#KBGaneshKumar | ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കെ ബി ഗണേഷ് കുമാർ

#KBGaneshKumar | ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കെ ബി ഗണേഷ് കുമാർ
Feb 23, 2024 01:21 PM | By MITHRA K P

ആലപ്പുഴ: (truevisionnews.com) കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി വെസ്റ്റിബ്യൂൾ ബസ് തീ പിടിച്ച് കത്തി നശിച്ച സംഭവത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാർ. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ടെക്നിക്കൽ എക്സിക്യൂട്ടീവ് ഡയറക്ടറോടും മോട്ടോർ വാഹന ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരോടും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഡ്രൈവറും കണ്ടക്ടറും സമയോചിതമായി ഇടപെട്ടു. അവരുടെ സേവനത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി - തോപ്പുംപടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിനാണ് തീ പിടിച്ചത്.

അപകട സമയത്ത് 54 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ കുറിച്ച് കെഎസ്ആർടിസി വിജിലൻസ് - മെക്കാനിക്കൽ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് പുറപ്പെട്ട വെസ്റ്റിബ്യൂൾ ബസ് കായംകുളത്ത് എത്തിയതിന് പിന്നാലെയാണ് പുക ഉയർന്നത്.

യാത്ര ആരംഭിച്ചതിന് ശേഷം പല തവണ ബസ്സിൽ നിന്നും പ്രത്യേക ഗന്ധം അനുഭവപ്പെട്ടിരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പുക ഉയർന്നതോടെ ദേശീയ പാതയിൽ എംഎസ്എം കോളജിന് സമീപം ബസ് നിർത്തി. യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് നിമിഷങ്ങൾക്കമാണ് തീ ആളിപ്പടർന്നത്. ഡ്രൈവറും കണ്ടക്ടറും അവസരോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

#incident #running #bus #caught #fire #KBGaneshKumar #said #investigation #ordered

Next TV

Related Stories
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
#rescue |  കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

Dec 26, 2024 10:00 PM

#rescue | കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ആദർശ് കിണറ്റിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ് ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ...

Read More >>
#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Dec 26, 2024 10:00 PM

#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു. ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ...

Read More >>
#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

Dec 26, 2024 08:59 PM

#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

ഉടൻ തന്നെ ഇയാൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ശരത് കെ.പിയെ...

Read More >>
Top Stories