ബംഗളൂരു: (truevisionnews.com) വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ എട്ട് വിക്കറ്റിനാണ് ആര്‍സിബി പരാജയപ്പെടത്തിയത്.
ഗുജറാത്തിന്റെ രണ്ടാം തോല്‍വിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ സോഫി മൊളിനെക്‌സാണ് ഗുജറാത്തിനെ തകര്‍ത്തത്.
മറുപടി ബാറ്റിംഗില്‍ ആര്‍സിബി 12.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയാണ് ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ മന്ഥാന, സോഫി ഡിവൈന്‍ (6) എന്നിവരുടെ വിക്കറ്റുകള്‍ മാത്രാണ് ആര്‍സിബിക്ക് നഷ്ടമായത്. നാലാം ഓവറില്‍ സോഫി മടങ്ങി.
ആഷ്‌ളി ഗാര്‍ഡ്‌നറുടെ പന്തില്‍ മേഘ്‌ന സിംഗിന് ക്യാച്ച് നല്‍കുകയായിരുന്നു സോഫി. അപ്പോഴേക്കും ആര്‍സിബി അടിത്തറയുണ്ടാക്കിയിരുന്നു. 32 റണ്‍സാണ് മന്ഥാന-സോഫി സഖ്യം ചേര്‍ത്തത്.
മൂന്നാമതായി ഇറങ്ങിയ സഭിനേനി മേഘന പുറത്താവാതെ 36 റണ്‍സെടുത്തു. മന്ഥാനയ്‌ക്കൊപ്പം 40 റണ്‍സാണ് മേഘന കൂട്ടിചേര്‍ത്തത്. ഒമ്പതാം ഓവറിലാണ് മന്ഥാന മടങ്ങുന്നത്. 27 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്‌സ്.
ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും എല്ലിസ് പെറിയെ (14 പന്തില്‍ പുറത്താവാതെ 23) കൂട്ടുപിടിച്ച് മേഘന ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ ദയാലന്‍ ഹേമലത മാത്രമാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്.
ഹര്‍ലീന്‍ ഡിയോള്‍ (31 പന്തില്‍ 22), സ്‌നേഹ് റാണ (10 പന്തില്‍ 12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ബേത് മൂണി (8), ഫോബെ ലിച്ച്ഫീല്‍ഡ് (5), വേദ കൃഷ്ണമൂര്‍ത്തി (9), ഗാര്‍ഡ്‌നര്‍ (7), കാതറിന്‍ ബ്രൈസെ (3) എന്നിവര്‍ക്ക് തളിങ്ങാനായില്ല. തനൂജ കന്‍വാര്‍ (4) ഹേമലതയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.
#RCB #sure #win: #row; #Gujarat #crushed #eight #wickets