#rahulmamkootathil |'ആര്‍.എസ്.എസ് ഭീകരത മസിന​ഗുഡി വഴി ഊട്ടിക്ക് പോയോ?'; സത്യനാഥന്റെ കൊലപാതകത്തിൽ സ്വരാജിനോട് രാഹുൽ മാങ്കൂട്ടത്തിൽ

#rahulmamkootathil |'ആര്‍.എസ്.എസ് ഭീകരത മസിന​ഗുഡി വഴി ഊട്ടിക്ക് പോയോ?'; സത്യനാഥന്റെ കൊലപാതകത്തിൽ സ്വരാജിനോട് രാഹുൽ മാങ്കൂട്ടത്തിൽ
Feb 23, 2024 02:06 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)   സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തില്‍.

സത്യനാഥന്റെ കൊലപാതകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റിലെ ആര്‍.എസ്.എസ്. പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പരിഹാസം.

കൊലപാതകത്തിനുശേഷം ആദ്യം പങ്കുവെച്ച പോസ്റ്റില്‍നിന്ന് 'ആര്‍.എസ്.എസ്. ഭീകരതയുടെ ഒടുവിലത്തെ ഇര' എന്ന ഭാഗം പിന്നീട് ഒഴിവാക്കിയതാണ് വിമര്‍ശനത്തിന് ആധാരം.

ആര്‍.എസ്.എസ്. പരാമര്‍ശം പിന്‍വലിക്കാന്‍ ആരാണ് സമ്മര്‍ദം ചെലുത്തിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ സ്വരാജ് പരാമര്‍ശം ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ട്.

ആര്‍.എസ്.എസ്. അല്ല കൊലപാതകത്തിനു പിന്നിലെന്ന് സ്വരാജിന് വിവരം കിട്ടിയെങ്കില്‍ ആരാണ് കൊന്നത്? ആര്‍.എസ്.എസ്. ആണെങ്കില്‍ എം-ന്റെ മധ്യസ്ഥതയില്‍ ഈ കേസും സി.പി.എം- ആര്‍.എസ്.എസ്. കോംപ്രമൈസ് ആയോ? പകല്‍ സി.പി.എമ്മും രാത്രി ആര്‍.എസ്.എസുമായ മറ്റുപലരേയും പോലെ ഒരു സഖാവാണോ പിടിയിലായ സി.പി.എം. നേതാവും.

വെഞ്ഞാറമ്മൂട് കേസ് പോലെ ഇതും തേച്ചുമായ്ച്ചുകളയുമോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. ആര്‍.എസ്.എസ്. ഭീകരത മസിനഗുഡി വഴി ഊട്ടിക്കുപോയോയെന്നും രാഹുല്‍ പരിഹസിച്ചു.

സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി. സത്യനാഥന്‍ (62) ആണ് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ വെട്ടേറ്റുമരിച്ചത്.

പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്.

കൊലപാതകത്തില്‍ കീഴടങ്ങിയ പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് (30) കുറ്റം സമ്മതിച്ചിട്ടുണ്ട്. നേരത്തെ ബ്രാഞ്ച് അംഗമായിരുന്ന അഭിലാഷിനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴുവര്‍ഷം മുമ്പേ പുറത്താക്കിയിരുന്നതായാണ് വിശദീകരണം.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

കൊല്ലപ്പെട്ട CPIM ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സത്യനാഥന് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ എത്രയും പെട്ടെന്നു പിടികൂടി ശിക്ഷ ലഭിക്കാന്‍ വേണ്ടുന്ന ഇടപെടലുകള്‍ നടത്തണം.

ശ്രീ സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. 'RSS ഭീകരതയുടെ ഒടുവിലത്തെ ഇര' എന്നത് ആയിരന്നു കുറിപ്പില്‍ ഏഴുതിയത്.

സ്വഭാവികമായും RSS മനുഷ്യരെ കൊല്ലുന്ന പ്രസ്ഥാനം ആയത് കൊണ്ട് അതില്‍ ഞെട്ടല്‍ തോന്നി ഇല്ല, മാത്രമല്ല സ്വരാജിനോടു ഐക്യപ്പെടുക കൂടി ചെയ്തിരുന്നു.

എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ RSS പരാമര്‍ശം സ്വരാജ് ഒഴുവാക്കിയതില്‍ ദുരുഹത ഉണ്ട്. അതുമായി ബന്ധപ്പെട്ട സംശയങ്ങള്‍

1. RSS പരാമര്‍ശം പിന്‍വലിക്കാന്‍ സ്വരാജിന് ആരാണ് സമ്മര്‍ദ്ദം ചെയ്തത്?

2. RSS ഭീകരത മസനകുഡി വഴി ഊട്ടിക്കു ടൂര്‍ പോയോ?

3. RSS അല്ല കൊലപാതകത്തിനു പിന്നില്‍ എന്ന് സ്വരാജിന് വിവരം കിട്ടിയോ? അങ്ങനെ എങ്കില്‍ ആരാണ് കൊന്നത്?

4. RSS ആണ് കൊലപാതകത്തിന് പിന്നില്‍ എങ്കില്‍ M ന്റെ മധ്യസ്ഥതയില്‍ സിപിഎം ആര്‍എസ്സ് എസ്സ് കോംപ്രമൈസ് ആയോ ഈ കേസും?

5. സിപിഎം നേതാവ് അറസ്ട്ടില്‍ എന്ന് വാര്‍ത്ത കണ്ടിരുന്നു, അപ്പോള്‍ സത്യനാഥനെ കൊന്നത് പകല്‍ സിപിഎംഉം രാത്രി RSS മായ മറ്റു പലരെയും പോലെ ഒരു സഖാവാണോ?

6. വെഞ്ഞാറമൂട് കേസ് പോലെ ഇതും തേച്ച് മാച്ചു കളയുമോ?

#RSS #terror #go #to #Ooty #via #Masinagudi? #rahulmamkootathil #Swaraj #Satyanathan's #murder

Next TV

Related Stories
#Complaint |ചിന്താ ജെറോമിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനം ഇടിപ്പിച്ചെന്ന് പരാതി

Apr 14, 2024 06:23 AM

#Complaint |ചിന്താ ജെറോമിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനം ഇടിപ്പിച്ചെന്ന് പരാതി

പരിക്കേറ്റ ചിന്തയെ കൊല്ലം എന്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
#stabbed |ചിക്കൻ കടയിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ചോദ്യം ചെയ്ത മുൻ ജീവനക്കാരെ പുതിയ ജീവനക്കാരൻ കുത്തി

Apr 14, 2024 06:02 AM

#stabbed |ചിക്കൻ കടയിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ചോദ്യം ചെയ്ത മുൻ ജീവനക്കാരെ പുതിയ ജീവനക്കാരൻ കുത്തി

സംഭവ ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട മുഹമ്മദ് ഹുസൈനെ വീടിന് സമീപത്ത് നിന്നും അറസ്റ്റ്...

Read More >>
#udf |വടകരയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമശ്രമം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

Apr 13, 2024 11:11 PM

#udf |വടകരയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമശ്രമം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടിക്ക് നിര്‍ദ്ദേശം...

Read More >>
#arrest | യാത്രക്കാരോട്​ അപമര്യാദയായി പെരുമാറിയ യുവാവ്​ അറസ്റ്റിൽ

Apr 13, 2024 10:13 PM

#arrest | യാത്രക്കാരോട്​ അപമര്യാദയായി പെരുമാറിയ യുവാവ്​ അറസ്റ്റിൽ

വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ ​​​​കൊ​ണ്ടു​പോ​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​യാ​ൾ ക​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ചു....

Read More >>
Top Stories