#truecaller | ട്രൂകോളർ ഇനി അൺ ഇൻസ്റ്റാൾ ചെയ്യാം, ഫോണിലേക്ക് വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള സംവിധാനം നടപ്പാക്കാൻ ട്രായ്

#truecaller | ട്രൂകോളർ ഇനി അൺ ഇൻസ്റ്റാൾ ചെയ്യാം, ഫോണിലേക്ക് വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള സംവിധാനം നടപ്പാക്കാൻ ട്രായ്
Feb 25, 2024 08:29 AM | By Athira V

മുംബൈ: www.truevisionnews.com  ഫോണിലേക്കെത്തുന്ന അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഭൂരിഭാഗം പേര്‍ക്കും തലവേദനയാണ്. വിളിക്കുന്ന ആളെ എളുപ്പം തിരിച്ചറിയാനായി അതുകൊണ്ടുതന്നെ ഫോണില്‍ പലപ്പോഴും ട്രൂകോളര്‍ ആപ്പ് പലരും ഇന്‍സ്റ്റാള്‍ ചെയ്യാറുമുണ്ട്.

ആരാണ് വിളിക്കുന്നത് എന്ന് മനസിലാക്കാന്‍ ട്രൂകോളര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ കഴിയുമെങ്കിലും ഈ ആപ്പ് നമ്മുടെ ഫോണിലെ കോണ്‍ടാക്ട്സ് അടക്കമുള്ള എല്ലാ ഡാറ്റകളും ചോര്‍ത്തുന്നത് സ്വകാര്യതക്ക് ഭീഷണിയാകാറുണ്ട്.

അഥുപോലെ തന്നെ ട്രൂകോളറിനൊപ്പം വരുന്ന അനാവശ്യ പരസ്യങ്ങളും ഉപയോക്താക്കള്‍ക്ക് പലപ്പോഴും തലവേദനയുമാണ്.

അതുകൊണ്ടുതന്നെ പലരും വേറെ വഴിയില്ലാത്തത് കൊണ്ടുമാത്രം പലപ്പോഴും ഫോണില്‍ ട്രൂകോളര്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. ടെലി മാര്‍ക്കറ്റിംഗ് അടക്കമുള്ള സ്പാം കോളുകള്‍ ഇതുവഴി തിരിച്ചറിയാനും കോള്‍ എടുക്കാതെ അവഗണിക്കാനും ഇതുവഴി ഉപയോക്താവിനു കഴിയുന്നു.

എന്നാല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ പുതിയ നിര്‍ദേശം നടപ്പിലായാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലെ ട്രൂകോളര്‍ ഇനി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. കാരണം, വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള കോളര്‍ ഐഡറ്റിഫിക്കേഷന്‍ നടപ്പാക്കണമെന്ന് എല്ലാ ടെലികോം സേവനദാതാക്കളോടും ട്രായ് നിര്‍ദേശിച്ചുകഴിഞ്ഞു.

നിര്‍ദേശം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനുശേഷമാണ് ഒടുവില്‍ ട്രായ് ഇത് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നത്. നിര്‍ദേശം നടപ്പിലായാല്‍ സിം എടുക്കുന്ന സമയത്ത് ഉപയോക്താവ് നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍ വിളിക്കുമ്പോള്‍ കോള്‍ സ്വീകരിക്കുന്ന ആളുടെ ഫോണില്‍ തെളിയും.

കോളിങ് നെയിം പ്രസന്‍റേഷൻ(സിഎന്‍എപി) എന്ന പുതിയ ഫീച്ചര്‍ ഉപയോക്താവിന്‍റെ ആവശ്യം അനുസരിച്ച് എല്ലാ ടെലികോം ദാതാക്കളും ലഭ്യമാക്കണമെന്നാണ് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, ട്രായ് നിര്‍ദേശത്തോട് ടെലികോം സേവനദാതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രായ് നിര്‍ദേശം നടപ്പിലായാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി ലഭിക്കുക ട്രൂകോളറിനാകും. നിലവില്‍ 37.4കോടി ആളുകള്‍ ട്രൂ കോളര്‍ ഫോണില്‍ ഉപയോഗിക്കുന്നുവെന്നാണ് അവരുടെ അവകാശവാദം.

#trai #recommends #mobile #network #operators #display #caller #id #big #setback #truecaller

Next TV

Related Stories
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

Apr 3, 2024 05:09 PM

#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ് ആപ്പിനുണ്ട്....

Read More >>
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
Top Stories