കൊല്ലം: www.truevisionnews.com പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും വിമർശിച്ചും എൻകെ പ്രേമചന്ദ്രൻ എം പി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ കൃത്യമായി അവലോകനം ചെയ്യുമെന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
പദ്ധതികൾ ഓരോ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കും. പദ്ധതി നടപ്പാകുമെന്ന് ഉറപ്പുണ്ട്.
കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാല നിർമ്മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അനുഗ്രഹമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
മൂന്നാമതും അധികാരത്തിൽ വരുമെന്ന ധാർഷ്ട്യവും അഹങ്കാരവുമാണ് കേന്ദ്രസർക്കാരിനെന്ന് കൊട്ടാരക്കരയിൽ നടക്കുന്ന സമരാഗ്നി പരിപാടിയിൽ എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.
മൂന്നാമത് സർക്കാർ രൂപീകരിക്കാൻ ദേശീയ മാധ്യമങ്ങളുടെ പിന്തുണയുണ്ട്. മതപരമായ ധ്രുവീകരണം ഉപയോഗിച്ച് അധികാരത്തിലെത്താനാണ് ശ്രമം. മോദി സർക്കാർ മാറി മതേതര ജനാധിപത്യ ബദൽ സർക്കാർ വരുമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
#first #praise #modi #criticism #nkpremachandran #mp #criticizes #samaragni #congress #pragramme