തിരുവല്ല: www.truevisionnews.com കുളിമുറിയിൽ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന അയൽവാസിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല മുത്തൂർ ലക്ഷ്മി സദനത്തിൽ പ്രിനു (30) ആണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് പെൺകുട്ടികളും മാതാവും അടക്കം മൂന്നുപേർ താമസിക്കുന്ന വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി സ്ത്രീകൾ കുളിമുറിയിൽ കയറുന്ന തക്കം നോക്കിയാണ് കാമറ സ്ഥാപിച്ചിരുന്നത്. ഏതാനും മാസങ്ങളായി ഒളികാമറ ഉപയോഗിച്ച് പ്രതി ദൃശ്യങ്ങൾ പകർത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുളിമുറിയിൽ കയറിയ ആൾ പുറത്തിറങ്ങുന്ന തക്കം നോക്കി കാമറ തിരികെ എടുത്തു കൊണ്ടുപോയി ദൃശ്യങ്ങൾ കമ്പ്യൂട്ടറിലേക്ക് മാറ്റും. ഇക്കഴിഞ്ഞ ഡിസംബർ 16ന് വീട്ടിലെ ഇളയ പെൺകുട്ടി കുളിമുറിയിൽ കയറിയ സമയത്ത് ഒളികാമറ അടങ്ങുന്ന പേന വെന്റിലേറ്ററിൽ വെക്കാൻ ശ്രമിച്ചു. ഇതിനിടെ പെൻ കാമറ കുളിമുറിക്കുള്ളിലേക്ക് വീണു.
തുടർന്ന് നടത്തിയ പരിശോധനയിൽ പേനക്കുള്ളിൽ നിന്നും ഒളികാമറയും മെമ്മറി കാർഡും ലഭിച്ചു. തുടർന്ന് മെമ്മറി കാർഡ് പരിശോധിച്ചപ്പോഴാണ് പ്രിനുവിന്റെ ചിത്രവും ഏതാനും ദിവസങ്ങളായി പകർത്തിയ ദൃശ്യങ്ങളും ലഭിച്ചത്. ഇതേതുടർന്ന് ഗൃഹനാഥൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
#hidden #camera #installed #bathroom #recorded #young #neighbor #arrested
