാക്കി.
ഇതോടെ ഒന്നാമത്തേയും നാലാമത്തേയും മുഴുവന് പ്ലാറ്റ് ഫോം റൂഫിങ്ങും പൂര്ത്തിയായി. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, മംഗലാപുരം-കോയമ്പത്തൂര് ഇന്‍റര്‍സിറ്റി, മംഗലാപുരം-ഹൗറ എക്സ്പ്രസ്, മംഗലാപുരം-ബാംഗ്ലൂര്‍ എക്സ്പ്രസ്, കോഴിക്കോട്-തൃശ്ശൂര് എക്സ്പ്രസ് എന്നീ പുതിയ ട്രൈനുകള്‍ അനുവദിച്ച് കിട്ടാന്‍ നിരന്തരമായ സമ്മര്‍ദ്ദം ചെലുത്തി.
ഇവയ്ക്കൊപ്പം എലത്തൂര്‍ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് 2.87 കോടി, പാവങ്ങാട് റെയില്‍വേ ഓവര് ബ്രിഡ്ജ് 5.68 കോടി, കടലുണ്ടി വടക്കുമ്പാട് റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് 3.5 കോടി എന്നിവയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കൊണ്ട് ഫണ്ട് അനുവദിപ്പിച്ച് യാഥാര്‍ത്ഥ്യമാക്കി.
* ആരോഗ്യ മേഖലയില്‍ 120 കോടി രൂപയുടെ കേന്ദ്ര പദ്ധതി പിഎംഎസ് എസ് വൈ:
കോഴിക്കോട് മെഡിക്കല്‍ കോളേജ് മികവിന്‍റെ കേന്ദ്രമാക്കാന്‍ പിഎംഎസ്എസ്ڋവൈ പദ്ധതിയില്‍ യുപിഎ, യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് 120 കോടി രൂപയുടെ കേന്ദ്ര സഹായം നേടിയെടുത്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോട് കൂടി പുതിയ സൂപ്പര്സ്പെഷ്യാലിറ്റി ബ്ലോക്കാണ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായത്.
* 44.5 കോടി രൂപയുടെ ടെര്‍ഷ്യറി കാന്‍സര്‍ കെയര്‍ സെന്‍റര്‍:
കാന്‍സര്‍ ചികിത്സയ്ക്ക് മറ്റു ജില്ലകളെയും വിദൂര സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ടി വന്ന മലബാര്‍ മേഖലയിലെ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി യുപിഎ, യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് 44.5 കോടി രൂപയുടെ കേന്ദ്ര പദ്ധതി നേടിയെടുത്തു. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന അത്യന്താധുനിക ഉപകരണങ്ങളുള്‍പ്പെടെയുള്ള സജ്ജീകരണങ്ങളടങ്ങിയ സ്ഥാപനം.
* 30 കോടിരൂപയുടെ ഇംഹാന്‍സ്:
കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ന്യൂറോ സയന്‍സസിന് (ഇംഹാന്‍സ്), ദേശീയ നിലവാരത്തിലുള്ള സ്ഥാപനമാക്കാന്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 30 കോടി രൂപയുടെ കേന്ദ്രസഹായം നേടിയെടുത്തു.
ബാംഗ്ലൂരിലെ നിംഹാന്‍സിന് ശേഷം, ദക്ഷിണേന്ത്യയിലെ ഈ രംഗത്തെ പ്രമുഖ സ്ഥാപനമാണിത്. ഈ സ്ഥാപനം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ നീക്കമുണ്ടായപ്പോള്‍ എം.പി യുടേ പരാജയമാണെന്ന് ആരോപിച്ച് സി.പി.എം സമരം ചെയ്തിരുന്നു.
* പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് ആശ്വാസമായി മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് സെന്‍റര്‍ സ്ഥാപിച്ചു. കോഴിക്കോട് ലോക്സഭാംഗം എന്ന നിലയില്‍ എംപി ഫണ്ടിനോടൊപ്പം എ.കെ ആന്‍റണി, വയലാര്‍ രവി തുടങ്ങിയവര്‍ രാജ്യസഭാംഗങ്ങളായിരികെ അവരുടെ ഫണ്ട് സംയോജിപ്പിച്ചാണ് ഡയാലിസിസ് സെന്‍റര്‍ സ്ഥാപിച്ചത്. 1.71 കോടി രൂപ, 22 ഡയാലിസിസ് മെഷീനുകള്‍, ഡയാലിസിസ് കോംപ്ളക്സിന്‍റെ അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയാണ് പദ്ധതി.
60 വര്‍ഷമായ കോഴിക്കോട് ഗവ:മെഡിക്കല് കോളേജ് ആശുപത്രിയില്‍ പാവപ്പെട്ട വൃക്ക രോഗികളുടെ ഡയാലിസിസിനായി ആകെ ഉണ്ടായിരുന്നത് 26 ഡയാലിസിസ് മെഷീനുകളായിരുന്നു. ഇതാണ് എംപി ഫണ്ടുകളുടെ സംയോജനം വഴി 2017 ല് ഏകദേശം ഇരട്ടിയായി വര്‍ധിപ്പിച്ചത്.
* കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹായകരമായി കോഴിക്കോട് സിജിഎച്ച്എസ് വെല്നസ് സെന്‍റര്‍ യാഥാര്‍ത്ഥ്യമാക്കി.
* കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍്ക്കായി ഗവ.മെഡിക്കല് കോളേജ് ആശുപത്രിയില് ഒരു കോടി രൂപ ചെലവില്‍ വെന്‍റിലേറ്ററുകള്‍, ഓക്സിജന് സിലിണ്ടറുകള്‍, ഓക്സിജന്‍ കോണ്‍സന്‍റേറ്ററുകള്‍, പിപിഇ കിറ്റുകള്‍, മറ്റ് അനുബന്ധ മെഡിക്കല്‍ സാമഗ്രികള്‍ ഉള്‍പ്പെടെ ലഭ്യമാക്കി.
* കോവിഡ് കാലത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങായി സമൂഹ അടുക്കളകളിലേക്ക് 200 ടണ്‍ ഭക്ഷ്യധാന്യം ലഭ്യമാക്കി.
* കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ 11 തദ്ദേശ സ്ഥാപനങ്ങള്‍ക്കും മൂന്ന് താലൂക്ക് ആശുപത്രികള്‍ക്കും ഗവ. ബീച്ചാശുപത്രിക്കും എംപി ഫണ്ടില്‍ നിന്ന് 1.65 കോടി രൂപ ചിലവില്‍ 15 ആംബുലന്‍സുകള്‍ അനുവദിച്ചു.
ഗവണ്മെന്‍റ് ബീച്ചാശുപത്രിക്ക് ഐസിയു ആംബുലന്‍സ്, താമരശ്ശേരി താലൂക്ക് ആശുപത്രി, ഫറൂഖ് താലൂക്ക് ആശുപത്രി, ബാലുശ്ശേരി താലൂക്ക് ആശുപത്രി എന്നിവയ്ക്ക് ആംബുലന്‍സ് അനുവദിച്ചു.
* മെഡിക്കല്‍ കോളേജില്‍ 34 ലക്ഷം രൂപയുടെ ഒപി ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു.
വിദ്യാഭ്യാസ മേഖലയിലും സമാനതകളില്ലാത്ത നേട്ടങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്.
* കോഴിക്കോട് മൂന്നാമത്തെ കേന്ദ്രീയ വിദ്യാലയം ഉള്ളിയേരിയില്‍ സ്ഥാപിക്കുന്നതിന് അനുമതി നേടിയെടുത്തു.
*കോഴിക്കോട് ഈസ്റ്റ്ഹില് കേന്ദ്രീയ വിദ്യാലയം കെട്ടിട നിര്മ്മാണത്തിന് 22.50 കോടി രൂപ കേന്ദ്ര സഹായം ലഭ്യമാക്കി .
ډ 7360 സ്ക്വ.മീറ്റര്‍ വിസ്തീര്‍ണ്ണം, 4 നിലകള്‍, 36 ക്ളാസ് റൂമുകള്‍, 6 ലാബുകള്‍, 2 ആക്റ്റിവിറ്റി റൂമുകള്‍, 1 വര്‍ക്ക് സ്റ്റേഷന്‍ എന്നിവ ഇതിന്‍റെ ഭാഗമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എം പ്രധാന പ്രചരണ ആയുധമായിയ വിഷയമായിരുന്നു ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയയുടെ കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ.
* ഈസ്റ്റ്ഹില്‍ കേന്ദ്രിയ വിദ്യാലയ സയന്‍സ് ലാബ് കെട്ടിട നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു.
* ഈസ്റ്റ്ഹില്‍ കേന്ദ്രിയ വിദ്യാലയ ലൈബ്രറി ബില്‍ഡിങിന് 20 ലക്ഷം രൂപയും ലഭ്യമാക്കി.
* പാര്‍ലമെന്‍റ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഐ.ടി ഉപകരണങ്ങള്‍ക്കായി 6 കോടി രൂപയാണ് അനുവദിച്ചത്.
തൊഴില്‍ മേഖലയിലും വലിയ നേട്ടങ്ങള്‍ ഇക്കാലയളവില്‍ കൊണ്ടുവരാന്‍ സാധിച്ചു. അവയില്‍ ചിലത്:
* തൊഴിലാളികള്‍ക്ക് സഹായകരമായ ഇഎസ്ഐ സബ് റീജണല് ഓഫീസ് യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് കോഴിക്കോട് സ്ഥാപിക്കപ്പെട്ടു.
* മലബാറിലെ 170,000 തൊഴിലാളികള്‍ ഇഎസ്ഐ ആവശ്യാര്‍ത്ഥം തൃശ്ശൂര്‍ വരെ പോകേണ്ട അവസ്ഥ ഇല്ലാതായി.
* മലബാറിലെ തൊഴിലാളികള്‍ക്ക് ഇഎസ്ഐ സേവനങ്ങള്‍ കോഴിക്കോട് തന്നെ ലഭ്യമാകുന്നു.
* ചെറുവണ്ണൂര്‍ ഇഎസ്ഐ ഹോസ്പിറ്റലിന്‍റെ പുനരുദ്ധാരണത്തിന് 88 ലക്ഷം രൂപയുടെ കേന്ദ്ര സഹായം ലഭ്യമാക്കി.
* ചാലപ്പുറം ഇഎസ്ഐ ഡിസ്പെന്‍സറി കെട്ടിട നിര്മ്മാണത്തിന് 50.81 കോടി രൂപ
* ചാലപ്പുറം ഡിസ്പെന്‍സറി, സബ് റീജിയണല്‍ ഓഫീസ്, ആര്‍ഡിഡി കാര്യാലയം, സബ് സ്റ്റോര്‍ ഉള്‍പ്പെടെയുള്ള കെട്ടിട സമുച്ഛയം യാഥാര്‍ത്ഥ്യമാക്കി.
* ഫറോക്ക് ഇഎസ്ഐ ഹോസ്പിറ്റലിന്‍റെ പുനരുദ്ധാരണത്തിന് 14 കോടി രൂപ.
* ചക്കോരത്ത്കുളം ഇഎസ്ഐ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് അനുമതി
കേരളത്തിലെ 8000 ഓളം വരുന്ന ഐടിഐ അധ്യാപകര്‍ക്ക് മെട്രോ നഗരങ്ങളില്‍ മാത്രം ലഭ്യമായിരുന്ന ട്രൈനിങ്ങ് സെന്‍റര് (ഐടിഒടി) നാഷണല്‍ സ്കില്‍ ടെയിനിങ് ഇന്സ്റ്റിറ്റ്യൂട്ട് ആയി ഉയര്‍ത്തി.
തീരദേശ മേഖലയ്ക്കും തുറമുഖ വികസനത്തിനും വലിയ തോതില്‍ ഇടപെടാന്‍ സാധിച്ച കാലയളവാണ് കടന്നുപോകുന്നത്.
* വെള്ളയില്‍ ഫിഷിങ്ങ് ഹാര്‍ബറിന് കേന്ദ്രസര്‍ക്കാരിന്‍റെ 30 കോടി ഉള്‍പ്പെടെ 39 കോടി രൂപയുടെ പ്രോജക്ടിന് അംഗീകരം നേടിയെടുത്തു.
* പുതിയാപ്പ ഫിഷിങ് ഹാര്‍ബര് നവീകരണത്തിന് നാഷണല്‍ ഫിഷറീസ് ഡവലപ്പ്മെന്‍റ് ബോര്‍ഡില്‍ നിന്ന് 2.8 കോടിരൂപ
* ഡ്രഡ്ജിങിന് കേന്ദ്ര സംസ്ഥാന സഹായമായി 12.06 കോടി രൂപ വകയിരുത്താന്‍ സാധിച്ചു. ഇതൊക്കെയും യു.പി.എ-യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ് അനുവദിക്കപ്പെട്ടത്.
* മറ്റ് റ്വികസന പ്രവര്‍ത്തനങ്ങള്‍ക്കായി യുഡിഎഫ് കാലത്ത് സംസ്ഥാന സര്‍ക്കാരിന്‍റെ 24.5 കോടിരൂപയും ലഭ്യമാക്കി.
സാമൂഹ്യ ക്ഷേമ രംഗത്തും കോഴിക്കോടിന്‍റെ കയ്യൊപ്പ് പതിപ്പിക്കാന്‍ സാധിച്ചുവെന്ന് അഭിമാനത്തോടെ പറയട്ടെ.
* ഭിന്നശേഷി ക്ഷേമത്തിന് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്‍റെ 19.84 കോടി രൂപയുടെ സ്ഥാപനം, കോമ്പസിറ്റ് റീജ്യണല്‍ സെന്‍റര്‍ കോഴിക്കോട് ചേവായൂരില്‍ സ്ഥാപിച്ചു.
* ഇന്ത്യയിലെ ഏഴാമത്തെതും, ദക്ഷിണേന്ത്യയിലെ രണ്ടാമത്തെതും കേരളത്തിലെ ആദ്യത്തെതുമായ കേന്ദ്ര ഭിന്നശേഷി ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാക്കി.
കൃത്രിമ അവയവങ്ങള്‍, ഭിന്നശേഷികാര്‍ക്ക് ക്രച്ചസ്, വീല്‍ചെയര്‍, ശ്രവണസഹായികള്‍, മറ്റുപകരണങ്ങള്‍ എന്നിവ സൗജന്യമായി ഇവിടെ നിന്നും ലഭ്യമാകും.
ഭിന്നശേഷി മേഖലയിലെ തൊഴിലധിഷ്ടിത കോഴ്സുകളും പുനരധിവാസവും ഇവിടെ സാധ്യമാവും. യുപിഎ സര്‍ക്കാര്‍ അനുവദിച്ച്, യുഡിഎഫ് സര്‍ക്കാര്‍ ഭൂമി അനുവദിച്ച് യാഥാര്‍ത്ഥ്യമാക്കിയ സ്ഥാപനമാണിത്.
ഗതാഗത മേഖലയില്‍ ചരിത്ര നേട്ടങ്ങളാണ് കോഴിക്കോടിന് ലഭ്യമായത്. ദേശീയ പാത-ആറുവരിപ്പാത വികസനം സമയബന്ധിതമാകാന്‍ നിരന്തരം ഇടപെടാന്‍ സാധിച്ചു. എന്‍എച്ച് 66 കോഴിക്കോട് 6 വരി ബൈപ്പാസ് പദ്ധതിക്കായ് നിരന്തരം ഇടപെടലുകള് നടത്തി.
പദ്ധതിയുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. നിരവധി ഫ്ളൈ ഓവറുകള് ഉള്പ്പെടെ 1710 കോടി രൂപയുടെ പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകുന്നത്.
* പ്രധാന മന്ത്രി ഗ്രാമ സഡക് യോജന മുഖേന നിരവധി ഗ്രാമീണ റോഡുകള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ സാധിച്ചു.
എകരൂല്‍- വീരമ്പ്രം റോഡ് (കല്ലുവയല്‍ മുത്താറിക്കാലകരിയാത്തന്‍ കാവ്) 3.96 കോടി
ډ കല്ലാനോട് കക്കയം റോഡ് 5.14 കോടി ډ പാറക്കടവ് കോണോട്ട് പോലൂര് റോഡ് 1.73 കോടി ډ മുണ്ടോത്ത് കൂമുള്ളി റോഡ് 1.67 കോടി
ډ ഉള്ളൂര്‍ കുട്ടോത്ത് റോഡ് 1.02 കോടി
ډ പൂനൂര് ഹൈസ്കൂള്‍ മുക്ക് റോഡ് 47.3 ലക്ഷം
ډ കല്ലാനോട് തുരുത്തി മുക്ക് റോഡ് 1.14 ലക്ഷം
ډ തലയാട്ചീടി കുഴി റോഡ് 69.30 ലക്ഷം
ډ കേരഫെഡ് ജംഗ്ഷന് അയനിക്കാട് റോഡ് 24.99 ലക്ഷം
ډ പനായിനന്മണ്ട പതിനാല് റോഡ് 3.87 കോടി രൂപ
ډ പുത്തഞ്ചേരി ഒള്ളൂര്‍ റോഡ് 8.86 കോടി രൂപ
ډ വട്ടോളി ഇയ്യാട് കുണ്ടായി റോഡ് 3.89 കോടി രൂപ
ډ ഉടുമ്പ്രമല കൊട്ടാരമുക്ക് റോഡ് 5.45 കോടി രൂപ
ډ തെരുവത്തക്കടവ് കാരാട്ടുപാറ റോഡ് 6.31 കോടി രൂപ
ډ വാകയാട് ഹൈസ്കൂള്‍ അറപ്പീടിക റോഡ് 4.16 കോടി രൂപ
ډ അമ്പലത്തുകുളങ്ങര വെങ്ങോട്ടുതാഴെ റോഡ് 6.59 കോടി രൂപ
* ബേപ്പൂര്‍ തുറമുഖത്തെ നഗരവുമായ് ബന്ധിപ്പിക്കുന്ന എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടെയുള്ള 400 കോടി രൂപയുടെ ഭരത് മാലാ പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ച് അനുമതി നേടിയെടുത്തു. ഡി.പി.ആര്‍ തയ്യാറാവുന്നു.
* ബേപ്പൂര്‍ തുറമുഖത്തെ നഗരവുമായ് ബന്ധിപ്പിക്കുന്ന എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടെയുള്ള 400 കോടി രൂപയുടെ ഭരത് മാലാ പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ച് അനുമതി നേടിയെടുത്തു. ഡി.പി.ആര്‍ തയ്യാറാവുന്നു.
* ഊര്‍്ജ്ജ മേഖലയ്ക്കും നേട്ടങ്ങള്‍ സ്വായത്തമാക്കാന്‍ ഇക്കാലയളവില്‍ സാധിച്ചു. കോഴിക്കോട് നഗരത്തിലേയും സമീപ പഞ്ചായത്തുകളിലേയും വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കാന് 50% കേന്ദ്ര ഗ്രാന്‍റോടുകൂടി 198 കോടി രൂപയുടെ ഊര്‍്ജ്ജ പദ്ധതി കൊണ്ടുവന്നതാണ് അതില്‍ പ്രധാനം.
ഓട്ടോമാടിക് സ്ട്രീറ്റ് ലൈറ്റ് കണ്ട്രോളിങ്, 290 പുതിയ ട്രാന്സ്ഫോര്‍മറുകള്‍, 256 കെവി 11 കെ.വി അണ്ടര് ഗ്രൗണ്ട് കേബിളിങ് എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടും.
വ്യാവസായിക മേഖലയുടെ പുരോഗതിക്കുവേണ്ടി വിവിധ കേന്ദ്ര സഹായം ലഭ്യമാക്കാനും ഫണ്ട് അനുവദിക്കാനും സാധിച്ചു. സ്റ്റീല് കോംപ്ലക്സ് ലിമിറ്റഡിന്‍റെ റീറോളിങ്ങ് മില്ലിന് കേരള സർക്കാരിന്‍റെ 13 കോടി രൂപ ലഭ്യമാക്കി.
സ്റ്റീല് കോപ്ലക്സ് ലിമിറ്റഡിനെ പുനരുജ്ജീവിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല് അതോറിറ്റി ഓഫ് ഇന്ത്യയുടെ 9.74 കോടി രൂപയുടെ സഹായം നേടിയെടുത്തതാണ് ഇതില്‍ പ്രധാനം.
കോഴിക്കോട് വിമാനത്താവളം വികസന കാര്യങ്ങളിലുള്‍പ്പെടെ എംപി നടത്തിയ ഇടപെടലും നിരാഹാര സമരങ്ങളും പ്രവിസി സമൂഹം സ്നേഹത്തോടെ ഓര്‍ക്കുന്നു.
ഇങ്ങനെ സമൂഹത്തിന്‍റെയും ജനജീവിതത്തിന്‍റെയും സര്‍വസ്പര്‍ശിയായ എല്ലാ മേഖലകളിലും ഫണ്ട് അനുവദിക്കാനും നേട്ടങ്ങള്‍ കൊണ്ടുവരാനും സാധിച്ചുവെന്ന് അഭിമാനത്തോടെ പറയാം. ഇവയെല്ലാം ജനങ്ങളിലെത്തിക്കാനും അവരുടെ ജീവിതപ്രശ്നങ്ങളുമായ് സംവദിക്കാനുമാണ് ജനഹൃദയ യാത്ര സംഘടിപ്പിക്കുന്നത്.
#Populist #Politics #Developmental #Achievements #MKRaghavanMP #Janahridaya #Yatra #March1
