#missingcase | 15കാരിയെ കാണാതായ സംഭവം; റൂമെടുക്കാനുള്ള ശ്രമം നടന്നില്ല, വാഹനത്തിൽ കറക്കം

#missingcase |  15കാരിയെ കാണാതായ സംഭവം; റൂമെടുക്കാനുള്ള ശ്രമം നടന്നില്ല, വാഹനത്തിൽ കറക്കം
Feb 25, 2024 10:00 AM | By Athira V

കോട്ടയം: www.truevisionnews.com തിരുവല്ലയിൽനിന്നു കാണാതായ പതിനഞ്ചു വയസ്സുകാരി തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിയത് നാടകീയമായി. ഇന്നു പുലർച്ചെ നാലരയോടെ ഓട്ടോയിലാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

കോട്ടയത്തുനിന്ന് ബസ് മാർഗം തിരുവല്ലയിൽ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോ വിളിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയെന്നാണ് വിവരം.

പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാൻ ശ്രമിച്ച രണ്ടു തൃശൂർ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഒരാളേക്കൂടി തൃശൂരിൽനിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

അതുലിനെയും അജിലിനെയും സഹായിച്ചയാളാണ് ഇതെന്നാണ് വിവരം. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പെൺകുട്ടിയെ ഉടൻതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.

രണ്ടു വർഷത്തോളമായി ഇൻസ്റ്റഗ്രാം വഴിയുള്ള ബന്ധമാണ് പെൺകുട്ടിക്ക് യുവാക്കളുമായി ഉള്ളതെന്നാണ് പൊലീസ് നൽകുന്ന വിവരം.പെൺകുട്ടിയുടെയും ഒപ്പം പോയെന്ന് സംശയിക്കുന്ന രണ്ടു യുവാക്കളുടെയും ചിത്രം ഇന്നലെ വൈകിട്ട് തിരുവല്ല പൊലീസ് പുറത്തുവിട്ടിരുന്നു.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അഭ്യർഥിച്ചായിരുന്നു ഇത്. ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉൾപ്പെടെ ഇത് വൻതോതിൽ പ്രചരിച്ചതോടെയാണ് പെൺകുട്ടിയെ തിരിച്ചെത്തിച്ചതെന്നാണ് സൂചന. ഇരുവരും വെള്ളിയാഴ്ച തിരുവല്ലയിലെത്തി പെൺകുട്ടിയെ കൊണ്ടുപോവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

സ്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടി വസ്ത്രം മാറ്റിയാണ് ഇവർക്കൊപ്പം പോയത്. ഇവർ പലയിടത്തും റൂം എടുക്കാൻ ശ്രമം നടത്തിയതായും വിവരമുണ്ട്. എന്നാൽ പെൺകുട്ടിക്കു പ്രായപൂർത്തിയാകാത്തതിനാൽ ഇതു നടന്നില്ല. ഇതോടെ ആലപ്പുഴ, തൃശൂർ ഭാഗങ്ങളിലായി വാഹനങ്ങളിൽ തന്നെയായിരുന്നു ഇവരുടെ യാത്ര.

പ്രത്യേകിച്ചും പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ചായിരുന്ന കറക്കം. ഇതിനിടെ പെൺകുട്ടിയുടെയും യുവാക്കളുടെയും ചിത്രം സഹിതം കാണാതായ വാർത്ത പൊലീസ് പുറത്തുവിട്ടതോടെയാണ് ഇവർ തിരിച്ചെത്താൻ നിർബന്ധിതരായത്. തുടർന്ന് ബസ് മാർഗം തിരുവല്ലയിലെത്തി പെൺകുട്ടിയെ ആരുമറിയാതെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മുങ്ങാനായിരുന്നു ശ്രമം. ഇതിനിടെയാണ് ഒരാൾ പിടിയിലായത്. രണ്ടാമനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയും ചെയ്തു.

#missinggirl #found #3 #youths #arrested #early #morning #drama #thiruvalla

Next TV

Related Stories
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
#arrest |  ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

Sep 7, 2024 09:08 PM

#arrest | ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ് അറസ്റ്റിൽ

ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ്...

Read More >>
#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

Sep 7, 2024 09:05 PM

#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായകമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച...

Read More >>
Top Stories