#AttukalPongala | ആറ്റുകാൽ പൊങ്കാല ചടങ്ങുകൾക്ക് തുടക്കം; പണ്ടാര അടുപ്പിൽ തീപകർന്നു

#AttukalPongala | ആറ്റുകാൽ പൊങ്കാല ചടങ്ങുകൾക്ക് തുടക്കം; പണ്ടാര അടുപ്പിൽ തീപകർന്നു
Feb 25, 2024 11:07 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി. പത്തുമണിയോടെ പണ്ടാര അടുപ്പിൽ നിന്ന് തീ പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.​

പ​ണ്ടാ​ര അ​ടു​പ്പി​ൽ​നി​ന്ന് ക​ത്തി​ക്കു​ന്ന ദീ​പ​ത്തില്‍ നിന്നാണ് കീ​ലോ​മീ​റ്റ​റു​ക​ളോ​ളം നി​ര​ക്കു​ന്ന അ​ടു​പ്പു​ക​ളി​ലേ​ക്ക് പ​കര്‍ന്നത്. ശു​ദ്ധ​പു​ണ്യാ​ഹ​ത്തി​നു ശേ​ഷമാണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചത്.

10.30ന് ​സ​ഹ​മേ​ൽ​ശാ​ന്തി വ​ലി​യ തി​ട​പ്പ​ള്ളി​യി​ലേ​ക്കും ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശ​ത്തെ പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്കും തീ ​പ​ക​ര്‍ന്നു. ഇതിന് പിന്നാലെ ചെ​ണ്ട​മേ​ള​വും ക​രി​മ​രു​ന്ന് പ്ര​യോ​ഗം നടന്നു. ദൂരെയുള്ള ഭക്തര്‍ക്ക് പ്രത്യേക അറിയിപ്പും നല്‍കിയിരുന്നു.

പതിനായിരക്കണക്കിന് ഭക്തരാണ് നഗരത്തിന്റെ പല ഭാഗത്തും പൊങ്കാല അർപ്പിക്കുന്നത്. ഉച്ചക്ക് 2.30നാണ് പൊങ്കാല നിവേദിക്കുക. ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ നഗരത്തിന്റെ പല ഭാഗത്തും ഇഷ്ടിക നിരത്തി സ്ത്രീകള്‍ സ്ഥാനം ഉറപ്പിച്ചിരുന്നു.

ആറ്റുകാലമ്മയുടെ ദർശനത്തിനും പൊങ്കാല നിവേദ്യത്തിനുമായി പതിനായിരക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലിലേക്ക് ഒഴുകി എത്തുന്നത്. ദൂരപ്രദേശങ്ങളിൽ നിന്ന് എത്തിവരടക്കം രാത്രിതന്നെ എത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി സ്ഥലം പിടിച്ചിട്ടുണ്ട്.

പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തർക്ക് വേണ്ട എല്ലാ ക്രമീകരണവും പൂർത്തിയായിട്ടുണ്ട്. പൊലീസിന്റെ എയ്ഡ്പോസ്റ്റും അഗ്നിശമനസേനയുടെയും മെഡിക്കൽ സംഘങ്ങളുടെയും പ്രത്യേക ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

#AttukalPongala #celebrations #begin; #Pandara #lit #fire #hearth

Next TV

Related Stories
#abdulrahim | അബ്ദുൽ റഹീമിന്റെ മാതാവിനെ സന്ദർശിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

Apr 17, 2024 09:16 PM

#abdulrahim | അബ്ദുൽ റഹീമിന്റെ മാതാവിനെ സന്ദർശിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

അബ്ദുൽ റഹീമിന്റെ മോചനത്തിനായി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിച്ച മുനവ്വറലി ശിഹാബ് തങ്ങൾ ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്ന്...

Read More >>
#complaint |'ആനി രാജയുടെ പ്രചാരണത്തിന് സ്‌കൂള്‍ ബസ്'; പരാതിയുമായി ടി സിദ്ധിഖ്

Apr 17, 2024 08:40 PM

#complaint |'ആനി രാജയുടെ പ്രചാരണത്തിന് സ്‌കൂള്‍ ബസ്'; പരാതിയുമായി ടി സിദ്ധിഖ്

വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയുടെ പ്രചാരണത്തിന് സ്‌കൂള്‍ ബസ് ഉപയോഗിച്ചെന്നാണ്...

Read More >>
#MVGovindan | വീണയെ ചോദ്യം ചെയ്യണമെങ്കിൽ ചെയ്യട്ടെ; മുഖ്യമന്ത്രിയെ തൊടാനാണ്​ നീക്കമെങ്കിൽ അംഗീകരിക്കില്ല - എം.വി. ഗോവിന്ദൻ

Apr 17, 2024 08:32 PM

#MVGovindan | വീണയെ ചോദ്യം ചെയ്യണമെങ്കിൽ ചെയ്യട്ടെ; മുഖ്യമന്ത്രിയെ തൊടാനാണ്​ നീക്കമെങ്കിൽ അംഗീകരിക്കില്ല - എം.വി. ഗോവിന്ദൻ

സ്വർണക്കള്ളക്കടത്ത്​ രാജ്യത്ത്​ നടക്കുന്നതിന്‍റെ പൂർണ ഉത്തരവാദി പ്രധാനമന്ത്രിയാണെന്നും ഗോവിന്ദൻ...

Read More >>
#epjayarajan |ബി.ജെ.പി വീണ്ടും ജയിച്ചാൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല - ഇ.പി.ജയരാജൻ

Apr 17, 2024 08:29 PM

#epjayarajan |ബി.ജെ.പി വീണ്ടും ജയിച്ചാൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല - ഇ.പി.ജയരാജൻ

വർക്കലയിൽ വി. ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു...

Read More >>
#arrest |താറാവുകളെ തിന്ന നായെ കൊന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു​; നായുടെ ഉടമയടക്കം മൂന്നുപേർ അറസ്റ്റിൽ

Apr 17, 2024 08:13 PM

#arrest |താറാവുകളെ തിന്ന നായെ കൊന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു​; നായുടെ ഉടമയടക്കം മൂന്നുപേർ അറസ്റ്റിൽ

പ്രസൂണിന്റെ വീട്ടിൽ വളർത്തുന്ന മൂന്ന് നായ്ക്കള്‍ താറാവുകളെ സ്ഥിരമായി പിടിച്ചുതിന്നുന്നുവെന്ന പരാതി രാജുവിന്...

Read More >>
Top Stories

Entertainment News