കൊച്ചി: (truevisionnews.com) കൊച്ചി പള്ളുരുത്തിയിലുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. ലാൽജു എന്നയാളാണ് മരിച്ചത്.
കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ഇയാളെ കുത്തിയത്.
ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. 2021ൽ കുമ്പളങ്ങയിൽ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു.
ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങി. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്.
#Accused #murder #case #stabbed #death #Kochi