#mullappallyramachandran | കൊവിഡ് കാലത്ത് നടന്നത് സമ്പൂര്‍ണ അഴിമതി; മുൻ ആരോ​ഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

#mullappallyramachandran | കൊവിഡ് കാലത്ത് നടന്നത് സമ്പൂര്‍ണ അഴിമതി; മുൻ ആരോ​ഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ
Feb 25, 2024 01:43 PM | By Athira V

www.truevisionnews.com കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ രം​ഗത്ത്. ഭരണകൂടം ഈ അഴിമതിക്ക് മറുപടി പറഞ്ഞില്ല. ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇതിന് മറുപടി പറയേണ്ടി വരും. മുൻ ആരോ​ഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിപിഇ കിറ്റ് അഴിമതിയെപ്പറ്റി ജനങ്ങള്‍ ചോദിക്കും. കൊവിഡ് കാലത്ത് നടന്നത് സമ്പൂര്‍ണ അഴിമതിയാണ്. കൊവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയിലാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു.

1300 കോടിയുടെ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായിയും അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയും പ്രതികരിക്കാത്തത് എന്തേ?. സംസ്ഥാനത്തെ അഴിമതികളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അന്വേഷണം ആരംഭിക്കേണ്ടത്. ഇന്നത്തെ രാഷ്ട്രീയം അഴിമതി നിറഞ്ഞതായി മാറി. അന്വേഷണ ഏജൻസികൾ പിണറായി വിജയന് മുന്നിൽ മുട്ട് മടക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സ്വന്തന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത്.

ആരോപണങ്ങൾ പലതും വന്നിട്ടും ഒരു തുമ്പു പോലും കണ്ടെത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അഴിമതികൾ പുറത്ത് കൊണ്ടുവന്നത്.

സി പി ഐ എമ്മും – ബി ജെ പിയും കൊടുക്കൽ വാങ്ങൽ രാഷ്ട്രീയമാണ് നടത്തുന്നതെന്ന് എല്ലാവർക്കും നന്നായി അറിയാം. വരുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അത് വിലപ്പോവില്ല. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

#mullappallyramachandran #against #kkshailaja

Next TV

Related Stories
#KMShaji | സിപിഎമ്മിന് പറ്റിയ ചിഹ്നം ‘ബോംബ്’: അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാൽ സങ്കടപ്പെടേണ്ട - കെ.എം.ഷാജി

Apr 20, 2024 07:46 PM

#KMShaji | സിപിഎമ്മിന് പറ്റിയ ചിഹ്നം ‘ബോംബ്’: അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാൽ സങ്കടപ്പെടേണ്ട - കെ.എം.ഷാജി

എന്നാല്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറോട് മകളുടെ കേസ് അന്വേഷിക്കണമെന്ന് പറയാനുള്ള ധൈര്യമെങ്കിലും മുഖ്യമന്ത്രിക്ക് ഉണ്ടോയെന്നും...

Read More >>
#RamyaHaridas | ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന രാഹുൽജിയെ ദ്രോഹിക്കരുത്'; പിണറായിയോട് അപേക്ഷയുമായി രമ്യ ഹരിദാസ്

Apr 20, 2024 05:20 PM

#RamyaHaridas | ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന രാഹുൽജിയെ ദ്രോഹിക്കരുത്'; പിണറായിയോട് അപേക്ഷയുമായി രമ്യ ഹരിദാസ്

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന കേസുകളിൽ നിന്നും അഴിമതി അന്വേഷണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഫാഷിസ്റ്റ് ഭരണക്കാരെ...

Read More >>
#VSivankutty | 'വിഡി സതീശന്‍ പെരുംനുണയന്‍'; എല്ലാ കാര്യത്തിലും സത്യവിരുദ്ധ നിലപാടെന്ന് ശിവന്‍കുട്ടി

Apr 20, 2024 04:47 PM

#VSivankutty | 'വിഡി സതീശന്‍ പെരുംനുണയന്‍'; എല്ലാ കാര്യത്തിലും സത്യവിരുദ്ധ നിലപാടെന്ന് ശിവന്‍കുട്ടി

ആ കോണ്‍ഗ്രസിന്റെ നേതാവാണ് സുപ്രീംകോടതിയില്‍ ഇലക്ടറല്‍ ബോണ്ടിനെതിരായ നിയമപ്പോരാട്ടം നടത്തുകയും വിജയിക്കുകയും ചെയ്ത സിപിഎം ഇലക്ടറല്‍ ബോണ്ട്...

Read More >>
#PMSudhakaran | വയനാട് ഡിസിസി ജന.സെക്രട്ടറി ബിജെപിയിൽ; കെ.സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും

Apr 20, 2024 04:19 PM

#PMSudhakaran | വയനാട് ഡിസിസി ജന.സെക്രട്ടറി ബിജെപിയിൽ; കെ.സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും

സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ വയനാട്ടുകാർ വിജയിപ്പിച്ചാൽ അതിന്റെ നേട്ടം വയനാടിനായിരിക്കുമെന്നും പിഎം സുധാകരൻ...

Read More >>
#ksurendran  | ‘തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചത്, വയനാട്ടിലെ ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണ’ -കെ സുരേന്ദ്രൻ

Apr 20, 2024 09:08 AM

#ksurendran | ‘തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചത്, വയനാട്ടിലെ ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണ’ -കെ സുരേന്ദ്രൻ

തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചതെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ...

Read More >>
Top Stories