#AkhileshYadav | സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് സിബിഐ സമൻസ്

#AkhileshYadav | സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് സിബിഐ സമൻസ്
Feb 28, 2024 04:58 PM | By MITHRA K P

ഡൽഹി: (truevisionnews.com) സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് സിബിഐ സമൻസ്. അനധികൃത ഖനന കേസിൽ സാക്ഷിയായാണ് സമൻസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഡൽഹിയിലെ ഫെഡറൽ ഏജൻസിക്ക് മുൻപിൽ വ്യാഴാഴ്ച ഹാജരാകാനാണ് നിർദേശം.

സിആർപിസി സെക്ഷൻ 160 പ്രകാരമാണ് സിബിഐ നോട്ടീസ് നൽകിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. 2012-2016 കാലയളവിൽ ഉത്തർപ്രദേശിലെ ഹമിർപൂറിൽ നടന്ന അനധികൃത ഖനനം സംബന്ധിച്ച കേസിലാണ് നോട്ടീസ്. അഖിലേഷ് യാദവ് ബിജെപിക്കെതിരെ കഴിഞ്ഞദിവസം രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു.

ഇൻഡ്യ മുന്നണിയെ കുറിച്ച് ബിജെപി പരിഭ്രാന്തരാണെന്നും മറ്റ് പാർട്ടികളെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഉത്തർപ്രദേശിൽ ചൊവ്വാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കുമെന്ന് യാദവ് പറഞ്ഞിരുന്നു. പത്ത് സീറ്റിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ എട്ടിലും ബിജെപി ആണ് വിജയിച്ചത്.

#CBI #summons #Samajwadi #Party #president #AkhileshYadav

Next TV

Related Stories
സ്കൂൾ ബസിൽ സീറ്റിനെ ചൊല്ലി  സംഘർഷം; സഹപാഠിയുടെ അടിയേറ്റ്  ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Feb 11, 2025 10:13 PM

സ്കൂൾ ബസിൽ സീറ്റിനെ ചൊല്ലി സംഘർഷം; സഹപാഠിയുടെ അടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

നെഞ്ചിൽ ചവിട്ടേറ്റ കന്ദഗുരു ബസിന്റെ തറയിലിടിച്ച് വീഴുകയായിരുന്നു.അടിയേറ്റ് വീണ് ബോധരഹിതനായ കന്ദഗുരു സേലത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
പത്ത് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; അധ്യാപകന് സസ്പെൻഷൻ

Feb 11, 2025 08:58 PM

പത്ത് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; അധ്യാപകന് സസ്പെൻഷൻ

ഏർക്കാട്ടിൽ ഹോസ്റ്റലിൽ താമസിച്ച്‌ പഠിക്കുന്ന വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായാണ് പരാതി....

Read More >>
കൂട്ടുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; പ്രതിയും സുഹൃത്തുക്കളും അറസ്റ്റില്‍

Feb 11, 2025 02:37 PM

കൂട്ടുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; പ്രതിയും സുഹൃത്തുക്കളും അറസ്റ്റില്‍

വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി പൊലീസില്‍ പരാതി...

Read More >>
ലൈംഗീക ചുവയോടെ സംസാരിച്ചതോടെ ബസില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനികള്‍; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Feb 11, 2025 12:23 PM

ലൈംഗീക ചുവയോടെ സംസാരിച്ചതോടെ ബസില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനികള്‍; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

തിങ്കളാഴ് രാവിലെ എട്ടരയോടെ പരീക്ഷ എഴുതാനായി കുട്ടികള്‍ സ്കൂളിലേക്ക്...

Read More >>
സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

Feb 11, 2025 11:27 AM

സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

ഭീഷണിപ്പെടുത്തിയ ശേഷം തന്റെ പക്കൽ നിന്നു 5 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിനു മൊഴി...

Read More >>
Top Stories