#kkshylaja | വടകരയിൽ എൽ ഡി എഫ് വിജയിക്കും, ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം ഏറ്റെടുക്കില്ല -കെ.കെ ശൈലജ

#kkshylaja | വടകരയിൽ എൽ ഡി എഫ് വിജയിക്കും, ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം ഏറ്റെടുക്കില്ല -കെ.കെ ശൈലജ
Feb 27, 2024 01:10 PM | By Athira V

www.truevisionnews.com ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം എടുക്കില്ലെന്നും യു.ഡി എഫ് ഇത് വിഷയമാക്കിയാലും ജനം ഏറ്റെടുക്കില്ലെന്നും വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് വിഷയമാക്കേണ്ട ആവശ്യകത ഇല്ല. വടകരയിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി വിജയിക്കും. രാഷ്ട്രീയം വച്ചും ഇടത് പക്ഷം ജയിക്കണമെന്നത് നാടിൻ്റെ ആവശ്യമാണെന്ന് കൂടി അവർ വ്യക്തമാക്കി.

ടി.പി വധം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. യുഡിഎഫ് ഈ വിഷയം ഉയർത്തിയാലും ജനം ഒരു വിഷയമായി ഇതെടുക്കില്ല. ടി.പി വധത്തെ ഇലക്ഷനുമായി ബന്ധപ്പെടുത്തേണ്ട ആവശ്യകതയില്ല. യഥാർത്ഥ കുറ്റവാളികൾക്ക് ശിക്ഷ കിട്ടണം എന്നേ താൻ പറയുന്നുള്ളൂ.

എന്നാൽ നാടിൻ്റെയാകെ പ്രശ്നമാണ് തെരത്തെടുപ്പ് വിഷയം. കേരളത്തിൽ നിന്നുള്ള എം.പിമാർ ഉത്തരവാദിത്വം നിറവേറ്റിയില്ല. എതിർ സ്ഥാനാർഥി ആര് എന്നതല്ല, വികസനം ആണ് പ്രധാനം. ജയിച്ചാൽ മണ്ഡലത്തിൻ്റെ വികസനത്തിന് കൂടെ നിൽക്കും. ജയിച്ചു വരാൻ കഴിയുന്ന ഒട്ടേറെ രാഷ്ട്രീയ സാധ്യത മണ്ഡലത്തിൽ ഉണ്ടെന്നാണ് ബോധ്യമെന്നും അവർ അഭിപ്രായപ്പെട്ടു.

അതേസമയം ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ടി പി കേസ് ചർച്ചയാവുകയാണ്. ഇങ്ങനെ ടി പി വികാരം കത്തിനൽക്കുന്ന സമയത്ത്, കെ. മുരളീധരനെപ്പോലെ ശക്തനായ ഒരു എതിരാളിയെ ആവും ശൈലജയ്ക്ക് നേരിടേണ്ടി വരുക. വടകര ലോക്സഭാ മണ്ഡലത്തിൽ കെകെ ശൈലജ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കെ കെ രമ പ്രതികരിച്ചു.

വടകരയിൽ ശൈലജ ടീച്ചർ മത്സരിച്ചാൽ പരാജയം നേരിടേണ്ടി വരും. ശൈലജ ടീച്ചർ മത്സരരംഗത്തേക്കെത്തുന്നതുകൊണ്ട് ആർഎംപിക്ക് യാതൊരു പ്രശ്നവുമില്ലെന്നും രമ കൂട്ടിച്ചേർത്തു. വ്യക്തമാക്കുന്നു.

വടകരയിൽ ശൈലജക്കെതിരെ ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. പിപിഇ കിറ്റ് അഴിമതി ലോകസഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ചർച്ചയാക്കുമെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കുന്നത്.

#tp #murder #is #not #an #election #issue #kkshailaja

Next TV

Related Stories
#sandeepwarier | ‘തുറന്നുപറച്ചിൽ ആലോചിച്ചടുത്ത തീരുമാനം; അപമാനിച്ചത് സി കൃഷ്ണകുമാർ കൂടി അറിഞ്ഞ്’ -സന്ദീപ് വാര്യർ

Nov 5, 2024 07:22 AM

#sandeepwarier | ‘തുറന്നുപറച്ചിൽ ആലോചിച്ചടുത്ത തീരുമാനം; അപമാനിച്ചത് സി കൃഷ്ണകുമാർ കൂടി അറിഞ്ഞ്’ -സന്ദീപ് വാര്യർ

നേതൃത്വത്തിനെതിരായ തന്റെ തുറന്നുപറച്ചിൽ ആലോചിച്ചെടുത്ത തീരുമാനമെന്ന് സന്ദീപ്...

Read More >>
#padmajavenugopal | 'അമ്മയെ പറഞ്ഞ ആരോടും മുരളീധരൻ ക്ഷമിക്കില്ല', രാഹുൽ ജയിക്കാൻ അദ്ദേഹം ആഗ്രഹിക്കില്ല -പത്മജ വേണുഗോപാൽ

Nov 4, 2024 02:17 PM

#padmajavenugopal | 'അമ്മയെ പറഞ്ഞ ആരോടും മുരളീധരൻ ക്ഷമിക്കില്ല', രാഹുൽ ജയിക്കാൻ അദ്ദേഹം ആഗ്രഹിക്കില്ല -പത്മജ വേണുഗോപാൽ

കോൺഗ്രസിൽ പാലക്കാട്ടുകാർ ആരുമില്ലേ സ്ഥാനാർഥിയാക്കാനെന്നും പത്തനംതിട്ടയിൽ നിന്ന് കൊണ്ടുവരേണ്ടതുണ്ടോയെന്നും പത്മജ...

Read More >>
#Vijay | രാഷ്ട്രീയം കൈകാര്യം ചെയ്യാൻ ഭയമില്ല; രാഷ്ട്രീയത്തിൽ ഇറങ്ങിയത് ജനങ്ങൾക്ക് വേണ്ടി -വിജയ്

Oct 27, 2024 07:12 PM

#Vijay | രാഷ്ട്രീയം കൈകാര്യം ചെയ്യാൻ ഭയമില്ല; രാഷ്ട്രീയത്തിൽ ഇറങ്ങിയത് ജനങ്ങൾക്ക് വേണ്ടി -വിജയ്

രാഷ്ട്രീയമെന്ന പാമ്പിനെ നമുക്ക് കൈയിലെടുക്കാമെന്ന് പ്രവർത്തകരോട് വിജയ്...

Read More >>
#TVK | ആവേശത്തിരയില്‍ ടി.വി.കെ.യുടെ നയപ്രഖ്യാപന സമ്മേളനം; മാസ് എന്‍ട്രിയുമായി വിജയ്

Oct 27, 2024 04:37 PM

#TVK | ആവേശത്തിരയില്‍ ടി.വി.കെ.യുടെ നയപ്രഖ്യാപന സമ്മേളനം; മാസ് എന്‍ട്രിയുമായി വിജയ്

പുതിയ പാര്‍ട്ടി രൂപവത്കരി ച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വിജയ് പ്രഖ്യാപിച്ചത് ഫെബ്രു...

Read More >>
#rameshchennithala | 'ആട്ടും തുപ്പും സഹിച്ച് എന്തിന് നിൽക്കുന്നു', കെ മുരളീധരൻ ഒരിക്കലും ബി ജെ പിയിൽ പോകില്ല; കെ സുരേന്ദ്രന് മറുപടിയുമായി ചെന്നിത്തല

Oct 20, 2024 05:32 PM

#rameshchennithala | 'ആട്ടും തുപ്പും സഹിച്ച് എന്തിന് നിൽക്കുന്നു', കെ മുരളീധരൻ ഒരിക്കലും ബി ജെ പിയിൽ പോകില്ല; കെ സുരേന്ദ്രന് മറുപടിയുമായി ചെന്നിത്തല

നേരത്തെ ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നതെന്ന് ചോദ്യമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ...

Read More >>
Top Stories