വടകര: (truevisionnews.com) കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു.
ഒഞ്ചിയം കണ്ണോത്ത് ക്ഷേത്രത്തിന് സമീപം കോമരത്തിന് വിട വാസു(68) ആണ് മരണപ്പെട്ടത്. ഏറാമലയിൽ ഇരുനില കെട്ടിടത്തിന് മുകളിൽ ജലസംഭരണി സ്ഥാപിക്കുന്നതിനിടയിൽ താഴെ വീഴുകയായിരുന്നു.
ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഭാര്യ: ശൈലജ മക്കൾ: അവിനാഷ്, അഭിജിത്ത്. സഹോദരങ്ങൾ: ലീല,നാരായണൻ, ശ്രീധരൻ, രോഹിണി, രാജൻ, പരേതനായ ഭാസ്കരൻ.
#injured #person #died #after #falling #from #building #Vadakara