#ShivSenaMla | കടുവയെ പിടിച്ച് പല്ല് പറിച്ചെടുത്തിട്ടുണ്ടെന്ന് എംഎൽഎ; കേസെടുത്ത് വനം വകുപ്പ്

#ShivSenaMla | കടുവയെ പിടിച്ച് പല്ല് പറിച്ചെടുത്തിട്ടുണ്ടെന്ന് എംഎൽഎ; കേസെടുത്ത് വനം വകുപ്പ്
Feb 25, 2024 12:05 PM | By VIPIN P V

മുംബൈ: (truevisionnews.com) 36 വർഷം മുമ്പ് കടുവയെ വേട്ടയാടി പിടിച്ചിട്ടുണ്ടെന്നും അതിന്റെ പല്ലാണ് ഇപ്പോൾ ധരിച്ചിരിക്കുന്നതെന്നും പ്രസംഗിച്ച ശിവസേന എംഎൽഎക്കെതിരെ കേസ്.

മഹാരാഷ്ട്ര നിയമസഭാ അംഗം സഞ്ജയ് ഗെയ്ക്വാദിനെതിരെയാണ് വന്യജീവി സംരക്ഷണ നിയമ പ്രകാരം സംസ്ഥാന വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.

എംഎൽഎ ധരിച്ചിരുന്ന പല്ല് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചു. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് താൻ 1987ൽ കടുവയെ വേട്ടയാടി പിടിച്ചിട്ടുണ്ടെന്നും അതിന്റെ പല്ല് പറിച്ചെടുത്താണ് മാലയിൽ വെച്ചിട്ടുള്ളതെന്നും പറഞ്ഞത്.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വനംവകുപ്പ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്ന് ബുൽധാന ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സരോജ് ഗവാസ് പറഞ്ഞു.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത ഉദ്യോഗസ്ഥർ എംഎൽഎ ധരിച്ചിരുന്ന പല്ല് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

പല്ല് കടുവയുടേത് തന്നെയെന്ന് തെളിഞ്ഞാൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

അതേസമയം കടുവയുടെ പല്ലെന്ന് പറഞ്ഞ് വീരവാദം മുഴക്കിയത് വ്യാജ പല്ല് കാണിച്ചിട്ടായിരുന്നെന്ന് തെളിഞ്ഞാൽ അണികള്‍ക്ക് മുമ്പ് നാണം കെടേണ്ടി വരുന്ന അവസ്ഥയിലാണ് എംഎൽഎ ഇപ്പോൾ.

#MLA #said #tiger #caught #teeth #were #pulledout; #Forestdepartment #registeredcase

Next TV

Related Stories
#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Oct 5, 2024 05:35 PM

#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹെഡ്മാസ്റ്റർക്കും കുട്ടിയെ പരിശോധിച്ച അധ്യാപകർക്കെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം...

Read More >>
#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

Oct 5, 2024 04:57 PM

#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

ഈ ആരോപണം അസത്യവും തെറ്റായതും വിദ്വേഷം പടര്‍ത്തുന്നതുമാണെന്നാണ് സത്യകി...

Read More >>
#bodyfound |  കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

Oct 5, 2024 01:45 PM

#bodyfound | കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

വീട്ടുകാരും ചില അയൽവാസികളും അടുത്തുള്ള പൊലീസ് ക്യാമ്പിൽ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ...

Read More >>
#gangrape | ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ഫാർമസി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

Oct 5, 2024 12:15 PM

#gangrape | ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ഫാർമസി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവരാജിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ തുടർ നിയമനടപടികൾക്ക് വിധേയമാക്കുമെന്ന്...

Read More >>
#sexualassault | സ്കൂളിൽ നിന്നും മടങ്ങുന്നതിനിടെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം

Oct 5, 2024 12:12 PM

#sexualassault | സ്കൂളിൽ നിന്നും മടങ്ങുന്നതിനിടെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം

സൈക്കിളിലാണ് പെൺകുട്ടികൾ സഞ്ചരിച്ചിരുന്നത്. ഇതിനിടെ ഇവർ ബാലൻസ് തെറ്റി...

Read More >>
#BJP  | നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിത ബിജെപി നേതാവ് പാർട്ടി വിട്ടു

Oct 5, 2024 11:32 AM

#BJP | നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിത ബിജെപി നേതാവ് പാർട്ടി വിട്ടു

വിവിധ നിലകളിലായി പാര്‍ട്ടി പ്രവര്‍ത്തനം ആത്മാര്‍ത്ഥമായി ചെയ്തു. എന്നാല്‍ വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകരെ ബിജെപി...

Read More >>
Top Stories